ചുട്ടുപൊള്ളുന്ന വേനലിലും സ്ക്കൂളിനും കുട്ടികള്‍ക്കും തണലേകുന്ന മരങ്ങളുടെ നിര...ഖിദ്മത്ത് എന്ന സംഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് "തണല്‍"എന്ന പേരില്‍ നടപ്പിലാക്കിയ ഹരിതവല്‍ക്കരണ പദ്ധതിയില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളാണ് ഇന്ന് വളര്‍ന്ന്, പടര്‍ന്ന്, പന്തലിച്ച്, പുഷ്പവൃഷ്ടിനടത്തി കണ്ണിനും മനസ്സിനും ശരീരത്തിനും ഒരു പോലെ കുളിര്‍മ്മ നല്‍കിക്കൊണ്ടിരിക്കുന്നത്...ഒരു നിമിഷമെങ്കിലും ഈ മരങ്ങളുടെ തണല്‍ അനുഭവിച്ചവര്‍ക്ക് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതിന്റെയും അവയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല...പക്ഷേ, നിങ്ങള്‍ ചിന്താശേഷി ഉള്ളവരായിരിക്കണം... |
No comments:
Post a Comment