12 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ കമ്പ്യൂട്ടര്‍ ഇന്‍സ്‌ട്രക്‌ടര്‍ വാണി ടീച്ചര്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ്
|
അഡൂര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കിനി കോഴി വളര്‍ത്താം
കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം
പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ നിര്‍വഹിക്കുന്നു |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ അഞ്ചാം
ക്ലാസില്‍ പഠിക്കുന്ന അമ്പത്
കുട്ടികള്‍ക്ക് അഞ്ച് വീതം
കോഴിക്കുഞ്ഞുങ്ങളെ നല്‍കി.
കൂടെ
കോഴിത്തീറ്റയും രോഗങ്ങളെ
പ്രതിരോധിക്കാന്‍ മരുന്നും.
ഗ്രാമീണ
കോഴി വളര്‍ത്തല്‍ പദ്ധതിയുടെ
ഭാഗമായി മൃഗസംരക്ഷണ വകുപ്പാണ്
കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷനും സ്‌കൂള്‍
പിടിഎ പ്രസിഡന്റുമായ
സി.കെ.കുമാരന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.
കോഴികളില്‍
നിന്നും ലഭിക്കുന്ന മുട്ട
സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി
വില്‍പന നടത്താന്‍ സാധിക്കണമെന്ന്
അദ്ദേഹം കുട്ടികളോട് പറഞ്ഞു.
കുട്ടികളുടെ
രക്ഷിതാക്കളും പരിപാടിയില്‍
സംബന്ധിച്ചു.
അഡൂര്‍
ഗവ.
മൃഗാശുപത്രിയിലെ
മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍
പദ്ധതി വിശദീകരിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
ബി.
ബാലകൃഷ്ണ
ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു.
സീനിയര്‍
അസിസ്റ്റന്റ് എന്‍.
പ്രസന്നകുമാരി
സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍
സെക്രട്ടറി എ.എം.
അബ്‌ദുല്‍
സലാം നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുട്ടികളും അധ്യാപകരും
ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്യുന്നു |
അഡൂര്‍
: ലോക
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ
ഭാഗമായി അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ വിവിധ
പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ
നടന്ന പ്രത്യേക സ്‌കൂള്‍
അസംബ്ലിയില്‍ അഡൂര്‍
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ
മെഡിക്കല്‍ ഓഫീസര്‍ ഡോ.
വിവേക്
ലഹരിവസ്‌തുക്കള്‍
സമൂഹത്തിലുണ്ടാക്കുന്ന
വിപത്തുകളെക്കുറിച്ച്
ബോധവല്‍ക്കരണം നടത്തി.
ലഹരിവസ്‌തുക്കള്‍ക്കെതിരെ
കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
സ്‌റ്റുഡന്റ്
പൊലീസ് കേഡറ്റുകളുടെയും
സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും
സംയുക്താഭിമുഖ്യത്തില്‍
ലഹരിവിരുദ്ധ ദിനാചരണത്തിന്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്
ഭീമന്‍ കാന്‍വാസില്‍ കുട്ടികളും
അധ്യാപകരും ഒപ്പു രേഖപ്പെടുത്തി.
ഹെഡ്‌മാസ്‌റ്റര്‍
ബി. ബാലകൃഷ്ണ
ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു.
സീനിയര്‍
അസിസ്റ്റന്റ് എന്‍.
പ്രസന്നകുമാരി,
എസ്.പി.സി.എ.സി.പി.ഒ.
പി.ശാരദ,
അധ്യാപകരായ
എച്ച്.
പദ്‌മ,
എന്‍.
ഹാജിറ,
സുജീഷ്
കുമാര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
വിവിധസ്ഥലങ്ങളില്‍
ലഹരിവിരുദ്ധ പോസ്‌റ്റര്‍
പതിപ്പിച്ചു.
ಹೃದಯ ಸ್ಪರ್ಶಿ ವಿದಾಯಕೂಟ
ಅಡೂರು
ಪ್ರಾಮಾಣಿಕವಾಗಿ ತನ್ನ ಕರ್ತವ್ಯವನ್ನು
ನಿರ್ವಹಿಸುವ ವ್ಯಕ್ತಿಯನ್ನು ಸಮಾಜ
ಗೌರವಿಸುತ್ತದೆ. ಉದ್ಯೋಗದಿಂದ
ವರ್ಗಾವಣೆ ಗೊಂಡರೂ ,
ನಿವೃತ್ತರಾದರೂ,
ಅಂಥ
ಉದ್ಯೋಗಿಗಳನ್ನು ಜನರು
ನೆನೆಪಿಸಿಕೊಳ್ಳುತ್ತಾರೆ.
ಎದು
ಚನಿಯ ಮಾಸ್ತರರ ಬೀಳ್ಕೊಡುಗೆ
ಸಮಾರಂಭದಲ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿ
ಶ್ರೀ ಬಾಲಕೃಷ್ಣ ಶೆಟ್ಟಿಗಾರರು
ಹೇಳಿದರು.ಅಡೊರು
ಹಿರಿಯ ಪ್ರೌಢಶಾಲೆಯಿಂದ
ಮುಖ್ಯೋಪಾಧ್ಯಾಯರಾಗಿ ಭಡ್ತಿ
ಹೊಂದಿ ನಿರ್ಗಮಿಸಿದ ಚೆನಿಯ
ನಾಯ್ಕರನ್ನು ಶಾಲೆಯಲ್ಲಿ ಹೃದಯ
ಸ್ಪರ್ಶಿ ಸಮಾರಂಭದಲ್ಲಿ
ಬೀಳ್ಕೊಡಲಾಯಿತು.
ಹಿರಿಯ
ಶಿಕ್ಷಕಿ ಶ್ರೀಮತಿ ಪ್ರಸನ್ನ
ಕುಮಾರಿಯವರು ನೆನಪಿನ ಕಾಣಿಕೆ
ನೀಡಿ ಗೌರವಿಸಿದರು.
ಶ್ರೀ
ರಾಮಣ್ಣ ಮಾಸ್ಟರ್,
ಶ್ರೀ
ಮತಿ ಪದ್ಮಾ ಯಚ್,
ಶ್ರೀ
ಕೃಷ್ಣಪ್ಪ ಮಾಸ್ತರ್,
ಮೊದಲಾದರವರು
ಶುಭಾಶಂಸನೆ ಮಾಡಿದರು.
ಶಾಲಾ
ಸಿಬ್ಬಂದಿ ಸಂಘದ ಕಾರ್ಯದರ್ಶಿ
ಶ್ರೀ ಅಬ್ದುಲ್ ಸಲಾಂ ರವರು
ಸ್ವಾಗತಸುವ ಮೂಲಕ ಸಮಾರಂಭಕ್ಕೆ
ಚಾಲನೆ ನೀಡಲಾಯಿತು.
ಶ್ರೀ
ಸತ್ಯಶಂಕರರು ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
കുട്ടികള്‍ക്ക് സഹായഹസ്‌തവുമായി ഗള്‍ഫ് കൂട്ടായ്‌മ
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ ഒന്നാം
ക്ലാസില്‍ പ്രവേശനം നേടിയ
മുഴുവന്‍ കുട്ടികള്‍ക്കും സൗദിഅറേബ്യയിലെ
ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
കാസറഗോഡ് ജില്ലക്കാരുടെ
കൂട്ടായ്‌മയായ കാസറഗോഡ്
ഡിസ്ട്രിക്‌റ്റ് സോഷ്യല്‍
ഫോറം (കെ.ഡി.എസ്.എഫ്.)
പഠനോപകരണങ്ങള്‍
നല്‍കി.
ബാഗ്,
കുട,
വാട്ടര്‍
ബോട്ടില്‍,
ബുക്ക്
എന്നിവയടങ്ങിയ കിറ്റാണ്
നല്‍കിയത്.
അഡൂര്‍
സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ
ഹസന്‍ അഡൂര്‍,
അമാനുള്ള
അഡൂര്‍ എന്നിവരാണ് ഇതിന്
മുന്‍കൈ എടുത്തത്.
ജില്ലയില്‍
മൊത്തം രണ്ടായിരം കിറ്റുകള്‍
സംഘടന വിതരണം ചെയ്‌തു.
സംഘടനയുടെ
അഡ്വൈസറി ബോര്‍ഡംഗവും മുന്‍
പ്രസിഡന്റുമായ അബ്‌ദുല്‍
ഖാദര്‍ തെക്കില്‍ വിതരണോല്‍ഘാടനം
നിര്‍വഹിച്ചു.
സ്‌കൂള്‍
അധ്യാപക രക്ഷാകര്‍തൃ സമിതി
ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍
അധ്യക്ഷത വഹിച്ചു.
കെ.ഡി.എസ്.എഫ്.
അംഗം
അഹമ്മദ് വിദ്യാനഗര്‍,
അമാനുള്ള
അഡൂര്‍,
സീനിയര്‍
അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി,
ബി.കൃഷ്‌ണപ്പ,
എസ്.എസ്.രാഗേഷ്,
പി.എസ്.ബൈജു
ആശംസകളര്‍പ്പിച്ചു.
ഹെഡ്‌മാസ്റ്റര്‍
ബി.ബാലകൃഷ്ണ
ഷെട്ടിഗാര്‍ സ്വാഗതവും
സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി
എ.എം.
അബ്‌ദുല്‍
സലാം നന്ദിയും പറഞ്ഞു.
നാരായണേട്ടന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു
എം.നാരായണ മണിയാണി |
22
വര്‍ഷത്തെ
സേവനത്തിന് ശേഷം അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍
എഫ്.ടി.എം. നാരായണ
മണിയാണി. എം.
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്ന്
വിരമിച്ചു. 1992
ഡിസമ്പര്‍
14ന്
കാട്ടിപ്പാറ ഗവ.എല്‍.പി.
സ്‌കൂളിലാണ്
തുടക്കം. 2000-2002
കാലയളവില്‍
പാനൂര്‍ ഗവ.എല്‍.പി.
സ്‌കൂളിലും
2002-2006 കാലയളവില്‍
മഞ്ഞംപാറ ഗവ.എല്‍.പി.
സ്‌കൂളിലും
പ്രവൃത്തിച്ച അദ്ദേഹം 2006
മുതല്‍
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
സേവനമനുഷ്ടിച്ചുവരികയാണ്.
കഴിഞ്ഞ മെയ്
31നാണ്
വിരമിച്ചത്.
'നാരായണേട്ട'നായി
കുട്ടികളുടെയും നാട്ടുകാരുടെയുമിടയില്‍
ചിരപരിചിതനായിരുന്നു മുള്ളേരിയ
പൂവടുക്കയ്ക്കടുത്ത
അടുക്കാത്തൊട്ടി നിവാസിയായ
അദ്ദേഹം. ഭാര്യ
ഇന്ദിര. മൂന്ന്
പെണ്‍മക്കള്‍.
സ്‌കൂളില്‍
നടന്ന യാത്രയയപ്പ് പരിപാടി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷനും
അധ്യാപക രക്ഷാകര്‍തൃസമിതി
പ്രസിഡന്റുമായ സി.കെ.
കുമാരന്‍
ഉദ്ഘാടനം ചെയ്‌തു.
ഹെഡ്‌മാസ്റ്റര്‍
ബി. ബാലകൃഷ്ണ
ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു.
ഉപഹാരവും
സ്മരണികയും
നല്‍കി ആദരിച്ചു.
പിടിഎ വൈസ്
പ്രസിഡന്റുമാരായ എച്ച്.കൃഷ്ണന്‍,
ഖാദര്‍
ചന്ദ്രംവയല്‍,
സീനിയര്‍
അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി,
അധ്യാപകരായ
കെ.ചെനിയ
നായക്ക്, എച്ച്.
പദ്‌മ,
ഡി.രാമണ്ണ,
ബി.കൃഷ്ണപ്പ,
പി.എസ്.ബൈജു,
എ.രാജാറാമ,
കെ.നാരായണ
ബള്ളുള്ളായ, സി.എച്ച്.
സെമി അലി
പ്രസംഗിച്ചു.
സ്റ്റാഫ്
കൗണ്‍സില്‍ സെക്രട്ടറി
എ.എം.അബ്‌ദുല്‍
സലാം സ്വാഗതവും കെ.സത്യശങ്കര
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)