പ്ലസ് വണ്‍ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം മാറുകയാണല്ലോ.എസ്.സി.ഇ.ആര്‍.ടി മിക്കവാറും പ്ലസ് വണ്‍ പാഠപുസ്തകങ്ങളുടെ ആദ്യ
യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാഠപുസ്തകങ്ങള്‍ കിട്ടുന്നതിന് വേണ്ടി കാത്തിരുന്ന കാലത്തിന് വിട ചൊല്ലി
ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം മുന്നോട്ടു നീങ്ങുന്ന
എസ്.സി.ഇ.ആര്‍.ടിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല. ചുവടെയുള്ള
ലിങ്കുകളില്‍ നിന്നും പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ്
ചെയ്തെടുക്കാം.
ചാന്ദ്രദിനാചരണം
ചാന്ദ്രദിനത്തിലെ ആല്‍ബം പ്രകാശനം |
ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച്
അഡൂര്‍ ഗവ ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ സയന്‍സ്,
സോഷ്യല്‍
സയന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍
വിവിധപരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ നടന്ന
പ്രത്യേക അസംബ്ലിയില്‍ വെച്ച്
ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ
മുബശ്ശിറ, അര്‍ഷാന,
ഹനാന എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള ഫോട്ടോ ആല്‍ബം ഹെഡ്മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി പ്രകാശനം ചെയ്‌തു. ഉച്ചക്ക് നടക്കുന്ന റേഡിയോ പരിപാടി 'സ്‌റ്റുഡന്റ് വോയ്സ് 'ല്‍ ഹന്നത്ത് ബീവി, ഫാത്തിമ, സജിന, ഉമ്മുഹബീബ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ധന്യശ്രീ, രജനി, മുബാറക്ക്, ബഷീര്‍, ദിവ്യശ്രീ, പുനീത് എന്നിവര്‍ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ അനുശ്രീ ഒന്നാം സ്ഥാനവും മഞ്ജുഷ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന വിഷയത്തില്‍ സയന്‍സ് ഫിക്ഷന്‍ മത്സരവും നടത്തി. സയന്‍സ് അധ്യാപകരായ അനീഷ് പ്രീതം ടോണി, കലാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാസറഗോഡ് ഭാഷാനിഘണ്ടു
ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാസറഗോഡ് ഭാഗത്തെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ കന്നഡ,തുളു,കൊങ്കണി,ഉറുദു,അറബിക്,ഹിന്ദി,തമിഴ്,മറാട്ടി തുടങ്ങിയ ഭാഷകളുടെ സ്വാധീനം കാണാം. അഡൂര്‍ ഒരു അതിര്‍ത്തി ഗ്രാമമായത് കൊണ്ടുതന്നെ ഈ സ്വാധീനം വളരെ ശക്തവുമാണ്. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം സി ഡിവിഷനിലെ കുട്ടികള്‍ മലയാളം അധ്യാപകനായ പി.എസ്.ബൈജു സാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഒരു അന്വേഷണാത്മകപ്രവര്‍ത്തനത്തിന്റെ ഉല്‍പന്നമാണ് ഈ പ്രാദേശിക ഭാഷാ നിഘണ്ടു.ഇത് പൂര്‍ണതയിലെത്തണമെങ്കില്‍ കുറെയധികം കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്. മാന്യവായനക്കാര്‍ കമന്റ്സ് രൂപത്തില്‍ നല്‍കിയാല്‍ അവ കൂടി ഉള്‍പ്പെടുത്തി ഈ എളിയ സംരംഭത്തെ വിജയിപ്പിക്കാന്‍ സാധിക്കും. സഹകരണം അഭ്യര്‍ത്ഥിക്കുന്നു(ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട അക്ഷരം കൊണ്ട് തുടങ്ങുന്ന പ്രാദേശികഭാഷയിലെ വാക്കുകളും അവയുടെ അര്‍ത്ഥവും അടങ്ങിയ പിഡിഎഫ് ഫയല്‍ തുറന്നുവരുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്)
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അ: |
---|
ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | ഠ | ഡ | ഢ | ണ |
---|---|---|---|---|---|---|---|---|---|---|---|---|---|---|
ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ |
ഷ | സ | ഹ | ള | ഴ | റ |
ജനസംഖ്യാദിനാചരണം
ജനസംഖ്യാദിനത്തോടനുബന്ധിച്ച്നടന്ന സംവാദം
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച്
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
പ്രത്യേക അസംബ്ലി നടത്തി.
ജനസംഖ്യാദിനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
പ്രബന്ധാവതരണം നടന്നു.
ഉച്ചക്ക് ജനസംഖ്യാദിനപ്രത്യേക
വാര്‍ത്താവായന നടന്നു.
തുടര്‍ന്ന് നടന്ന ക്വിസ്സ് മത്സരം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ക്വിസ്സ് മത്സരത്തില്‍ ആയിഷത്ത് ഷാനിബ എ.എസ്, അശ്വതി എന്നിവര്‍ വിജയികളായി. വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം നടന്നു. ജനസംഖ്യാവര്‍ദ്ധനവിന്റെ പ്രശ്നങ്ങളും പരിഹരിക്കേണ്ട മാര്‍ഗ്ഗങ്ങളും സംബന്ധിച്ച് ശക്തമായ വാദപ്രതിവാദം നടന്നു. സംവാദത്തില്‍ സീനിയര്‍ അദ്ധ്യാപിക എച്ച്. പദ്മ മോഡറേറ്ററായി. വിദ്യാര്‍ത്ഥികളായ ഉമ്മുഹബീബ, രചന, ചൈതന്യ, രഞ്ജിനി, അബ്ദുല്‍ സാദിഖ്, മെഹറൂഫ്, പുനീത് എന്നിവര്‍ നേതൃത്വം നല്‍കി സംസാരിച്ചു.Report as pdf |
ವಿದ್ಯೆಯ
ಕಲಿತು ದೊಡ್ಡವಳಾಗಿ
ಕವಿತೆಯ
ನಾನು ರಚಿಸುವೆನು
ಅಂದದ
ಚಂದದ ಹಾಡನು ಬರೆದು
ಜನಗಳ
ಮೆಚ್ಚುಗೆ ಪಡೆಯುವೆನು ||
ವಿದ್ಯೆಯ
||
ಹಿರಿಯರು
ಹೇಳಿದ ನೀತಿಯ ಮಾತನು
ಒಂದೊಂದಾಗಿ
ತಿಳಿಯುವೆನು
ತಂದೆ
ತಾಯಿಗಳು ದೇವರು ಎ೦ಬ
ಮಮತೆಯ
ನುಡಿಯನು ಅರಿಯುವೆನು ||
ವಿದ್ಯೆಯ
||
ಗುರುಗಳು
ಹೇಳಿದ ಪಾಠವ ಕಲಿತು
ವಿದ್ಯಾವಂತೆ
ಎ೦ದೆನಿಸುವೆನು
ನಿಸರ್ಗ
ನೀಡುವ ಚೆಲುವನು ಕಂಡು
ಕವನವ
ನಾನು ಬರೆಯುವೆನು ||
ವಿದ್ಯೆಯ
||
ದೇಶದ
ಜನರೆಲ್ಲರು ಮೆಚ್ಚುವ
ಕವಿಯು
ನಾನಾಗುವೆನು ||
ವಿದ್ಯೆಯ
||
ಅರ್ಥ
ಮಾತನಾಡುವ
ಮಾತಿಗಿರಲಿ ಒಂದು ಅರ್ಥ
ಆ
ಶಬ್ಧಕ್ಕೆ ಬೇಕು ಒಂದು ವಿಶಾಲಾರ್ಥ
ಜನಗಳಿಗೆ
ಆದರೆ ಅಪಾರ್ಥ
ಆಗುವುದು
ಎಲ್ಲ ಅನರ್ಥ
ഇനി ക്ലാസ്സുകളെല്ലാം 'നിര്‍മ്മല്‍'
സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് മികച്ച ക്ലാസ്സിനെ 'നിര്‍മ്മല്‍ ക്ലാസ്സ് പുരസ്‌കാര്‍' നല്‍കി അനുമോദിക്കുന്നു |
കുട്ടികളുടെ
അച്ചടക്കവും പഠനനിലവാരവും
ശുചിത്വബോധവും മെച്ചപ്പെടുത്തുവാനുള്ള
ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ
അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന
'നിര്‍മ്മല്‍
ക്ലാസ്സ് '
പദ്ധതി
ഈ വര്‍ഷവും തുടര്‍ന്ന്
നടപ്പാക്കും.
സ്‌കൂള്‍
അച്ചടക്കസമിതി,
പാര്‍ലിമെന്റ്,
സ്‌റ്റാഫ്
കൗണ്‍സില്‍
എന്നിവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്. പത്ത് മൂല്യനിര്‍ണയസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വിവിധ ക്ലാസ്സുകളെ ഗ്രേഡ് ചെയ്‌ത് മികച്ച ക്ലാസ്സിനെ അസംബ്ലിയില്‍ അനുമോദിക്കുന്നതാണ് പദ്ധതി. ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങളില്‍ വെവ്വേറെയാണ് മൂല്യനിര്‍ണയം. മികച്ച ക്ലാസ്സിനെ 'നിര്‍മ്മല്‍ ക്ലാസ്സ് 'ആയി പ്രഖ്യാപിക്കും. ക്ലാസ്സിനകത്തും ചുറ്റുപാടുമുള്ള വൃത്തി, പാഴ്‌വസ്‌തു നിര്‍മ്മാര്‍ജ്ജനം/പുനരുപയോഗം, കുടിവെള്ളലഭ്യത, ലൈബ്രറി ഉപയോഗം, സ്‌കൂള്‍ ഡയറി ഉപയോഗം, യൂണിഫോം, ചുമര്‍പത്രിക, സ്‌കൂള്‍ അസംബ്ലി, പൊതുവായ അച്ചടക്കം എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തുന്നത്. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കും.

ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ബ്ലോഗ്
മുള്ളേരിയ ജി.വി.എച്ച്.എസ്.എസില്‍ നടന്ന ബ്ലെന്റ് പരിശീലന പരിപാടിയില്‍ ഡയറ്റ് ഫാക്കല്‍റ്റി വേണുഗോപാലന്‍ പദ്ധതി വിശദീകരിക്കുന്നു |
ഐടി@സ്‌കൂളിന്റെ
സഹകരണത്തോടെ കാസറഗോഡ് ഡയറ്റ്
നടപ്പാക്കുന്ന ബ്ലോഗ് ഫോര്‍
ഡയനാമിക് എഡ്യുക്കേഷണല്‍
നെറ്റ്‌വര്‍ക്ക്(ബ്ലെന്റ്)പദ്ധതിയുടെ
ഭാഗമായുള്ള അദ്ധ്യാപക
പരിശീലനത്തിന്റെ ആദ്യഘട്ടം
ജൂലൈ 3,4
തിയതികളിലായി
മുള്ളേരിയ ജി.വി.എച്ച്.എസ്.സ്‌കൂളില്‍
വെച്ച് നടന്നു.
ജില്ലയിലെ
വിദ്യാലയങ്ങളെയും വിവിധ
വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ബ്ലെന്റ്. കുമ്പള ഉപജില്ലയിലെ രണ്ട് പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ് ജി.വി.എച്ച്.എസ്. മുള്ളേരിയ. പരിശീലനപരിപാടി സ്‌കൂളിലെ സീനിയര്‍ അദ്ധ്യാപിക ചന്ദ്രപ്രഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്‌തു. റിസോഴ്‌സ്‌പേഴ്‌സണായ മുള്ളേരിയ സ്‌കൂളിലെ വി.പി.വസന്തരാജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മറ്റൊരു റിസോഴ്‌സ്‌പേഴ്‌സണായ അഡൂര്‍ ജി.എച്ച്.എസ്.സ്‌കൂളിലെ എ.എം.അബ്ദുല്‍ സലാം മാസ്റ്റര്‍ കോഴ്സ് ബ്രീഫിങ് നടത്തി. കുമ്പള ഉപജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപിക-അദ്ധ്യാപകന്മാര്‍ പരിശീലനത്തില്‍ സംബന്ധിച്ചു. ആദ്യദിവസം മലയാളം/കന്നഡ കമ്പ്യൂട്ടിങ്, പിഡിഎഫ് കണ്‍വേര്‍ഷന്‍, ജിമ്പ്, ജിതമ്പ് ഇമേജ് വ്യൂവര്‍ എന്നീ സോഫ്‌റ്റ്‌വെയറുകള്‍ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. മുള്ളേരിയ ഭാഗത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ആദ്യദിവസം പരിശീലനം നടത്തിയത്.

രണ്ടാം
ദിവസം പള്ളങ്കോട്
എസ്.എസ്.എ.എല്‍.പി.സ്‌കൂളിലെ
മുഹമ്മദലി മാസ്റ്ററുടെ
ഡോക്യുമെന്റേഷന്‍ അവതരണത്തോടെയാണ്
പരിശീലനപരിപാടി ആരംഭിച്ചത്.
പ്രധാനപ്പെട്ട
ചില ബ്ലോഗുകളും വെബ്സൈറ്റുകളും
സന്ദര്‍ശിച്ച് ബ്ലോഗിന്റെ
സാധ്യതകള്‍ തിരിച്ചറിഞ്ഞു.
തുടര്‍ന്ന്
കുമ്പള എ.ഇ.ഒ.യുടെ
ബ്ലോഗില്‍ നല്‍കിയിരിക്കുന്ന
ലിങ്കിലൂടെ അദ്ധ്യാപകര്‍
അവരവരുടെ സ്‌കൂളിന്റെ ബ്ലോഗ്
നിര്‍മിച്ചു.
ബ്ലോഗിലൂടെ
പോസ്‌റ്റിങ് നടത്തുന്നതും
പേജുകള്‍ നിര്‍മ്മിച്ച്
ക്രമീകരിക്കുന്നതും പരിശീലിച്ചു.
ചില
ഗാഡ്ജറ്റുകള്‍
ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും
മനസ്സിലാക്കി.
ഇതിനിടയില്‍
ഡയറ്റ് ഫാക്കല്‍ട്ടിയായ
വേണുഗോപാലന്‍ സാര്‍ പരിശീലനകേന്ദ്രം
സന്ദര്‍ശിച്ചു.
ബ്ലെന്റ്
പദ്ധതി നടപ്പാകുമ്പോള്‍
ജില്ലയിലെ വിദ്യാഭ്യാസമേഖലയിലുണ്ടാകാന്‍
പോകുന്ന ഉണര്‍വ്വിനെക്കുറിച്ച്
അദ്ദേഹം സംസാരിച്ചു.
പരിശീലനപരിപാടി
അവസാനിക്കുന്നതിന്റെ ഭാഗമായി
പുണ്ടൂര്‍ എ.എല്‍.പി.സ്‌കൂളിലെ
രവിശങ്കര്‍ മാസ്‌റ്റര്‍
ഡോക്യുമെന്റേഷന്‍
അവതരിപ്പിച്ചു.ആഗസ്‌റ്റില്‍
നടക്കാന്‍ പോകുന്ന രണ്ടാം
ഘട്ടപരിശീലനത്തില്‍ കൂടുതല്‍
കാര്യങ്ങള്‍ മനസ്സിലാക്കാമെന്ന
പ്രതീക്ഷയും പരിമിതമായ
സൗകര്യങ്ങള്‍ പരമാവധി
പ്രയോജനപ്പെടുത്തി തങ്ങളുടെ
വിദ്യാലയങ്ങളുടെ ബ്ലോഗിനെ
മികച്ചതാക്കാന്‍ പറ്റുമെന്ന
ആത്മവിശ്വാസവും നല്‍കി രണ്ട്
ദിവസത്തെ പരിശീലനപരിപാടി
സമാപിച്ചു
പ്രസംഗപരിശീലന ക്യാമ്പ്
യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസംഗപരിശീലന ക്യാമ്പ് കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമായി. കുട്ടികള്‍ തന്നെ അദ്ധ്യക്ഷനും ഉദ്ഘാടകനുമൊക്കെയായി വന്നപ്പോള്‍ അവരിലുണ്ടായ ആത്മവിശ്വാസം വളരെ വലുതായിരുന്നു. യുവജനക്ഷേമബോര്‍ഡിന്റെ ട്രൈനര്‍മാരായ എച്ച്.കൃഷ്ണന്‍, നന്ദു വി.നായര്‍ എന്നിവരാണ് ക്യാമ്പ് നയിച്ചത്.
SPC Cadets First Batch(2013-15) |
എസ്.പി.സി.യൂണിറ്റ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു |
Subscribe to:
Posts (Atom)