ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ബ്ലോഗ്

മുള്ളേരിയ ജി.വി.എച്ച്.എസ്.എസില്‍ നടന്ന ബ്ലെന്റ്  പരിശീലന പരിപാടിയില്‍ ഡയറ്റ് ഫാക്കല്‍റ്റി വേണുഗോപാലന്‍ പദ്ധതി വിശദീകരിക്കുന്നു
ഐടി@സ്‌കൂളിന്റെ സഹകരണത്തോടെ കാസറഗോഡ് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ് ഫോര്‍ ഡയനാമിക് എഡ്യുക്കേഷണല്‍ നെറ്റ്‌വര്‍ക്ക്(ബ്ലെന്റ്)പദ്ധതിയുടെ ഭാഗമായുള്ള അദ്ധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ജൂലൈ 3,4 തിയതികളിലായി മുള്ളേരിയ ജി.വി.എച്ച്.എസ്.സ്‌കൂളില്‍ വെച്ച് നടന്നു. ജില്ലയിലെ വിദ്യാലയങ്ങളെയും വിവിധ
വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ബ്ലെന്റ്. കുമ്പള ഉപജില്ലയിലെ രണ്ട് പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ് ജി.വി.എച്ച്.എസ്. മുള്ളേരിയ. പരിശീലനപരിപാടി സ്‌കൂളിലെ സീനിയര്‍ അദ്ധ്യാപിക ചന്ദ്രപ്രഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്‌തു. റിസോഴ്‌സ്‌പേഴ്‌സണായ മുള്ളേരിയ സ്‌കൂളിലെ വി.പി.വസന്തരാജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മറ്റൊരു റിസോഴ്‌സ്‌പേഴ്‌സണായ അഡൂര്‍ ജി.എച്ച്.എസ്.സ്‌കൂളിലെ എ.എം.അബ്ദുല്‍ സലാം മാസ്റ്റര്‍ കോഴ്സ് ബ്രീഫിങ് നടത്തി. കുമ്പള ഉപജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപിക-അദ്ധ്യാപകന്മാര്‍ പരിശീലനത്തില്‍ സംബന്ധിച്ചു. ആദ്യദിവസം മലയാളം/കന്നഡ കമ്പ്യൂട്ടിങ്, പിഡിഎഫ് കണ്‍വേര്‍ഷന്‍, ജിമ്പ്, ജിതമ്പ് ഇമേജ് വ്യൂവര്‍ എന്നീ സോഫ്‌റ്റ്‌വെയറുകള്‍ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. മുള്ളേരിയ ഭാഗത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ആദ്യദിവസം പരിശീലനം നടത്തിയത്.
രണ്ടാം ദിവസം പള്ളങ്കോട് എസ്.എസ്..എല്‍.പി.സ്‌കൂളിലെ മുഹമ്മദലി മാസ്റ്ററുടെ ഡോക്യുമെന്റേഷന്‍ അവതരണത്തോടെയാണ് പരിശീലനപരിപാടി ആരംഭിച്ചത്. പ്രധാനപ്പെട്ട ചില ബ്ലോഗുകളും വെബ്സൈറ്റുകളും സന്ദര്‍ശിച്ച് ബ്ലോഗിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കുമ്പള എ...യുടെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അദ്ധ്യാപകര്‍ അവരവരുടെ സ്‌കൂളിന്റെ ബ്ലോഗ് നിര്‍മിച്ചു. ബ്ലോഗിലൂടെ പോസ്‌റ്റിങ് നടത്തുന്നതും പേജുകള്‍ നിര്‍മ്മിച്ച് ക്രമീകരിക്കുന്നതും പരിശീലിച്ചു. ചില ഗാഡ്ജറ്റുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും മനസ്സിലാക്കി. ഇതിനിടയില്‍ ഡയറ്റ് ഫാക്കല്‍ട്ടിയായ വേണുഗോപാലന്‍ സാര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു. ബ്ലെന്റ് പദ്ധതി നടപ്പാകുമ്പോള്‍ ജില്ലയിലെ വിദ്യാഭ്യാസമേഖലയിലുണ്ടാകാന്‍ പോകുന്ന ഉണര്‍വ്വിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പരിശീലനപരിപാടി അവസാനിക്കുന്നതിന്റെ ഭാഗമായി പുണ്ടൂര്‍ എ.എല്‍.പി.സ്‌കൂളിലെ രവിശങ്കര്‍ മാസ്‌റ്റര്‍ ഡോക്യുമെന്റേഷന്‍ അവതരിപ്പിച്ചു.ആഗസ്‌റ്റില്‍ നടക്കാന്‍ പോകുന്ന രണ്ടാം ഘട്ടപരിശീലനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാമെന്ന പ്രതീക്ഷയും പരിമിതമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ വിദ്യാലയങ്ങളുടെ ബ്ലോഗിനെ മികച്ചതാക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസവും നല്‍കി രണ്ട് ദിവസത്തെ പരിശീലനപരിപാടി സമാപിച്ചു

No comments:

Post a Comment