സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് മികച്ച ക്ലാസ്സിനെ 'നിര്‍മ്മല്‍ ക്ലാസ്സ് പുരസ്‌കാര്‍' നല്‍കി അനുമോദിക്കുന്നു |
കുട്ടികളുടെ
അച്ചടക്കവും പഠനനിലവാരവും
ശുചിത്വബോധവും മെച്ചപ്പെടുത്തുവാനുള്ള
ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ
അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന
'നിര്‍മ്മല്‍
ക്ലാസ്സ് '
പദ്ധതി
ഈ വര്‍ഷവും തുടര്‍ന്ന്
നടപ്പാക്കും.
സ്‌കൂള്‍
അച്ചടക്കസമിതി,
പാര്‍ലിമെന്റ്,
സ്‌റ്റാഫ്
കൗണ്‍സില്‍
എന്നിവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്. പത്ത് മൂല്യനിര്‍ണയസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വിവിധ ക്ലാസ്സുകളെ ഗ്രേഡ് ചെയ്‌ത് മികച്ച ക്ലാസ്സിനെ അസംബ്ലിയില്‍ അനുമോദിക്കുന്നതാണ് പദ്ധതി. ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങളില്‍ വെവ്വേറെയാണ് മൂല്യനിര്‍ണയം. മികച്ച ക്ലാസ്സിനെ 'നിര്‍മ്മല്‍ ക്ലാസ്സ് 'ആയി പ്രഖ്യാപിക്കും. ക്ലാസ്സിനകത്തും ചുറ്റുപാടുമുള്ള വൃത്തി, പാഴ്‌വസ്‌തു നിര്‍മ്മാര്‍ജ്ജനം/പുനരുപയോഗം, കുടിവെള്ളലഭ്യത, ലൈബ്രറി ഉപയോഗം, സ്‌കൂള്‍ ഡയറി ഉപയോഗം, യൂണിഫോം, ചുമര്‍പത്രിക, സ്‌കൂള്‍ അസംബ്ലി, പൊതുവായ അച്ചടക്കം എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തുന്നത്. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കും.

No comments:
Post a Comment