ആനിമേഷന്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച സിനിമകളും നിഖിലിന്റെ ഡയറിക്കുറിപ്പും
ആനിമേഷന്‍ പരിശീലനത്തിന്റെ ആദ്യദിവസം ക്ലാസ്സിലെത്തിയത്, വലിയ സന്തോഷത്തോടെയോ, താല്‍പര്യത്തോടെയോ ആയിരുന്നില്ല. തലേന്ന് എന്റെ ചേച്ചിയുടെ വിവാഹമായിരുന്നു. വിവാഹപ്പിറ്റേന്ന് തന്നെ വീട്ടില്‍ നിന്ന് പോരേണ്ടി വന്നതിലുള്ള പ്രയാസമാണ് പരിശീലനത്തോട് താല്‍പര്യക്കുറവുണ്ടാക്കിയത്. എങ്കിലും കൃത്യസമയത്ത് തന്നെ ഞാന്‍ ക്ലാസ്സിലെത്തി. കൂട്ടുകാരെല്ലാവരും എത്തിയിരുന്നു. മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രൈനറായ ശ്രീ.നാരായണന്‍ ദേലമ്പാടി മാഷും സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ.സലാം മാഷും ആനിമേഷന്‍ പരിശീലനപരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ചില ആനിമേഷന്‍ സിനിമകളും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ. ഇ. സുരേഷ് സാര്‍ ക്ലാസ്സെടുക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും ഞങ്ങളെ കാണിച്ചു. മുമ്പ് പരിശീലനം നേടിയ മുള്ളേരിയ സ്ക്കൂളിലെ ആദര്‍ശ്, അക്ഷയരാജ് എന്നീ കുട്ടികള്‍ ഞങ്ങളെ സഹായിക്കാനായി എത്തിയിരുന്നു. മൂവി നിര്‍മ്മാണത്തിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ അവരാണ് ആദ്യം പരിചയപ്പെടുത്തിയത്. പിന്നീട്, കെടൂണില്‍ ചിത്രം വരച്ച് , നിറം നല്‍കി, ആനിമേഷന്‍ നല്‍കുന്ന രീതി സലാം സാര്‍ പരിചയപ്പെടുത്തി. പിന്നീട്, ഞങ്ങളുടെ ഊഴമായിരുന്നു. ഞാനും ഒരു ചിത്രം വരച്ച് ആനിമേഷന്‍ നല്‍കി. ആ ഒരു നിമിഷം എന്റെ മനസ്സിലുണ്ടായത് സന്തോഷത്തിന്റെ ഇരട്ടിമധുരമായിരുന്നു. ഞാന്‍ വരച്ച പൂമ്പാറ്റയൊന്ന് ചലിച്ചപ്പോള്‍ ഞാന്‍ ഒരു സൃഷ്ടാവായ പ്രതീതി. മനുഷ്യനൊന്നനങ്ങിയപ്പോള്‍ അതിലേറെ സന്തോഷം. കെടൂണ്‍ ഒന്ന് തൊട്ടുപോയപ്പോള്‍ ഇത്രയും സന്തോഷമാണെങ്കില്‍ അതിന്റെ എല്ലാ വശങ്ങളും പഠിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ഞാന്‍
അഡൂര്‍ സ്ക്കൂളില്‍ രക്ഷിതാക്കള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
അഡൂര്‍: അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പരിപാടി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഐടി അറ്റ് സ്ക്കൂള്‍ പ്രോജക്റ്റിന്റെ സഹായത്തോടെ സ്ക്കൂളില്‍ ഒരുക്കിയിട്ടുള്ള നൂതനമായ ഐസിടി സൗകര്യങ്ങളെക്കുറിച്ചും അവ വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനേക്കുറിച്ചും മള്‍ട്ടിമീഡിയ പ്രസന്റേഷനുപയോഗിച്ച് ക്ലാസ്സെടുത്തു. സ്ക്കൂള്‍ അവധി ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സ്വതന്ത്രസോഫ്റ്റ് വെയറില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം സംഘടിപ്പിക്കും.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. കുമാരന്‍ ഉല്‍ഘാടനം ചെയ്തു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി അദ്ധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുല്ലക്കുഞ്ഞി കാട്ടിപ്പാറ, അവ്വമ്മ, മദര്‍ പിടിഎ പ്രസിഡന്റ് സുചിത്ര, കന്നഡ കവിയും പത്രപ്രവര്‍ത്തകനുമായ പ്രശാന്ത് അഡൂര്‍, സ്ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എച്ച്. പദ്മ, അദ്ധ്യാപകന്‍ ഡി. രാമണ്ണ, സ്ക്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ വി. നിഖില്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ ഏ.സി. വിജിത, പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ ഏ.എം. അബ്ദുല്‍ സലാം വിഷയമവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. ഗംഗാധരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നാരായണ ബള്ളുള്ളായ നന്ദിയും പറഞ്ഞു.
ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി. പതിവുപോലെ പ്രതിജ്ഞകളും പ്രഭാഷണങ്ങളും ജയ് വിളികളും കലാപരിപാടികളും മധുരപലഹാര വിതരണവുമൊക്കെയായി തിരക്കിട്ട ഒരു ദിനം. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറെ പൊടിപടലങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. മിഠായി, പായസം വിതരണത്തിലൂടെ മാത്രം പ്രകൃതിയിലേക്കെത്തിയത് കിലോകണക്കിന് പ്ലാസ്റ്റിക്കാണ്. ആഘോഷങ്ങളുടെ അവശിഷ്ടഭാരം താങ്ങുവാനുള്ള കെല്പ് പ്രകൃതിക്ക് ഇനിയും എത്രനാള്‍ ഉണ്ടാകും?. അല്ലെങ്കിലും, നമ്മളെന്തിന് അതൊക്കെ ചിന്തിക്കുന്നു.. വരും തലമുറക്കായി വല്ലതും ബാക്കി വെക്കണം എന്ന് ചിന്തിക്കുന്നവര്‍ വളരെ വിരളം. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി സൃഷ്ടിപരമായി, പുരോഗമനപരമായി വല്ലതും ചെയ്യുവാനുള്ള എന്തെങ്കിലും തീരുമാനം ഈ സ്വാതന്ത്ര്യദിനത്തില്‍ കൈക്കൊണ്ടവരും വിരളം.
കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഇന്ന് തങ്ങളുടെ പഴയ സഹപാഠിയെ വരവേല്‍ക്കുവാന്‍ തയ്യാറെടുക്കുകയാണ്. 'ഓണപ്പരീക്ഷ തിരിച്ചുവരുന്നു' എന്ന വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് ഞെട്ടലുണ്ടായി. സ്വാഭാവികം! എന്നാല്‍ പിന്നീട് അവരുടെ മുഖത്ത് പ്രസരിച്ചത് സന്തോഷമാണ്.
ഓണപ്പരീക്ഷ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ച സര്‍ക്കാരിന് വിദ്യാര്‍ത്ഥിസമൂഹത്തിന്റെ അഭിനന്ദനങ്ങള്‍. ഓണപ്പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാന്‍ വളരെ സഹായകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്ന അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയം(Mid Term Evaluation) വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പഠനഭാരം നല്‍കിയിരുന്നു. കൂടുതല്‍ പാഠഭാഗങ്ങള്‍ പരീക്ഷക്കായി ഒന്നിച്ചു പഠിക്കേണ്ടി വരുന്നത് പ്രയാസകരമായിരുന്നു. എന്നാല്‍ ഓണപ്പരീക്ഷ തിരികെ വരുമ്പോള്‍ ഓരോ വിഷയത്തിന്റെയും മൂന്നോ നാലോ പാഠങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടിവരിക. അതും അടുത്തടുത്തായി ക്ലാസ്സ് ടെസ്റ്റുകള്‍ക്ക് പഠിച്ച പാഠങ്ങള്‍. അതുകൊണ്ട് തന്നെ ഓണപ്പരീക്ഷ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടാന്‍ കാരണമാകും.
Subscribe to:
Posts (Atom)