അഡൂര്‍ സ്ക്കൂളില്‍ രക്ഷിതാക്കള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
അഡൂര്‍: അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പരിപാടി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഐടി അറ്റ് സ്ക്കൂള്‍ പ്രോജക്റ്റിന്റെ സഹായത്തോടെ സ്ക്കൂളില്‍ ഒരുക്കിയിട്ടുള്ള നൂതനമായ ഐസിടി സൗകര്യങ്ങളെക്കുറിച്ചും അവ വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനേക്കുറിച്ചും മള്‍ട്ടിമീഡിയ പ്രസന്റേഷനുപയോഗിച്ച് ക്ലാസ്സെടുത്തു. സ്ക്കൂള്‍ അവധി ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സ്വതന്ത്രസോഫ്റ്റ് വെയറില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം സംഘടിപ്പിക്കും.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. കുമാരന്‍ ഉല്‍ഘാടനം ചെയ്തു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി അദ്ധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുല്ലക്കുഞ്ഞി കാട്ടിപ്പാറ, അവ്വമ്മ, മദര്‍ പിടിഎ പ്രസിഡന്റ് സുചിത്ര, കന്നഡ കവിയും പത്രപ്രവര്‍ത്തകനുമായ പ്രശാന്ത് അഡൂര്‍, സ്ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എച്ച്. പദ്മ, അദ്ധ്യാപകന്‍ ഡി. രാമണ്ണ, സ്ക്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ വി. നിഖില്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ ഏ.സി. വിജിത, പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ ഏ.എം. അബ്ദുല്‍ സലാം വിഷയമവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. ഗംഗാധരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നാരായണ ബള്ളുള്ളായ നന്ദിയും പറഞ്ഞു.
No comments:
Post a Comment