Monday, August 8, 2011


കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഇന്ന് തങ്ങളുടെ പഴയ സഹപാഠിയെ വരവേല്‍ക്കുവാന്‍ തയ്യാറെടുക്കുകയാണ്. 'ഓണപ്പരീക്ഷ തിരിച്ചുവരുന്നു' എന്ന വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് ഞെട്ടലുണ്ടായി. സ്വാഭാവികം! എന്നാല്‍ പിന്നീട് അവരുടെ മുഖത്ത് പ്രസരിച്ചത് സന്തോഷമാണ്.
ഓണപ്പരീക്ഷ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ച സര്‍ക്കാരിന് വിദ്യാര്‍ത്ഥിസമൂഹത്തിന്റെ അഭിനന്ദനങ്ങള്‍. ഓണപ്പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാന്‍ വളരെ സഹായകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്ന അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയം(Mid Term Evaluation) വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പഠനഭാരം നല്‍കിയിരുന്നു. കൂടുതല്‍ പാഠഭാഗങ്ങള്‍ പരീക്ഷക്കായി ഒന്നിച്ചു പഠിക്കേണ്ടി വരുന്നത് പ്രയാസകരമായിരുന്നു. എന്നാല്‍ ഓണപ്പരീക്ഷ തിരികെ വരുമ്പോള്‍ ഓരോ വിഷയത്തിന്റെയും മൂന്നോ നാലോ പാഠങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടിവരിക. അതും അടുത്തടുത്തായി ക്ലാസ്സ് ടെസ്റ്റുകള്‍ക്ക് പഠിച്ച പാഠങ്ങള്‍. അതുകൊണ്ട് തന്നെ ഓണപ്പരീക്ഷ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടാന്‍ കാരണമാകും.
പല വിദ്യാര്‍ത്ഥികളിലും പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഭയം ഉളവാകുന്നു. എന്നാല്‍ ക്ലാസ്സ് പരീക്ഷയ്ക്ക് പിറകേതന്നെ വരുന്ന ഓണപ്പരീക്ഷയും പിന്നീട് വരുന്ന ക്ലാസ്സ് പരീക്ഷയും പിന്നെ ക്രസ്തുമസ് പരീക്ഷയും വീണ്ടുമുണ്ടാകാറുള്ള ക്ലാസ്സ് പരീക്ഷയും അവസാനത്തെ വാര്‍ഷികപ്പരീക്ഷയും ഒക്കെ കുട്ടികളില്‍ പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഭയം ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു.
എല്ലാംകൊണ്ടും വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന പൂക്കളുടെ നിറച്ചാര്‍ത്തുമായി എത്തുന്ന പൊന്നോണ മാസത്തില്‍ ഒരിക്കല്‍ ഞങ്ങളെ വിട്ടകന്ന ആ വിരുന്നുകാരനെ വരവേല്‍ക്കുവാന്‍ തയ്യാറെടുക്കുകയാണ് കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയും...........................(എന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാം. പ്രിയപ്പെട്ട കൂട്ടുകാരോടും ബഹുമാന്യരായ അദ്ധ്യാപകരോടും എന്റെ എളിയ ഒരു അഭ്യര്‍ത്ഥന....ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ comments രൂപത്തില്‍ നല്‍കിയാല്‍, അത് എന്റെ ബ്ലോഗെഴുത്തിന് ഒരു പ്രചോദനമാകും.)

10 comments:

 1. നിഖില്‍,
  പരീക്ഷയെ ഭയരഹിതമായി നേരിടാനുള്ള ആത്മവിശ്വാസത്തിന് ആദ്യമേ അഭിനന്ദനമറിയിക്കട്ടെ. നിഖിലിന്റെ അഭിപ്രായം വാസ്തവമാണ്. കഴിഞ്ഞ നാളുകളില്‍ ക്ലാസ് ടെസ്റ്റുകള്‍ക്ക് വേണ്ടി പഠിച്ച പാഠങ്ങള്‍ പെട്ടന്നു തന്നെ ഓണപ്പരീക്ഷയിലൂടെ പരീക്ഷിക്കപ്പെടുമ്പോള്‍, പരീക്ഷയെ അനായാസം നേരിടുന്നതിന് കുട്ടികളെ സഹായിക്കുമെന്നതില്‍ സംശയമില്ല. ഒരിക്കല്‍ക്കൂടി നിഖിലിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

  ഹരി
  www.mathsblog.in

  ReplyDelete
 2. ഒരു കുറിപ്പ് നിഖിൽ എഴുതി എന്നത് അഭിനന്ദനം അർഹിക്കുന്നു. പരീക്ഷകൾ എന്നും വേണം എന്ന അഭിപ്രായം തന്നെ എനിക്കും. പക്ഷെ, അത് ഇപ്പോൾ നടത്തുന്ന ഈ എഴുത്ത് പരീക്ഷയാവണമെന്നില്ല.കുട്ടികളുടെ നിലവാരം വർദ്ധിപ്പിക്കാൻ മറ്റു പരീക്ഷാ വഴികളൂം ആലോചിക്കണം.

  ReplyDelete
 3. സന്തോഷം നിഖില്‍,
  ഒരു മാത്​സ് ബ്ലോഗ് പോസ്റ്റ് സ്വാധീനം കാണുന്നു...
  നിഖിലിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിപ്പില്ലെങ്കിലും പ്രതിപക്ഷ ബഹുമാനത്തോടെ ആദരിക്കുന്നു..
  വീണ്ടും എഴുതുക.
  (വേഡ് വെരിഫിക്കേഷന്‍ കമന്റെഴുതുന്നവര്‍ക്ക് ശല്യമായേക്കും, സെറ്റിങ്സില്‍ പോയി ഒഴിവാക്കിയേക്ക്..)

  ReplyDelete
 4. പ്രിയപ്പെട്ട നിഖില്‍
  പോസ്റ്റ് വായിച്ചു. സന്തോഷം. അതിലെ അഭിപ്രായങ്ങളോട് യോജിപ്പുണ്ടാകാം. വിയോജിപ്പുണ്ടാകാം. എനിക്ക് ഇഷ്ടപ്പെട്ടത് അതിന്റെ ഭാഷയാണ്. ലളിതമായ സുന്ദരമായ മലയാളം. തുടര്‍ന്നും എഴുതുക. എഴുതിക്കൊണ്ടേയിരിക്കുക
  എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 5. നിഖിലിന്റെ അഭിപ്രായം ഹരി എഴുതിയതു പോലെ ശരിയാണ്. കഴിഞ്ഞ നാളുകളില്‍ ക്ലാസ് ടെസ്റ്റുകള്‍ക്ക് വേണ്ടി പഠിച്ച പാഠങ്ങള്‍ പെട്ടന്നു തന്നെ ഓണപ്പരീക്ഷയിലൂടെ പരീക്ഷിക്കപ്പെടുമ്പോള്‍, പരീക്ഷയെ അനായാസം നേരിടുന്നതിന് കുട്ടികളെ സഹായിക്കുമെന്നതില്‍ സംശയമില്ല.ലളിതമായ പോസ്റ്റ് അവസരോചിതം കുട്ടികളുടെ ഭാഗത്തുനിന്നു വരുന്ന ഇത്തരം അഭിപ്രായങ്ങള്‍ വിലയേറിയതുതന്നെ.

  ReplyDelete
 6. "വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന പൂക്കളുടെ നിറച്ചാര്‍ത്തുമായി എത്തുന്ന പൊന്നോണ മാസത്തില്‍"
  സുന്ദരമായ പ്രയോഗം. അഭിനന്ദനങ്ങള്‍.
  ഉടന്‍ നടത്താന്‍ പോകുന്ന തട്ടിക്കൂട്ട് പരീക്ഷ പ്രായൊഗിക തലത്തില്‍ എങ്ങനായി തീരും എന്ന് കണ്ടു തന്നെ മനസിലാക്കാം. പരീക്ഷള്‍ കേവലം മൂല്യനിര്‍യോപധി മാത്രമല്ല. അതൊരു പഠനപ്രവര്‍ത്തനം തന്നെയാണ്..... സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞ് നോക്കാന്‍ അവസരം നല്‍കുന്ന ഒരു പഠനപ്രവര്‍ത്തനം.....

  എന്റെ സ്കൂള്‍ അനുഭവ കുറിപ്പുകള്‍ ഇവിടെ പങ്കു വയ്ക്കുന്നു, സമയം കിട്ടിയാല്‍ വായിക്കുമല്ലോ.....

  ReplyDelete
 7. nikhil you said truth.
  really appreciate to you for expressing your view on current topic. be always updated in the world

  ReplyDelete
 8. NIKHIL NANNAYIEEEEEEEEEE VAAAAAAAAAAAAA........

  OPPUM NINTEY KOTTUKARUMMMMMMMMMM..........................

  ReplyDelete