ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

'നിര്‍മ്മല്‍ ക്ലാസ്സ് ' പുരസ്‌ക്കാരം നല്‍കി

        കുട്ടികളുടെ അച്ചടക്കവും പഠനനിലവാരവും ശുചിത്വബോധവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന 'നിര്‍മ്മല്‍ ക്ലാസ്സ് 'പദ്ധതി ഈ വര്‍ഷവും തുടര്‍ന്ന്നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ മാസത്തെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 9 D, യു.പി.വിഭാഗത്തില്‍ 7 C, എല്‍.പി.വിഭാഗത്തില്‍ 4 A എന്നീ ക്ലാസ്സുകളെയാണ് നിര്‍മ്മല്‍ ക്ലാസ്സുകളായി പ്രഖ്യാപിച്ചത്.
        9A,5A,4B ക്ലാസ്സുകള്‍ യഥാക്രമം ഓരോ വിഭാഗത്തിലും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.പത്ത് മൂല്യനിര്‍ണയസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വിവിധ ക്ലാസ്സുകളെ ഗ്രേഡ് ചെയ്‌ത് മികച്ച ക്ലാസ്സിനെയാണ് നിര്‍മ്മല്‍ ക്ലാസ്സായി പ്രഖ്യാപിക്കുന്നത്.
ക്ലാസ്സിനകത്തും ചുറ്റുപാടുമുള്ള വൃത്തി, പാഴ്‌വസ്‌തു നിര്‍മ്മാര്‍ജ്ജനം/പുനരുപയോഗം, കുടിവെള്ള ലഭ്യത, ലൈബ്രറി ഉപയോഗം, സ്‌കൂള്‍ ഡയറി ഉപയോഗം, യൂണിഫോം, ചുമര്‍പത്രിക, സ്‌കൂള്‍ അസംബ്ലി, പൊതുവായ അച്ചടക്കം എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തുന്നത്. ഇതിനായി പ്രത്യേകസമിതി പ്രവര്‍ത്തിക്കുന്നു.ജേതാക്കള്‍ക്കുള്ള ട്രോഫിയും സ്‌റ്റിക്കറും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അസംബ്ലിയില്‍ വെച്ച് നല്‍കി.

      നിര്‍മ്മല്‍ ക്ലാസ്സുകളായി പ്രഖ്യാപിക്കപ്പെട്ട ക്ലാസ്സുകളുടെ നല്ല മാതൃകകള്‍ മറ്റുള്ളവരും പിന്തുടരണമെന്ന് ഹെഡ്‌മാസ്‌റ്റര്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. ബന്ധപ്പെട്ട ക്ലാസ്സ് അധ്യാപകരെയും ലീഡര്‍മാരെയും പ്രത്യേകം അഭിനന്ദിച്ചു. പി.എസ്.ബൈജു, എന്‍.പ്രസന്നകുമാരി, എസ്.എസ്. രാഗേഷ്, എ.എം.അബ്‌ദുല്‍ സലാം എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.

2 comments: