ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

രാമണ്ണമാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

സ്‌ക‌ൂള്‍ അസംബ്ലിയില്‍വെച്ച് ക‌ുട്ടികള്‍ രാമണ്ണമാസ്‌റ്റര്‍ക്ക് പ‌ൂച്ചെണ്ട് നല്‍ക‌ുന്ന‌ു
രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ്
അഡ‌ൂര്‍: എച്ച്.എസ്.എ.(കന്നഡ)യായുള്ള ദീര്‍ഘകാലത്തെ സേവനത്തിന്ശേഷം ആദ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ച രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി. ഫലപ‌ുഷ്‌പം, ഷാള്‍, മെമെന്റോ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ച‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. സീനിയര്‍ അസിസ്‌റ്റന്റ് പി.ശാരദ, അധ്യാപകരായ കെ.ശശിധരന്‍, കെ.ഗീതാസാവിത്രി, കെ. നാരായണ ബള്ള‌ുള്ളായ, എ.എം. അബ്‌ദ‌ുല്‍ സലാം, ബി.ക‌ൃഷ്‌ണപ്പ, ടി.മാധവ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച‌ു. സംഗ‌ീതാധ്യാപിക നിഷ ഗാനമാലപിച്ച‌ു. രാമണ്ണ മാസ്‌റ്റര്‍ മറ‌ുപടിപ്രസംഗം നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.രാജാറാമ സ്വാഗതവ‌ും ജോ.സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയ‌ും പറഞ്ഞ‌ു. രാവിലെ നടന്ന സ്‌ക‌ൂള്‍ അസംബ്ലിയില്‍വെച്ച് ക‌ൂട്ടികള്‍ അദ്ദേഹത്തെ പ‌ൂച്ചെണ്ട് നല്‍കി ആദരിക്ക‌ുകയ‌ും ഗ‌ുര‌ുവന്ദനഗീതം ആലപിക്ക‌ുകയ‌ുംചെയ്‌ത‌ു.

സ്പോർട്സിലും തിളങ്ങി ജീ.എച്ച്.എസ്.എസ് അഡൂരിലെ താരങ്ങൾ...

ജ‌ുനൈദ്
800, 3000 മീറ്റര്‍
അന്‍ഷിഫ്
ട്രിപ്പിള്‍ ജംപ്
ഫയാസ്
ലോങ് ജംപ്
മ‌ുദസിര്‍
ഷോട്ട്പ‌ുട്ട്

ക‌ുമ്പള സബ്‌ജില്ലാതല സ്പോർട്സ് മീറ്റിൽ അഡൂർ ഗവ.ഹയര്‍ സെക്കന്ററിസ്ക്കൂളിന് ചില മിന്നും വിജയങ്ങൾ. മാസങ്ങളായി പരിശീലനവും മറ്റും ലഭിച്ച് വരുന്ന മികച്ച താരങ്ങളെ മലർത്തിയടിച്ച് അഡ‌ൂര്‍ സ്‌ക‌ൂളിലെ ച‌ുണക്ക‌ുട്ടികള്‍ ചില മികച്ച വിജയങ്ങൾ നേടിയിരിക്കുന്നു. ജൂനിയർ വിഭാഗത്തിലെ ഗ്ലാമർ ഇനങ്ങളായ 3000 മീറ്ററിലും 800 മീറ്ററിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജുനൈദും ലോങ്ജംപിൽ ഫയാസും ട്രിപ്പിൾജംപിൽ അൻഷിഫും സബ്‌ജൂനിയർ വിഭാഗം ഷോർട്പുട്ടിൽ മുദസിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു നിരവധി സമ്മാനങ്ങളും അഡ‌ൂര്‍ സ്‌ക‌ൂളിലെ ക‌ുട്ടികൾ നേടുകയുണ്ടായി. പരിമിതികൾക്കിടയിൽ നിന്നും ഇവർ നേടിയ ഈ വിജയങ്ങൾ ചില പ്രതീക്ഷകൾ നൽക‌ുന്നു.

സ്‌ക‌ൂള്‍ കാമ്പസിനെ കാന്‍വാസിലേക്ക് പകര്‍ത്തിയ പ്രജ്ജ്വലിന് സമ്മാനവ‌ുമായി
പ‌ൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ക‌ൂട്ടായ്‌മ

പ്രജ്ജ്വല്‍ വരച്ച ചിത്രം
പ‌ൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്‌സ്ആപ്പ് ക‌ൂട്ടായ്‌മ സ്‌ക‌ൂള്‍ അസംബ്ലിയില്‍ വെച്ച്
പ്രജ്ജ്വലിന് മെമെന്റോയ‌ും കാഷ്അവാര്‍ഡ‌ും നല്‍കി അന‌ുമോദിക്ക‌ുന്ന‌ു.
അഡ‌ൂർ സ്‌ക‌ൂളിന്റെ ചിത്രം വരച്ച് എല്ലാവര‌ുടെയും പ്രിയങ്കരനായി മാറിയ പ്രജ്ജ്വലിനെ അനുമോദിക്കാൻ അഡ‌ൂർ സ്‌ക‌ൂൾ പൂർവ്വ വിദ്യാത്ഥികൾ എത്തി. കന്നഡ മാധ്യമം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്ജ്വല്‍ സ്‌ക‌ൂള്‍ കാമ്പസിനെ മ‌ുഴ‌ുവനായി തന്റെ കാന്‍വാസിലേക്ക് പകര്‍ത്ത‌ുകയായിര‌ുന്ന‌ു. അഡ‌ൂര്‍ ഓടാരിമ‌ൂലയിലെ ഗണേഷ്-യശോദ ദമ്പതികള‌ുടെ മകനാണ് ദേലമ്പാടി പ്രീമെട്രിക് ഹോസ്‌റ്റലിലെ അന്തേവാസിക‌ൂടിയായ പ്രജ്ജ്വല്‍. സമ‌ൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം വരച്ച പ്രജ്ജ്വലിന് പ‌ൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ഗ്ര‌ൂപ്പ് മെമെന്റോയും ക്യാഷ് അവാർഡും സമ്മാനമായി നൽകി.
അവൻ വരച്ച ചിത്രത്തിന് താഴെ അവർ ഇങ്ങനെ ക‌ുറിച്ചുവെച്ചു...
"പ്രജ്ജ്വൽ.... വിരലുകളിൽ വിസ്‌മയം ഒളിപ്പിച്ച പ്രിയ ക‌ൂട്ടുകാരാ.....
അഡൂർ സ്‌ക‌ൂളിന്റെ പുറം കാഴ്ച്ചകൾക്ക് പെൻസിൽ മുനകൾ കൊണ്ട് ജീവൻ നൽകിയ നീ ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോടാ മോനെ..."
എപ്പോഴും ക‌ൂടെയുണ്ടാക‌ുമെന്ന് ഉറപ്പ് നൽകി അവർ തിരിച്ച് പോയി...
പ‌ൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഗംഗാധരൻ കാൻത്തടുക്ക, സെക്രട്ടറി സലാം മാസ്റ്റർ, ഹെഡ്‌മാസ്റ്റർ അനീസ് ജി. മൂസാൻ, പ‌ൂർവ്വ വിദ്യാർത്ഥികളായ ഹരീഷ് മാസ്റ്റർ, റഹീം അഡൂർ, പ്രണവ് അഡൂർ, ഉദയ ദേവറഡുക്ക, സ്റ്റാഫ് സെക്രട്ടറി രാജാറാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

അഡ‌ൂരിന്റെ അഭിമാനം എ.ബി. ഇബ്രാഹിം ഐഎഎസ്
കർണാടക വഖഫ് ബോർഡിന്റെ അഡ്‌മി‌നിസ്‌ട്രേറ്റര്‍

കർണാടക വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിൽ അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ഒര‌ു പ‌ൂര്‍വ്വവിദ്യാര്‍ത്ഥി. കാസർകോട് അഡൂർ സ്വദേശിയായ എ.ബി. ഇബ്രാഹിംആണ്‌ ചുമതലയേറ്റത്‌. കർണാടക അർബൻ വികസന കോർപറേഷൻ കമീഷണറായി പ്രവർത്തിക്കവെയുള്ള അധികചുമതലയാണിത്. മംഗളുരു സിറ്റി കോർപറേഷൻ കമീഷണറായും ദക്ഷിണ കാനറ ജില്ല ഡെപ്യൂട്ടി കമീഷണറായും പ്രവർത്തിച്ചു. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌തിലാണ്‌ യൂണിയന്‍ പബ്ലിക് സർവീസ് കമീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1986 ല്‍ സിവില്‍ സർവീസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കലക്ടറായി. 1990ല്‍ കര്‍ണാടക ഭരണ സർവീസില്‍ ചേർന്നു.
1990 മുതല്‍ 92 വരെ പ്രൊബേഷണറി കെഎഎസ് ഓഫീസറായി കാർവാറിലും തുടര്‍ന്ന് 94 വരെ കൊങ്കണ്‍ റയിൽവേ ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പി ഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് അസിസ്‌റ്റന്റ് കമീഷണറായി. 1994മുതല്‍ 1995വരെ സകലേശ്‌പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്‌ഠിച്ചു. ഈ പ്രദേശങ്ങളിൽ വയോജന വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1996ല്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കമീഷണറായി. കര്‍ണാടയിലെ മികച്ച കോര്‍പ്പറേഷന്‍ കമീഷണറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് എംഡി, മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കമീഷണര്‍ ചുമതലകളും വഹിച്ചു. മൈസൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു. 2005ല്‍ രാജീവ്ഗാന്ധിപരിസ്ഥിതി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇബ്രാഹിം കമീഷണറായിരിക്കെ 2006ല്‍ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ ഐക്യരാഷ്ട്രസഭ അംഗീകാരം മൈസൂര്‍ കോര്‍പ്പറേഷന് ലഭിച്ചു, മലയാളം നന്നായി വഴങ്ങുന്ന ഇബ്രാഹിമാണ്‌ കേരള മുഖ്യമന്ത്രിയടക്കമുള്ളവരുടെ കർണാടക സന്ദർശനത്തിൽ അവർക്കൊപ്പം അനുഗമിക്കുന്നത്.
അഡൂര്‍ ടൗണിനടുത്തുള്ള ബളക്കിലയിലെ പുതിയപുര വീട്ടിൽ പരേതരായ ബി എസ് മുഹമ്മദ് ഹാജിയുടെയും കുഞ്ഞാലിമ്മയുടെയും മകനാണ്. 1976ല്‍ അഡൂര്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്എസ്എല്‍സി പാസായ അദ്ദേഹം കര്‍ണാടകയിൽ ഉന്നത ഉന്നതവിദ്യാഭ്യാസം നേടി. അഡൂർ സ്‌കൂളിന് അകമഴിഞ്ഞ സഹായങ്ങളാണ് ഈ കുടുംബം നൽകിയിട്ടുള്ളത്. സ്‌കൂള്‍ ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും പ്രവര്‍ത്തിക്കുന്നത് പിതാവിന്റെ സ്‌മരണാര്‍ത്ഥം നിര്‍മിച്ച കെട്ടിടത്തിലാണ്. രണ്ട‌ര ലക്ഷത്തോളം ര‌ൂപ ചെലവഴിച്ച് ലൈബ്രറിയില്‍ ആധ‌ുനിക സ‌ൗകര്യങ്ങള്‍ ഏര്‍പ്പെട‌ുത്തി. നടാഷ എന്ന പേര് നൽകിയ സ്‌കൂൾ സ്‌റ്റേജ് കെട്ടിടം ഇബ്രാഹിമിന്റെ മൂത്ത സഹോദരനും അമേരിക്കയില്‍ ഡോക്‌ടറുമായ അമാനുള്ള അദ്ദേഹത്തിന്റെ മകളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചു നല്‍കി. സ്‌കൂളിന് ആദ്യമായി കമ്പ്യൂട്ടര്‍ നല്‍കിയത് ഇബ്രാഹിമിന്റെ അനുജനും കര്‍ണാടക സെയില്‍സ് ടാക്‌സ് അഡീഷണല്‍ കമ്മീഷണറായി വിരമിച്ച എ ബി ഷംസുദ്ദീന്‍. മറ്റൊരു സഹോദരൻ എ ബി മുഹമ്മദ് അലി അഡൂരിലെ അറിയപ്പെട‌ുന്ന കർഷകനാണ്.

അണ്ണാറക്കണ്ണന‌ും തന്നാലായത്...


അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുഞ്ഞ‌ുമക്കള്‍ പിന്നെയ‌ും അത്ഭ‌ുതപ്പെട‌ുത്ത‌ുകയാണല്ലോ...

കടകളിലെ മനോഹരമായ ഭരണികളില്‍ നിറച്ച‌ുവെച്ചിട്ട‌ുള്ള വിവിധവര്‍ണങ്ങളില‌ുള്ള മിടായിപ്പൊതികള്‍ അവര്‍ക്ക് വാങ്ങണമെന്ന‌ുണ്ടായിര‌ുന്ന‌ു. പക്ഷേ...വാങ്ങിയില്ല...ബേക്കറികളിലെ ചില്ല‌ുക‌ൂട്ടിനകത്തെ കൊതിയ‌ൂറ‌ുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കാന്‍ അവര‌ുടെ മനസ്സ‌ുകള്‍ മന്ത്രിച്ചിര‌ുന്ന‌ു. പക്ഷേ... അവര്‍ തിരിഞ്ഞ‌ുനടന്ന‌ു. മിഠായികള്‍ക്ക‌ും ഐസ്‌ക്രീമ‌ുകള്‍ക്ക‌ുമൊന്ന‌ും അവര‌ുടെ നന്മയ‌ുള്ള മനസ്സിനെ കീഴ്‌പെട‌ുത്താന്‍ കഴിഞ്ഞില്ല. ആ ത‌ുകയെല്ലാം ക‌ൂട്ടിവെച്ച്...ക‌ൂട്ടിവെച്ച്... വലിയൊര‌ു ത‌ുകയായി. അത‌ുമ‌ുഴ‌ുവന്‍ അവര്‍ കേരളത്തിന്റെ പ‌ുനര്‍നിര്‍മാണത്തിനായി മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ക‌ുമാരപിള്ളസ്‌മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലേക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ഒരാഴ്‌ചമ‌ുമ്പ് അഡ‌ൂര്‍ സ്‌ക‌ൂളിലെ അധ്യാപകര്‍ നേരിട്ട് എത്തിച്ചിര‌ുന്ന‌ു. നന്മകള്‍ മരിച്ച‌ുകൊണ്ടിരിക്ക‌ുന്ന പ‌ുതിയ കാലത്ത് അഡ‌ൂര്‍ സ്‌ക‌ൂളിലെ കൊച്ച‌ുമക്കള‌ുടെ നല്ല പാഠങ്ങളെ അഭിനന്ദിക്കാന‌ും ത‌ുക ഏറ്റ‌ുവാങ്ങാന‌ും കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ ഹാജി എന്നിവര്‍ നേരിട്ട് എത്തിയിര‌ുന്ന‌ു. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, പ്രിന്‍സിപ്പാള്‍ ടി. ശിവപ്പ, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍, അധ്യാപകര്‍ സംബന്ധിച്ച‌ു.

കേരളത്തിന്റെ അതിജീവനത്തോടൊപ്പം അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂള‌ും...

അറിവ് മാത്രമല്ല സര്‍...നന്മകള‌ും ഞങ്ങള്‍ പഠിക്ക‌ുന്ന‌ുണ്ട്....
ഫ്രഞ്ച് വിപ്ലവവ‌ും പൈതഗോറസ് സിദ്ധാന്തവ‌ും ന്യ‌ൂട്ടന്റെ നിയമങ്ങള‌ും മാത്രമല്ല സര്‍...
ക‌ുട്ടനാട്ടിലെയ‌ും ചെങ്ങന്ന‌ൂരിലെയ‌ും ആല‌ുവയിലെയ‌ും സങ്കടക്കാഴ്‌ചകള‌ും കണ്ണീര‌ും ഞങ്ങള്‍ അറിയ‌ുന്ന‌ുണ്ട്... മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ൂട്ട‌ുകാര്‍ക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ബഹ‌ുമാനപ്പെട്ട കാസറഗോഡ് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് ബി. രാധാക‌ൃഷ്‌ണയ‌ുടെ നേതൃത്വത്തില‌ുള്ള സ‌്‌ക‌ൂള്‍ പ്രതിനിധിസംഘം കൈമാറി. മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക‌ുള്ള ത‌ുക അട‌ുത്ത ആഴ്‌ച കൈമാറ‌ും.

പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം

എ.കെ.മ‌ുഹമ്മദ് ഹാജി വീണ്ട‌ും പ്രസിഡന്റ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന‌ു. ഉദ‌ുമ എം.എല്‍.. കെ. ക‌ുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഹാജി, വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍ ക‌ുമാര്‍, മെമ്പര്‍മാരായ കമലാക്ഷി, മാധവ, ശശികല, വിദ്യാലയ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍, ക‌ുട‌ുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്‌മി, മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. പൊത‌ുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ ദിലീപ് ക‌ുമാര്‍ പ്രസംഗിച്ച‌ു. സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ നന്ദിയും പറഞ്ഞ‌ു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : .കെ. മുഹമ്മദ് ഹാജി (പ്രസിഡന്റ്), രാധാക‌ൃഷ്‌ണ ചീനപ്പാടി, അബ്‌ദ‌ുല്ല ഹാജി.ടി. (വൈസ് പ്രസിഡന്റ‌ുമാര്‍). .വി. ഉഷ (മദര്‍പി.ടി.. പ്രസിഡന്റ്), ജയലക്ഷ്‌മി( മദര്‍ പി.ടി.. വൈസ് പ്രസിഡന്റ് )

ഓർമ്മ മ‌ുറ്റത്ത് ഒര‌ു വട്ടം ക‌ൂടി....

അഡ‌ൂര്‍: പ‌ുറത്ത് കര്‍ക്കിടകമഴ തിമിര്‍ത്ത‌ുപെയ്യുന്ന‌ുണ്ടായിര‌ുന്ന‌ു. ഒരു മഴക്ക‌ും മായ്‌ക്കാനാവാത്ത മധ‌ുരസ്‌മരണകള‌ുമായി അഡ‌ൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍ 2000-2001 മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ക‌ുടുംബ സംഗമം ദേലംപാടി പഞ്ചായത്ത് ഹാളില്‍ നടന്നു. സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ്, വിപ‌ുലമായ പരിപാടികളോടെ സംഗമം സംഘടിപ്പിച്ചത്. മങ്ങി മാറാല പിടിച്ച ചിത്രങ്ങള‌ായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിപ്പ‌ുള്ള ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടി തട്ടിയെട‌ുത്ത‌ു. വള്ളി നിക്കറിട്ട്,ചെളിവെള്ളം തെറിപ്പിച്ച്, ക‌ുട കറക്കി നടന്ന ആ നല്ല നാള‌ുകള‌ുടെ ഓര്‍മ്മകള്‍ അവര്‍ പങ്ക‌ുവെച്ച‌ു. ഓര്‍മ്മപ്പ‌ുസ്‌തകത്തിന്റെ ഏതോ ഒര‌ു താളില്‍ അടച്ച‌ുവെച്ചിര‌ുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീര്‍പ‌ൂവ് ജീവിതത്തിരക്കിനിടയില്‍ എപ്പോഴോ അതിന്റെ താള‌ുകള്‍ മറിക്ക‌ുമ്പോള്‍ പ‌ുറത്തേക്ക‌ു തെന്നി വീണ അന‌ുഭവം. അവർ ഇവിടെ പലതിനെയും തിരയുന്ന‌ുണ്ടായിരുന്നു. കൂടെപ്പിറപ്പുകളെപോലെ സ്നേഹിച്ച കൂട്ടുകാരേയും, മാതാപിതാക്കളെ പോലെ സ്നേഹിച്ച അധ്യാപകരേയും എന്നോ പറയാതെ പിരിഞ്ഞുപോയ പ്രണയത്തെയുമെല്ലാം...
തങ്ങളുടെ പഴയ ക്ളാസ്സ് മുറികളിൽ എത്തിയ അവർ അപരിചിതരെ പോലെ ഇരിപ്പിടങ്ങളിൽ ഇരുന്നു. ചിലർ അവരുടെ സഹജപ്രകൃതം പുറത്തുകാട്ടി ക്ളാസ്സുകളിൽ കയറാതെയുമിരുന്നു. ഓർമ്മകൾ അയവിറക്കിയും പലരേയും തിരഞ്ഞും അവർ ആ വരാന്തകൾ സജീവമാക്കി. ക്ളാസ്സുകളുമായി പഴയ ശാരദ ടീച്ചറും സലാം മാഷും അവരുടെ മുന്നിലെത്തി. എല്ലാം കേട്ട് പഴയ പത്താം ക്ലാസുകാരായി അവർ ക‌ുറച്ചു നേരം മൗനമായി ഇരുന്നു. പഴയകാല അധ്യാപകൻ ബാലകൃഷ്ണൻ മാഷിന്റെ പാട്ടുകൾ സംഗമത്തെ ആഘോഷത്തിൻെറ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്‌ത‌ു. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ നന്മകൾ അവരുടെ കണ്ണ‌ുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു. പൊടിതട്ടിയെട‌ുത്ത ഒരിക്ക‌ല‌ും മട‌ുപ്പിക്കാത്ത ഓര്‍മ്മകള‌ുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്‌ടവസന്തത്തിന്റെ നൊമ്പരങ്ങള‌ും കോറിയിട്ട്, ‍ വീണ്ട‌ും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ വിദ്യാലയത്തിന്റെ പടികളിറങ്ങി.
സംഗമത്തിൽ പ‌ൂര്‍വ്വവിദ്യാര്‍ത്ഥിക‌ൂടിയായ ഗ്രാമപഞ്ചായത്തംഗം ‌ുഹൈബ് പള്ളങ്കോട് അധ്യക്ഷത വഹിച്ച‌ു. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് .മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്‌ത‌ു. പഴയ കാല അധ്യാപകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ഹെഡ്‌മാസ്റ്റർ അനീസ് ജി.മ‌ൂസാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല, സ്ഥിരംസമിതി ചെയര്‍മാന്‍ രത്തൻ ക‌ുമാർ, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, മാധവൻ, എടപ്പറമ്പ എല്‍.പി. സ്‌ക‌ൂള്‍ ഹെഡ്‌മാസ്‌റ്ററ‌ും പി..സി. കണ്‍വീനറ‌ുമായ കൃഷ്ണ ഭട്ട്, മ‌ുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍, അധ്യാപകരായ എ.എം.അബ്‌ദ‌ുല്‍ സലാം, പി. ശാരദ, കെ. ഗീതസാവിത്രി, കെ. നാരയണ ബെള്ള‌ുള്ളായ, ജെ. ഹരീഷ്, . ധനഞ്ജയൻ, രക്ഷിതാക്കള‌ുടെ പ്രതിനിധി ഡി. ‌ുഞ്ഞമ്പ‌ു തുടങ്ങിയവർ സംസാരിച്ചു. എം.പി.അബ്‌ദ‌ുല്‍ ഖാദര്‍ സ്വാഗതവും ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു.

എസ്.എസ്.എല്‍.സി.ക‌ുട്ടികള്‍ക്ക‌ും രക്ഷിതാക്കള്‍ക്ക‌ും
നവ്യാന‌ുഭവം പകര്‍ന്ന് ഡോ.അസീസ് മീത്തടി

പ്രശസ്ത സൈക്യാട്രിസ്‌റ്റ് ഡോ.അസീസ് മീത്തടി ക്ലാസെട‌ുക്ക‌ുന്ന‌ു
എസ്.എസ്.എല്‍.സി. ക്ലാസ് പിടിഎ മീറ്റിങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ സംസാരിക്ക‌ുന്ന‌ു

'Beat Plastic Pollution' എന്ന മുദ്രാവാക്യവ‌ുമായി ലോക പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതിദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്‌ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി കമലാക്ഷി  ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
"  ഒരു തൈ  നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ  നടാം കൊച്ച‌ു മക്കൾക്ക് വേണ്ടി ..
ഒരു തൈ  നടാം നൂറു കിളികൾക്ക്  വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..

 ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..

ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..

ഇതു  ദേവി ഭൂമി തൻ  ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ  ചെയ്യുന്ന പൂജ....   "

ക‌ുര‌ുന്ന‌ുകള്‍ സ്‌ക‌ൂളിലെത്തി...വര്‍ണാഭമായി പ്രവേശനോത്സവം

അധ്യാപക ഒഴിവ് - അഭിമ‌ുഖം മെയ് 28 തിങ്കളാഴ്‌ച

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താഴെ പറയ‌ുന്ന തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്ക‌ുന്ന‌ു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ‌ുകള്‍ സഹിതം മെയ് 28 തിങ്കളാഴ്ച്ച (28.05.2018) രാവിലെ 9.30 ന് ക‌ൂടിക്കാഴ്‌ചക്കായി സ്‌ക‌ൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒഴിവ‌ുകള്‍
എല്‍.പി.എസ്.. (മലയാളം) - 4
യ‌ു.പി.എസ്.. (മലയാളം) - 6
യ‌ു.പി.എസ്.. (കന്നഡ) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) – 1
എച്ച്.എസ്.. കണക്ക് (മലയാളം മീഡിയം) – 2
എച്ച്.എസ്.. ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്..നാച്ചറല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്..സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്..സോഷ്യല്‍ സയന്‍സ് (കന്നഡ മീഡിയം) – 1
എച്ച്.എസ്.. ഹിന്ദി 1
എച്ച്.എസ്.. ഇംഗ്ലീഷ് – 1
എച്ച്.എസ്.. അറബിക്– 1
‌ൂട‌ുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :04994-270982