ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

സ്‌ക‌ൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് :

മുജീബ് സെക്രട്ടറി, ജ‌ുനൈദ് ചെയര്‍മാന്‍

അബ്‌ദ‌ുല്‍ മ‌ുജീബ്(സെക്രട്ടറി)
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിന്റെ സ്‌ക‌ൂള്‍ പാര്‍ലിമെന്റ് സെക്രട്ടറിയായി(സ്‌ക‌ൂള്‍ ലീഡര്‍) പത്താം ക്ലാസ് ഡി ഡിവിഷനില്‍ പഠിക്കുന്ന അബ്‌ദുല്‍ മുജീബും ചെയര്‍മാനായി പ്ലസ് ടു കൊമേഴ്‌സ് ക്ലാസില്‍ പഠിക്കുന്ന ബി. അഹമ്മദ് ജ‌ുനൈദും ഐകകണ്ഠേന തെരെഞ്ഞെടുക്കപ്പെട്ടു. ആദൂര്‍ എരിക്കളത്ത് താമസിക്കുന്ന മൊയ്‌തീന്‍ ക‌ുഞ്ഞി-നഫീസ ദമ്പതിമാരുടെ മകനാണ് അബ്‌ദുല്‍ മുജീബ്. പഠനനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മുജീബ് കുട്ടികളുടെ നേതൃനിരയിലേക്ക് വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. യ‌ു.പി., ഹൈസ്‌ക‌ൂള്‍, പ്ലസ് ട‌ു ക്ലാസുകളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ച മുപ്പത് അംഗങ്ങളടങ്ങുന്നതാണ് സ്‌ക‌ൂള്‍ പാര്‍ലിമെന്റ്. ശില്‍പ്പ എസ്. നായിക് (പത്ത് എ) വൈസ് ചെയര്‍പേഴ്‌സണായും സുസ്‌മിത. ഡി(പ്ലസ് വണ്‍ കൊമേഴ്‌സ്), അമൃത സി.കെ.(പത്ത് സി) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. മറ്റ‌ു ഭാരവാഹികള്‍ : ഫൈന്‍ ആര്‍ട്ട്സ്- സെക്രട്ടറി എ.ആര്‍. ഋഷികേഷ്(ഒമ്പത് ബി.), ജോയിന്റ് സെക്രട്ടറി ഫാത്തിമത്ത് ജന്‍സീറ(പ്ലസ് ടു ഹ്യുമാനിറ്റീസ്), സ്‌പോര്‍ട്ട്സ്-സെക്രട്ടറി ബി. ഹരിപ്രസാദ്(പത്ത് ബി), ജോയിന്റ് സെക്രട്ടറി ഖദീജത്ത് ജംഷാന(പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്).ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മൂസാന്‍, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌റ്റാഫ് അഡ്‌വൈസര്‍ പി. ശാരദ എന്നിവര്‍ തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ദേശസ്‌നേഹത്തോടെ സ്വാതന്ത്ര്യദിനാഘോഷം

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ടി.ശിവപ്പ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫ ഹാജി സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ. ഗംഗാധരന്‍, പരേഡ് കമാന്റര്‍ ദീക്ഷ, പ്ലാറ്റ‌ൂണ്‍ കമാന്റര്‍മാരായ ആര്യശ്രീ, ഋഷികേഷ് എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. എസ്.പി.സി.കേഡറ്റുകളുടെയും ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും നേതൃത്വത്തില്‍ മാനവസൗഹാര്‍ദ്ദ സന്ദേശയാത്ര നടന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന സ്വാതന്ത്ര്യദിന സമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫ ഹാജി ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡെക്കാന്‍ ഹെറാള്‍ഡിലടക്കം നിരവധി പത്രങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വള്ളിയോടി കുഞ്ഞിരാമനെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ക‌ുമാരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ട‌ു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. അറബിക് ക്ലബ് തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് റിട്ടയേഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ പ്രകാശനം ചെയ്‌തു. ചിത്രകലാധ്യാപകന്‍ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ഫൈന്‍ ആര്‍ട്ട്‌സ് ക്ലബിലെ കുട്ടികള്‍ ഒരുക്കിയ ആര്‍ട്ട് എക്‌സിബിഷന്‍ ശ്രദ്ധേയമായി. തുടര്‍ന്ന് കുട്ടികളുടെ ദേശസ്‌നേഹം വിളിച്ചോതുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ നടന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി അടുക്കം, മാധവ അഡൂര്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, എംപിടിഎ പ്രസിഡന്റ് എ.വി. ഉഷ, സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌കൂള്‍ ലീഡര്‍ അബ്‌ദുല്‍ മുജീബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ മാധവ തെക്കേക്കര നന്ദിയും പറഞ്ഞു.
മാനവസൗഹാര്‍ദ്ദ സന്ദേശയാത്ര
എസ്.പി.സി.യൂണിറ്റിന്റെ ഫ്രീഡം പരേഡ്
SSLC, +2 ഉന്നതവിജയികള്‍ അതിഥികളോടൊപ്പം
വള്ളിയോടി കുഞ്ഞിരാമനെ ആദരിക്കുന്നു
ആര്‍ട്ട് എക്‌സിബിഷന്‍
ദേശഭക്തിഗാനം

പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം

അടുക്കം മുഹമ്മദ് ഹാജി പുതിയ പ്രസിഡന്റ്

അടുക്കം മുഹമ്മദ് ഹാജി (പ്രസിഡന്റ്)
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക‌ുട്ടികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി സ്‌കൂള്‍ ബസ് വാങ്ങിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍ ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഹാജി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ ആശംസകളര്‍പ്പിച്ചു. ദേലമ്പാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കമലാക്ഷി, മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. ഇംഗ്ലീഷ് അധ്യാപകന്‍ മാധവ തെക്കേക്കര റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞ‌ു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : .കെ. മുഹമ്മദ് ഹാജി (പ്രസിഡന്റ് ), . മാധോജി റാവു, ഖാദര്‍ ചന്ദ്രംബയല്‍ (വൈസ് പ്രസിഡന്റ‌ുമാര്‍). .വി. ഉഷ (മദര്‍ പി.ടി.. പ്രസിഡന്റ് ), ലളിത പുതിയമ്പലം(മദര്‍ പി.ടി.. വൈസ് പ്രസിഡന്റ് )
വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിനെത്തിയ രക്ഷിതാക്കള്‍
എ.വി.ഉഷ(മദര്‍ പി.ടി.എ. പ്രസിഡന്റ്)