ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ദേശസ്‌നേഹത്തോടെ സ്വാതന്ത്ര്യദിനാഘോഷം

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ടി.ശിവപ്പ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫ ഹാജി സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ. ഗംഗാധരന്‍, പരേഡ് കമാന്റര്‍ ദീക്ഷ, പ്ലാറ്റ‌ൂണ്‍ കമാന്റര്‍മാരായ ആര്യശ്രീ, ഋഷികേഷ് എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. എസ്.പി.സി.കേഡറ്റുകളുടെയും ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും നേതൃത്വത്തില്‍ മാനവസൗഹാര്‍ദ്ദ സന്ദേശയാത്ര നടന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന സ്വാതന്ത്ര്യദിന സമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫ ഹാജി ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡെക്കാന്‍ ഹെറാള്‍ഡിലടക്കം നിരവധി പത്രങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വള്ളിയോടി കുഞ്ഞിരാമനെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ക‌ുമാരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ട‌ു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. അറബിക് ക്ലബ് തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് റിട്ടയേഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ പ്രകാശനം ചെയ്‌തു. ചിത്രകലാധ്യാപകന്‍ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ഫൈന്‍ ആര്‍ട്ട്‌സ് ക്ലബിലെ കുട്ടികള്‍ ഒരുക്കിയ ആര്‍ട്ട് എക്‌സിബിഷന്‍ ശ്രദ്ധേയമായി. തുടര്‍ന്ന് കുട്ടികളുടെ ദേശസ്‌നേഹം വിളിച്ചോതുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ നടന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി അടുക്കം, മാധവ അഡൂര്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, എംപിടിഎ പ്രസിഡന്റ് എ.വി. ഉഷ, സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌കൂള്‍ ലീഡര്‍ അബ്‌ദുല്‍ മുജീബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ മാധവ തെക്കേക്കര നന്ദിയും പറഞ്ഞു.
മാനവസൗഹാര്‍ദ്ദ സന്ദേശയാത്ര
എസ്.പി.സി.യൂണിറ്റിന്റെ ഫ്രീഡം പരേഡ്
SSLC, +2 ഉന്നതവിജയികള്‍ അതിഥികളോടൊപ്പം
വള്ളിയോടി കുഞ്ഞിരാമനെ ആദരിക്കുന്നു
ആര്‍ട്ട് എക്‌സിബിഷന്‍
ദേശഭക്തിഗാനം

No comments:

Post a Comment