മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.കുറുപ്പിന് അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും ആദരാഞ്ജലികള്‍
കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ... |
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ 'നിര്‍ഭയരാക്കാന്‍' ജനമൈത്രി പൊലീസ്...
ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ ഉദ്‌ഘാടനം ചെയ്യുന്നു |
സ്‌ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
ലൈംഗിക അതിക്രമങ്ങള്‍
വര്‍ദ്ധിച്ചു വരുമ്പോള്‍
അവയെ നേരിടുകയും,
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും സുരക്ഷിതമായി
ജീവിക്കാനുള്ള ഇടം സൃഷ്ടിക്കുകയും
ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്
കേരള സര്‍ക്കാര്‍ നിര്‍ഭയ
പദ്ധതി ആവിഷ്ക്കരിക്കുന്നത്
. കുടുംബശ്രീ
- തദ്ദേശ
സ്വയം ഭരണ സംവിധാനങ്ങളിലൂടെ
ഇത് പ്രാദേശികമായി നടപ്പിലാക്കുക
എന്നതാണ് ആത്യന്തിക ലക്‌ഷ്യം
. അതിക്രമങ്ങളെ
പ്രതിരോധിക്കുവാന്‍ സ്ത്രീ
സമൂഹത്തെ സജ്ജമാക്കേണ്ടതും
, അതിക്രമങ്ങള്‍
നിയമപരമായി തടയേണ്ടതും ,
അതിക്രമത്തിനിരയാകുന്നവര്‍ക്ക്
തണല്‍ നല്‍കേണ്ടതും നമ്മുടെ
ഉത്തരവാദിത്വമാണ്.
കാസറഗോഡ് ജില്ലാ
പൊലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ
ഭാഗമായി അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
വിദ്യാര്‍ത്ഥിനികള്‍ക്കായി
വനിതാസ്വയംപ്രതിരോധ പരിശീലന
പരിപാടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
ആരംഭിച്ചു. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ ഇരുനൂറോളം വിദ്യാര്‍ത്ഥിനികള്‍ സംബന്ധിക്കുന്നു.
സ്‌ത്രീസുരക്ഷയുമായി
ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍
വിദഗ്‌ധരുടെ ക്ലാസുകളും
മാസ്‌റ്റര്‍ ട്രെയിനികള്‍
നല്‍കുന്ന സ്വയംപ്രതിരോധ
പരിശീലനവും ഉണ്ടായിരിക്കും.
ഫെബ്രുവരി 13,14
തിയ്യതികളില്‍
നടക്കുന്ന പരിപാടി ഡി.സി.ആര്‍.ബി.
നോഡല്‍ ഓഫീസര്‍
ഡി.വൈ.എസ്.പി.
കെ.ദാമോദരന്‍
ഉദ്‌ഘാടനം ചെയ്‌തു.
സ്‌കൂള്‍ പിടിഎ
പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍
അധ്യക്ഷത വഹിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍,
സീനിയര്‍ അസിസ്‌റ്റന്റ്
എച്ച്. പദ്‌മ,
സ്‌റ്റാഫ് സെക്രട്ടറി
എ.എം.
അബ്‌ദുല്‍ സലാം
ആശംസകളര്‍പ്പിച്ചു.
ആദൂര്‍ സര്‍ക്കിള്‍
ഇന്‍സ്‌പെക്‌ടര്‍ എ.സതീഷ്‌കുമാര്‍
സ്വാഗതവും സബ് ഇന്‍സ്‌പെക്‌ടര്‍
സന്തോഷ്‌കുമാര്‍ നന്ദിയും
പറഞ്ഞു.
പഠനമികവിന് അംഗീകാരം
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന
കുട്ടികള്‍ക്ക് മെരിറ്റ് അവാര്‍ഡ് എന്ന പേരില്‍ ട്രോഫികള്‍ നല്‍കി
അനുമോദിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ച സ്‌കൂളിന്റെ പ്രത്യേകപദ്ധതിയാണിത്. അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ
അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട
കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ
ക്ലാസുകളിലെ അമ്പതോളം കുട്ടികള്‍ക്കാണ് മെരിറ്റ് അവാര്‍ഡ് ലഭിച്ചത്.
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ്
അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ്
കുട്ടികളെ അനുമോദിച്ചത്. ഇതോടൊപ്പം, അറബിക് കലോത്സവത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമ്മുഹബീബ, നിന്‍ഷാദ് എന്നീ കുട്ടികളെയും സ്‌കൂള്‍ ഗെയിംസ്-ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് തസ്‌രീഫിനെയും മെമെന്റോ നല്‍കി അനുമോദിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ ട്രോഫികളും മെമെന്റോയും വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍
സ്വാഗതവും പി.എസ്. ബൈജു നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)