ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ 'നിര്‍ഭയരാക്കാന്‍' ജനമൈത്രി പൊലീസ്...

ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ ഉദ്‌ഘാടനം ചെയ്യുന്നു
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ അവയെ നേരിടുകയും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഇടം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ നിര്‍ഭയ പദ്ധതി ആവിഷ്ക്കരിക്കുന്നത്‌ . കുടുംബശ്രീ - തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളിലൂടെ ഇത് പ്രാദേശികമായി നടപ്പിലാക്കുക എന്നതാണ് ആത്യന്തിക ലക്‌ഷ്യം . അതിക്രമങ്ങളെ പ്രതിരോധിക്കുവാന്‍ സ്ത്രീ സമൂഹത്തെ സജ്ജമാക്കേണ്ടതും , അതിക്രമങ്ങള്‍ നിയമപരമായി തടയേണ്ടതും , അതിക്രമത്തിനിരയാകുന്നവര്‍ക്ക് തണല്‍ നല്‍കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. കാസറഗോഡ് ജില്ലാ പൊലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി വനിതാസ്വയംപ്രതിരോധ പരിശീലന പരിപാടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ ഇരുനൂറോളം വിദ്യാര്‍ത്ഥിനികള്‍ സംബന്ധിക്കുന്നു.  സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ വിദഗ്‌ധരുടെ ക്ലാസുകളും മാസ്‌റ്റര്‍ ട്രെയിനികള്‍ നല്‍കുന്ന സ്വയംപ്രതിരോധ പരിശീലനവും ഉണ്ടായിരിക്കും. ഫെബ്രുവരി 13,14 തിയ്യതികളില്‍ നടക്കുന്ന പരിപാടി ഡി.സി.ആര്‍.ബി. നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.സതീഷ്‌കുമാര്‍ സ്വാഗതവും സബ് ഇന്‍സ്‌പെക്‌ടര്‍ സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment