പഠനത്തില്‍ മികവ് പുലര്‍ത്തുന്ന
കുട്ടികള്‍ക്ക് മെരിറ്റ് അവാര്‍ഡ് എന്ന പേരില്‍ ട്രോഫികള്‍ നല്‍കി
അനുമോദിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ച സ്‌കൂളിന്റെ പ്രത്യേകപദ്ധതിയാണിത്. അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ
അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട
കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ
ക്ലാസുകളിലെ അമ്പതോളം കുട്ടികള്‍ക്കാണ് മെരിറ്റ് അവാര്‍ഡ് ലഭിച്ചത്.
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ്
അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ്
കുട്ടികളെ അനുമോദിച്ചത്. ഇതോടൊപ്പം, അറബിക് കലോത്സവത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമ്മുഹബീബ, നിന്‍ഷാദ് എന്നീ കുട്ടികളെയും സ്‌കൂള്‍ ഗെയിംസ്-ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് തസ്‌രീഫിനെയും മെമെന്റോ നല്‍കി അനുമോദിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ ട്രോഫികളും മെമെന്റോയും വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍
സ്വാഗതവും പി.എസ്. ബൈജു നന്ദിയും പറഞ്ഞു.
No comments:
Post a Comment