കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂള്‍
ഗ്രൗണ്ടില്‍ ഒരുക്കിയ നെറ്റ് പ്രാക്‌ടീസിനുള്ള സൗകര്യം എ.ബി. മുഹമ്മദ്
ബഷീര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്യുന്നു
|
|
സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ക്രിക്കറ്റ് പ്രാക്‌ടീസ് നെറ്റ് |
|
നവമ്പര്‍ 5: ക്രിക്കറ്റ് എന്ന ഗെയിം 'രക്തത്തില്‍ തന്നെ ലയിച്ചു ചേര്‍ന്നവരാ'ണ് മലയോരത്തെ നല്ലൊരുശതമാനം കുട്ടികള്‍. കഴിഞ്ഞ വര്‍ഷം അഡൂര്‍ സ്‌കൂളിലെ ക്രിക്കറ്റ് ടീം സബ്‌ജില്ലാ-ജില്ലാതലമത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. സംസ്ഥാന സിലക്ഷന്‍ ക്യാമ്പില്‍ വരെ അഡൂര്‍ സ്‌കൂളിന്റെ സാന്നിധ്യമുണ്ടായി. എന്നാല്‍ ശാസ്‌ത്രീയമായ പരിശീലനത്തിന്റെ അഭാവം മികച്ച ഫോം നിലനിറുത്തുന്നതിന് കുട്ടികള്‍ക്ക് വിലങ്ങുതടിയാകുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരത്തിന്റെ ആദ്യപടി എന്ന നിലയിലാണ് നെറ്റ് പ്രാക്‌ടീസിനുള്ള സൗകര്യം ഒരുക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ നെറ്റ് പ്രാക്‌ടീസിനുള്ള സൗകര്യം എ.ബി. മുഹമ്മദ് ബഷീര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ സ്ഥാപിച്ച പതിനാറാമത് പ്രാക്‌ടീസ് നെറ്റാണ് അഡൂരിലേത്. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ.ടി. നിയാസ് സ്വാഗതവും സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റുമാരായ പെരുമ്പള അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, എന്‍.എം. സലീം, നെറ്റ്സ് കമ്മിറ്റി ചെയര്‍മാന്‍ അന്‍സാര്‍ പള്ളം, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍. പ്രസന്നകുമാരി, അധ്യാപകരായ എസ്.എസ്.രാഗേഷ്, പി.എസ്.ബൈജു, കെ.സുധാമ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment