ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ആനക്കൂട്ടം ജനവാസമേഖലയില്‍; ദേലംപാടിയില്‍ ദ്രുതകര്‍മസേന ഇറങ്ങി

ദേലംപാടിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആനക്കൂട്ടം എത്തി. പാണ്ടിവനത്തില്‍നിന്ന് പയസ്വിനിപ്പുഴ കടന്ന് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാത കടന്നാണ് മയ്യളയില്‍ ആനക്കൂട്ടം എത്തിയത്. ജനവാസകേന്ദ്രത്തോടു ചേര്‍ന്ന കൃഷിയിടത്തിലാണ് ആനക്കൂട്ടമുള്ളത്. ജില്ലാ വനംഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് ദ്രുതകര്‍മസേനയെത്തി. ടീം ലീഡര്‍ കാട്ടേരി രാജേഷിന്റെ നേതൃത്വത്തില്‍ ജയപ്രസാദ്, രാജന്‍, സത്യന്‍, ഹരീഷ് എന്നിവരോടൊപ്പം പരപ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്റെ നേതൃത്വത്തില്‍ പ്രശാന്ത്, നാരായണന്‍, സുരേഷ്, നരംസിഹന്‍, മഹേഷ് എന്നിവരുമുണ്ട്. മൂന്നുകൂട്ടങ്ങളായാണ് കാറഡുക്ക, അഡൂര്‍, മയ്യള ഭാഗങ്ങളില്‍ ആനകള്‍ ഉള്ളത്. കാറഡുക്ക കൊട്ടംകുഴിയിലുള്ള ആനക്കൂട്ടം രാത്രി മാത്രമാണ് കൃഷിയിടത്തി റങ്ങുന്നത്. പകല്‍ വനമേഖലയിലേക്ക് പോകുന്നു. മയ്യളയില്‍ കൃഷിയിടത്തോട് ചേര്‍ന്ന് വനംമേഖലയില്ലാത്തതിനാല്‍ കൃഷിയിടത്തില്‍ത്തന്നെയാണ് പകലും ആനക്കൂട്ടമുള്ളത്. ആവശ്യത്തിന് ഭക്ഷണം കിട്ടാതെവരുമ്പോള്‍ ആനക്കൂട്ടം അക്രമാസക്തരാകുന്നതിനാല്‍ ഭീതിയോടെയാണ് ദേലംപാടിക്കാര്‍ കഴിയുന്നത്. വീട്ടിനുവെളിയില്‍ ഇറങ്ങാന്‍വരെ ആള്‍ക്കാര്‍ ഭയക്കുന്നു. ദേലംപാടി പഞ്ചായത്തിലെ മയ്യള, ബെനാറി എന്നിവടങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഒരു കുട്ടിയാന അടക്കം ആറ് ആനകളാണ് മയ്യളയില്‍ ഉള്ളത്. സി.കെ.അബ്ദുള്‍ഖാദറിന്റെയും നാരായണന്റെയും കൃഷി ആന നശിപ്പിച്ചിരുന്നു.

No comments:

Post a Comment