ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കാസറഗോഡ് സമ്പൂര്‍ണ ബ്ലോഗധിഷ്ഠിതജില്ല
'മലയോരവിശേഷ'ത്തിന് ജില്ലയിലെ മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം

പി.കരുണാകരന്‍ എം.പി. ബ്ലെന്‍ഡ് പരിപാടി
പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുന്നു
ജില്ലയിലെ എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗുകള്‍ മുഖേന പരസ്​പരം ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പരിപാടി പൂര്‍ത്തിയായി. ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെ 589 സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലെന്‍ഡ് പരിപാടിയിലൂടെ പരസ്​പരം ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ്, ഡയറ്റ്, ആര്‍.എം.എസ്.എ., എസ്.എസ്.എ., ഐ.ടി. അറ്റ് സ്‌കൂള്‍, അധ്യാപകസംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിലാണ്‌  ബ്ലെന്‍ഡ് പരിപാടി ആവിഷ്‌കരിച്ചത്.
       മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. എല്‍.പി തലത്തില്‍ ജി.ബി.എല്‍പി സ്‌കൂള്‍ ഹേരൂര്‍, ജി.എല്‍.പി.എസ്. ഉദുമ, ജി.എല്‍.പി.എസ്. വടക്കെ പുലിയന്നൂര്‍. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ്. കരിച്ചേരി, ജി.യു.പി.എസ്. അരയി, എ.യു.പി.എസ്. ധര്‍മത്തടുക്ക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്.അഡൂര്‍, എച്ച്.എസ്.എസ്. വരക്കാട്, ജി.എച്ച്.എസ്.എസ്. കൊട്ടോടി, എസ്.എച്ച്.എസ്.എസ്.എസ്. ഷേണി എന്നീ സ്‌കൂളുകള്‍ക്കാണ് മികച്ച
ബ്ലോഗിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ മികച്ച ബ്ലോഗുഗള്‍ക്കുള്ള
പുരസ്‌കാരവിതരണം നടത്തി പ്രസംഗിക്കുന്നു
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത സ്മാര്‍ട്ട് @10 ഡി.വി.ഡി. പ്രകാശനം നിര്‍വഹിച്ചു. ഗൂഗിളിന്റെ പ്രത്യേക പുരസ്‌കാരം നേടിയ നളിന്‍സത്യനെ ചടങ്ങില്‍ അനുമോദിച്ചു. ആര്‍.എം.എസ്.എ. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ വി.വി.രാമചന്ദ്രന്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍, ഡി.ഇ.ഒ.മാരായ എന്‍.സദാശിവ നായക്, എം.സൗമിനി എന്നിവര്‍ സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി.കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്‍ സ്വാഗതംപറഞ്ഞു.
    തുടര്‍ന്നുനടന്ന ഐ.ടി. സെമിനാറില്‍ നവമാധ്യമങ്ങള്‍ ഒരു സാംസ്‌കാരിക വായന എന്ന വിഷയത്തില്‍ ഇ.പി.രാജഗോപാലന്‍, നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ ടി.പി.കലാധരന്‍, ടെക്‌സറ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍ എന്ന വിഷയത്തില്‍ ഗവണ്‍മെന്റ് അന്ധവിദ്യാലയത്തിലെ കെ.സത്യശീലന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഐ.ടി.@ സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ് മോഡറേറ്ററായിരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി.വി.പുരുഷോത്തമന്‍ സ്വാഗതവും ലക്ചറര്‍ കെ.വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment