ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
ജില്ലാ നീന്തല്‍ : സാബിത്തിന് ഒന്നാം സ്ഥാനം



നീലേശ്വരത്ത് നടന്ന ജില്ലാ-തല സ്ക്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജി.എച്ച്.എസ്.എസ്. അഡൂര്‍ സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പി.എ. സാബിത്ത് 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഒന്നാം സ്ഥാനം നേടി. കുമ്പള സബ് ജില്ലയെ പ്രതിനിധീകരിച്ചാണ് സാബിത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. തൃശൂരില്‍ വെച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സ്ക്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സാബിത്ത് കാസറഗോഡ് ജില്ലയെ പ്രതിനിധീകരിക്കും. അഡൂര്‍ പള്ളങ്കോട് താമസിക്കുന്ന പി. അബ്ദുല്ലയുടെ മകനാണ്.  ഈ വര്‍ഷം സംസ്ഥാനതല മത്സരത്തില്‍ അഡൂര്‍ സ്ക്കൂളില്‍ നിന്നും സംബന്ധിക്കുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് സാബിത്ത്. നേരത്തെ, വി.നിഖില്‍ സംസ്ഥാനതല വാര്‍ത്താവായനാ മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. സാബിത്തിനെ സ്ക്കൂള്‍ പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, പ്രിന്‍സിപ്പാള്‍ എം. ഗംഗാധരന്‍ എന്നിവര്‍ അഭിനന്ദിച്ചു.

3 comments:

  1. DEAR SABITH&TEAM

    FIRST UP ALL THANKS..............

    AND ALL THE VERY BEST WISHES FOR THE COMING CHAMPIONSHIP.

    ReplyDelete
  2. Thank U Ramesh for Ur Support...Ur Comments inspire us to do more....

    ReplyDelete
  3. സാബിത്ത് ഒഴുക്കിന് എതിരേ നീന്തിയാണ് വിജയം കൊയ്തത്. ഇതു പോലുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്രീയ പരിശീലനങ്ങള്‍ നല്‍കുവാനും പദ്ധതികള്‍ ഉണ്ടാകണം...

    ReplyDelete