സമ്പത്തും
പരിജ്ഞാനവും മനുഷ്യനെ ഏറെ
അഹങ്കാരിയാക്കിയിരിക്കുന്നു.
അവനു
വേണ്ടത് ജീവിതത്തിന്റെ
മേല്പ്പടിയിലിരിക്കുവാനുള്ള
സിംഹാസനം മാത്രം.
ആധുനികതയുടെ
മണിയൊച്ചകള്‍ ആരാധനയുടെ
വെറും മുഖംമൂടി മാത്രമായിരിക്കുന്നു.
ഇന്ന്,
ജീവിതത്തില്‍
അവന് അനുഭവിക്കാന്‍ അല്ലലില്ലാത്ത
സുഖസൗകര്യങ്ങള്‍ മാത്രം.
മഞ്ഞളിച്ച
കണ്ണുകള്‍ക്ക് ഇന്ന് ഉപഭോഗത്തിന്റെ
മാറ്റ് കൂടിയതായി തോന്നിയേക്കാം.
സന്ധ്യയാകുമ്പോഴേക്കും
മിന്നിത്തിളങ്ങുന്ന ആകാശമായി
നമ്മുടെ ഭൂമി മാറിയിരിക്കും.
ആകാശത്തേക്കാള്‍
വര്‍ണശബളമായ ഭൂമി!!!മാനത്തെ
നക്ഷത്രങ്ങള്‍ ഇതുകണ്ട്