ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി. പതിവുപോലെ പ്രതിജ്ഞകളും പ്രഭാഷണങ്ങളും ജയ് വിളികളും കലാപരിപാടികളും മധുരപലഹാര വിതരണവുമൊക്കെയായി തിരക്കിട്ട ഒരു ദിനം. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറെ പൊടിപടലങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. മിഠായി, പായസം വിതരണത്തിലൂടെ മാത്രം പ്രകൃതിയിലേക്കെത്തിയത് കിലോകണക്കിന് പ്ലാസ്റ്റിക്കാണ്. ആഘോഷങ്ങളുടെ അവശിഷ്ടഭാരം താങ്ങുവാനുള്ള കെല്പ് പ്രകൃതിക്ക് ഇനിയും എത്രനാള്‍ ഉണ്ടാകും?. അല്ലെങ്കിലും, നമ്മളെന്തിന് അതൊക്കെ ചിന്തിക്കുന്നു.. വരും തലമുറക്കായി വല്ലതും ബാക്കി വെക്കണം എന്ന് ചിന്തിക്കുന്നവര്‍ വളരെ വിരളം. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി സൃഷ്ടിപരമായി, പുരോഗമനപരമായി വല്ലതും ചെയ്യുവാനുള്ള എന്തെങ്കിലും തീരുമാനം ഈ സ്വാതന്ത്ര്യദിനത്തില്‍ കൈക്കൊണ്ടവരും വിരളം.

കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഇന്ന് തങ്ങളുടെ പഴയ സഹപാഠിയെ വരവേല്‍ക്കുവാന്‍ തയ്യാറെടുക്കുകയാണ്. 'ഓണപ്പരീക്ഷ തിരിച്ചുവരുന്നു' എന്ന വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് ഞെട്ടലുണ്ടായി. സ്വാഭാവികം! എന്നാല്‍ പിന്നീട് അവരുടെ മുഖത്ത് പ്രസരിച്ചത് സന്തോഷമാണ്.
ഓണപ്പരീക്ഷ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ച സര്‍ക്കാരിന് വിദ്യാര്‍ത്ഥിസമൂഹത്തിന്റെ അഭിനന്ദനങ്ങള്‍. ഓണപ്പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാന്‍ വളരെ സഹായകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്ന അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയം(Mid Term Evaluation) വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പഠനഭാരം നല്‍കിയിരുന്നു. കൂടുതല്‍ പാഠഭാഗങ്ങള്‍ പരീക്ഷക്കായി ഒന്നിച്ചു പഠിക്കേണ്ടി വരുന്നത് പ്രയാസകരമായിരുന്നു. എന്നാല്‍ ഓണപ്പരീക്ഷ തിരികെ വരുമ്പോള്‍ ഓരോ വിഷയത്തിന്റെയും മൂന്നോ നാലോ പാഠങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടിവരിക. അതും അടുത്തടുത്തായി ക്ലാസ്സ് ടെസ്റ്റുകള്‍ക്ക് പഠിച്ച പാഠങ്ങള്‍. അതുകൊണ്ട് തന്നെ ഓണപ്പരീക്ഷ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടാന്‍ കാരണമാകും.
ഊര്‍ജ്ജസംരക്ഷണ ക്ലബ് അംഗങ്ങള്‍

ഊര്‍ജ്ജസംരക്ഷണ ക്ലബിന്റെ 'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പദ്മ ടീച്ചര്‍ ഉല്‍ഘാടനം ചെയ്യുന്നു