അഡൂര്‍
:
'ശുഭയാത്ര'
ട്രാഫിക്
ബോധവല്‍ക്കരണവുമായി സ്‌റ്റുഡന്റ്
പൊലീസ് രംഗത്ത്.
അഡൂര്‍
ഗവ.
ഹയര്‍
സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ്
പോലീസ് കേഡെറ്റ്സ് വിദ്യാര്‍ത്ഥികള്‍
ആദൂര്‍ ജനമൈത്രി പൊലീസുമായി
സഹകരിച്ച് അഡൂര്‍
ബസ് സ്‌റ്റാന്റ്
ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍
പാലിക്കേണ്ടതിന്റെ സന്ദേശമടങ്ങിയ
നോട്ടീസും കൂടെ ഒരു
മിഠായിയും വിതരണം നടത്തി.
ബസ്,
ലോറി,
കാര്‍,
ജീപ്പ്,
സ്‌കൂള്‍
വാന്‍,
ഓട്ടോ,
ബൈക്ക്
തുടങ്ങിയ വാഹനങ്ങളിലെ
ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം
സംഘടിപ്പിച്ചു.
അമിത
വേഗത,
അശ്രദ്ധ
എന്നിവ ഒഴിവാക്കുക,
ഇടുങ്ങിയ
റോഡുകളും വാഹനപ്പെരുപ്പവും
കണക്കിലെടുത്ത് ശ്രദ്ധിച്ച്
വണ്ടിയോടിക്കുക,
മദ്യപിച്ച്
വാഹനം ഓടിക്കരുത് ,
ലൈസന്‍സ്
ഇല്ലാതെ വാഹനം ഓടിക്കരുത്,
യാത്ര
ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ്
ഉപയോഗിക്കുക,
ഇടതുവശത്തുകൂടി
ഓവര്‍ടേക്ക് ചെയ്യരുത്,
വാഹനം
ഓടിക്കുമ്പോള്‍ മൊബൈല്‍
ഫോണ്‍ ഉപയോഗിക്കരുത്,
ഇരുചക്രവാഹനം
ഓടിക്കുമ്പോള്‍
ഹെല്‍മറ്റ് ധരിക്കണം,
എല്ലാ
ട്രാഫിക് നിയമങ്ങളും
നിര്‍ബന്ധമായും പാലിക്കുക
എന്നീ അഭ്യര്‍ത്ഥനകളടങ്ങിയ
സ്ലിപ്പുകള്‍ കേഡറ്റുകള്‍
വിതരണം ചെയ്‌ത് എല്ലാവര്‍ക്കും
ശുഭയാത്ര ആശംസിച്ചു .ആദൂര്‍
പൊലീസ് സ്‌റ്റേഷനിലെ
സിവില്‍ പൊലീസ്
ഓഫീസര്‍മാരായ ഭാസ്‌ക്കരന്‍,
ജിമിനി,
സി.പി.ഒ.
എ.ഗംഗാധരന്‍,
എ.സി.പി.ഒ.
പി.ശാരദ,
അധ്യാപകരായ
സന്തോഷ് കുമാര്‍,
ധനില്‍
ദാസ്,
എ.എം.
അബ്‌ദുല്‍
സലാം എന്നിവര്‍
കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍
നല്‍കി.
പദ്‌മ ടീച്ചര്‍ക്ക് ഹെഡ്‌മിസ്‌ട്രസായി സ്‌ഥാനക്കയറ്റം
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ സീനിയര്‍ അധ്യാപിക എച്ച്. പദ്‌മ ടീച്ചര്‍ക്ക് സ്‌ഥാനക്കയറ്റം ലഭിച്ചു. ദേലമ്പാടി ജി.വി.എച്ച്.എസ്.എസില്‍ ഹെഡ്മിസ്‌ട്രസ് ആയി ജനുവരി നാലിന് ചുമതലയേല്‍ക്കും. അഡൂര്‍ സ്‌കൂളില്‍ 1991 ജൂണ്‍ 20 ന് കന്നഡ മാധ്യമത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയായി സര്‍വ്വീസില്‍ പ്രവേശിച്ചു. തുടര്‍ന്നിങ്ങോട്ട് സ്‌കൂള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ടീച്ചര്‍ വഹിച്ചത്. പലപ്പോഴായി ഹെഡ്‌മാസ്‌റ്ററുടെ ചാര്‍ജും വഹിച്ചു. അഡൂര്‍ സ്‌കൂളില്‍ തന്നെയാണ് ടീച്ചറുടെ സ്‌കൂള്‍ വിദ്യാഭ്യാസവും.
കുട്ടിപ്പൊലീസുകാര്‍ക്ക് ഫയര്‍ സേഫ്‌റ്റി പരിശീലനവും
ഫയര്‍ സേഫ്‌റ്റി പരിശീലനം |
ക്രിസ്‌മസ്
അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച്
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
സ്‌റ്റൂഡന്റ് പൊലീസ്
കേഡറ്റുകള്‍ക്ക്
അഗ്‌നിദുരന്തത്തെക്കുറിച്ചും
രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും
അവബോധമുണ്ടാക്കാന്‍ ഒരുക്കിയ
പരിശീലനക്കളരി ശ്രദ്ധേയം.
കുട്ടികള്‍ക്ക്
ഫയര്‍ സേഫ്‌റ്റി വിഷയങ്ങളില്‍
പ്രാഥമികവിവരം നല്‍കാനും
തീപിടിത്തമുണ്ടാവുമ്പോള്‍
സ്വയംരക്ഷ നേടാനുമുള്ള
വഴികള്‍ പഠിപ്പിക്കുവാനുമാണ്
പരിപാടി. അടിയന്തിരസാഹചര്യങ്ങളെ
നേരിടാന്‍ കുട്ടിപ്പൊലീസുകാരെ
സജ്ജമാക്കുന്ന രീതിയിലാണ്
ഫയര്‍ സേഫ്‌റ്റി ഉപകരണങ്ങളുടെ
സഹായത്തോടെ നടത്തിയ പരിശീലനം.
കുറ്റിക്കോല്‍
ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍
ഗോപാലകൃഷ്‌ണന്‍ പരിശീലനക്കളരിക്ക്
നേതൃത്വം നല്‍കി.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
പതാക ഉയര്‍ത്തിയതോടുകൂടിയാണ്
മൂന്ന് ദിവസത്തെ ക്യാമ്പിന്
തുടക്കം കുറിച്ചത്.
ദേലമ്പാടി
ഗ്രാമ പഞ്ചായത്ത് വാര്‍ഡ്
മെമ്പര്‍ കമലാക്ഷി അധ്യക്ഷത
വഹിച്ചു. കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍
ഉദ്ഘാടനം ചെയ്‌തു.
ജയലക്ഷ്മി,
പുഷ്‌പ
ബന്നൂര്‍, മണികണ്ഠന്‍,
പ്രിയേഷ്
കുമാര്‍, അബ്‌ദുല്‍
സാദിഖ് , എ.
ഗംഗാധരന്‍,
എ.എം.
അബ്‌ദുല്‍
സലാം ആശംസകളര്‍പ്പിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
സ്വാഗതവും എസ്.പി.സി.
എ.സി.പി.ഒ.
പി.ശാരദ
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)