ഫയര്‍ സേഫ്‌റ്റി പരിശീലനം |
ക്രിസ്‌മസ്
അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച്
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
സ്‌റ്റൂഡന്റ് പൊലീസ്
കേഡറ്റുകള്‍ക്ക്
അഗ്‌നിദുരന്തത്തെക്കുറിച്ചും
രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും
അവബോധമുണ്ടാക്കാന്‍ ഒരുക്കിയ
പരിശീലനക്കളരി ശ്രദ്ധേയം.
കുട്ടികള്‍ക്ക്
ഫയര്‍ സേഫ്‌റ്റി വിഷയങ്ങളില്‍
പ്രാഥമികവിവരം നല്‍കാനും
തീപിടിത്തമുണ്ടാവുമ്പോള്‍
സ്വയംരക്ഷ നേടാനുമുള്ള
വഴികള്‍ പഠിപ്പിക്കുവാനുമാണ്
പരിപാടി. അടിയന്തിരസാഹചര്യങ്ങളെ
നേരിടാന്‍ കുട്ടിപ്പൊലീസുകാരെ
സജ്ജമാക്കുന്ന രീതിയിലാണ്
ഫയര്‍ സേഫ്‌റ്റി ഉപകരണങ്ങളുടെ
സഹായത്തോടെ നടത്തിയ പരിശീലനം.
കുറ്റിക്കോല്‍
ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍
ഗോപാലകൃഷ്‌ണന്‍ പരിശീലനക്കളരിക്ക്
നേതൃത്വം നല്‍കി.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
പതാക ഉയര്‍ത്തിയതോടുകൂടിയാണ്
മൂന്ന് ദിവസത്തെ ക്യാമ്പിന്
തുടക്കം കുറിച്ചത്.
ദേലമ്പാടി
ഗ്രാമ പഞ്ചായത്ത് വാര്‍ഡ്
മെമ്പര്‍ കമലാക്ഷി അധ്യക്ഷത
വഹിച്ചു. കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍
ഉദ്ഘാടനം ചെയ്‌തു.
ജയലക്ഷ്മി,
പുഷ്‌പ
ബന്നൂര്‍, മണികണ്ഠന്‍,
പ്രിയേഷ്
കുമാര്‍, അബ്‌ദുല്‍
സാദിഖ് , എ.
ഗംഗാധരന്‍,
എ.എം.
അബ്‌ദുല്‍
സലാം ആശംസകളര്‍പ്പിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
സ്വാഗതവും എസ്.പി.സി.
എ.സി.പി.ഒ.
പി.ശാരദ
നന്ദിയും പറഞ്ഞു.
No comments:
Post a Comment