അഡൂര്‍ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധറാലി നടത്തി. അഡൂര്‍ ടൗണിലെ കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുമ്പില്‍ ലഘുലേഖ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തി. ആദൂര്‍ പൊലീസിന്റെ സഹകരണത്തോടെ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, സയന്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ആദൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എം.രാജന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിവിരുദ്ധറാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ലഹരിക്കെതിരെയുള്ള 'കരള്‍' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ സ്വാഗതവും ജൂനിയര്‍ റെഡ്ക്രോസ് കോഡിനേറ്റര്‍ എ.രാജാറാമ നന്ദിയും പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഭാസ്‌കരന്‍, എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, അധ്യാപകരായ എ.എം.അബ്‌ദുല്‍ സലാം, വി.ആര്‍.ഷീല, പി.ഇബ്രാഹിം ഖലീല്‍, സന്തോഷ്‌കുമാര്‍, എസ്.കെ.അന്നപൂര്‍ണ, എം.ശബ്‌ന, എം. സുനിത, പി.പി.ധനില്‍, എ.റഫീഖ്, എ.ശാക്കിറ, പി.വി.സ്‌മിത, എ.എ.ഖമറുന്നിസ, കെ.സന്ധ്യ, സി.രമ്യ വിദ്യാര്‍ത്ഥികളായ എച്ച്.മഞ്ജുഷ, എ.എസ്.ഷാനിബ, ഋഷികേഷ്, സുരാജ്, രജിന, നൗഫല്‍, അനഘ, ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
44 വര്‍ഷങ്ങള്‍ക്ക് ശേഷം ഗതകാലസ്‌മരണകളുമായി അവര്‍ ഒത്തുകൂടി...!!!
1973 എസ്.എസ്.എല്‍.സി. ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ |
44 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ |
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസനത്തിന് നാട് ഒരുമിക്കുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസനത്തിന് നാട് ഒരുമിക്കുന്നു
വികസനസെമിനാര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍
രാജ്യാന്തരനിലവാരത്തിലാക്കാന്‍
24 കോടി
രൂപയുടെ വികസനപദ്ധതി
വിദ്യാലയവികസനസെമിനാറില്‍
അവതരിപ്പിച്ചു.
അടിസ്ഥാനസൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
സര്‍ക്കാര്‍ 3
കോടി
രൂപ നല്‍കും.
വ്യക്തിഗതമായും
എസ്.എസ്.എല്‍.സി.
ബാച്ച്
അടിസ്ഥാനത്തിലും
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
തുക വാഗ്‌ദാനം ചെയ്‌തു.
സ്‌റ്റാഫ്
കൗണ്‍സില്‍ ഒരു ലക്ഷം രൂപ
നല്‍കും.
ഹൈടെക്ക്
ക്ലാസ് മുറികള്‍,
ആധുനിക
സൗകര്യങ്ങളോടുകൂടിയ കെട്ടിട
സമുച്ഛയം,
കുട്ടികളുടെ
യാത്രാപ്രശ്നത്തിനുള്ള
പരിഹാരമായി സ്‌കൂള്‍ ബസ്,
സ്‌കൂളിന്റെ
മുഴുവന്‍ വൈദ്യുതആവശ്യങ്ങളും
നിറവേറ്റുന്ന സോളാര്‍
സംവിധാനം,
ആധുനിക
സംവിധാനങ്ങളോടുകൂടിയ
അടുക്കളയും ഭക്ഷണശാലയും,
ജൈവവൈവിധ്യ
ഉദ്യാനം,
കുട്ടികളുടെ
പാര്‍ക്ക്,
കമ്പ്യൂട്ടറൈസ്ഡ്
ലൈബ്രറി,
കളികള്‍ക്കുള്ള
ട്രാക്കും കോര്‍ട്ടുകളും,
കുട്ടികളുടെ
ഭാഷാശേഷിയും ഗണിതശേഷിയും
പരിപോഷിപ്പിക്കാനുള്ള
പ്രോഗ്രാം തുടങ്ങിയവ
വികസനരേഖയില്‍ മുന്‍തൂക്കം
ലഭിച്ച പദ്ധതികളാണ്.
വികസനസെമിനാര്‍
കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത്
പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍
ഉദ്ഘാടനം ചെയ്‌തു.
ദേലമ്പാടി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എ.
മുസ്ഥഫ
അധ്യക്ഷത വഹിച്ചു.
കാസറഗോഡ്
ഡി.ഡി.ഇ.
ഇ.കെ.സുരേഷ്
കുമാര്‍ പൊതുവിദ്യാഭ്യാസസംരക്ഷണ
യജ്ഞം വിഷയാവതരണം നടത്തി.
ജില്ലാ
പഞ്ചായത്തിന്റെ വിശ്രാന്തി
പദ്ധതിയിലുള്‍പ്പെടുത്തി
നിര്‍മ്മിച്ച പെണ്‍കുട്ടികള്‍ക്കുള്ള
വിശ്രമമുറിയുടെ ഉദ്‌ഘാടനം
കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത്
പ്രസിഡന്റ് ഓമനാ രാമചന്ദ്രനും
പ്രിസം പദ്ധതിയിലുള്‍പ്പെടുത്തി
നിര്‍മ്മിച്ച സയന്‍സ് ലാബിന്റെ
ഉദ്‌ഘാടനം ദേലമ്പാടി ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് എ.
മുസ്ഥഫയും
നിര്‍വഹിച്ചു.
സ്‌കൂളിലെ
ആദ്യ എസ്.എസ്.എല്‍.സി.
ബാച്ചിലെ
(1965)
അംഗങ്ങളെ
ചടങ്ങില്‍ ആദരിച്ചു.
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍
മുഴുവന്‍ വിഷയങ്ങളിലും എ
പ്ലസ് ലഭിച്ചവരെയും എല്‍.എസ്.എസ്.,
യു.എസ്.എസ്
സ്‌കോളര്‍ഷിപ്പ് വിജയികളെയും
കാസറഗോഡ് ഡി.ഇ.ഒ.
കെ.
നാഗവേണി
അനുമോദിച്ചു.
ഹെഡ്‌മാസ്റ്റര്‍
അനീസ് ജി.മൂസാന്‍
വികസനരേഖ അവതരിപ്പിച്ചു.
സി.കെ.
കുമാരന്‍,
രത്തന്‍
കുമാര്‍,
സി.ഗംഗാധരന്‍,
കമലാക്ഷി,
ബി.മാധവ,
എ.ശശികല,
ടി.നാരായണന്‍,
ഗുലാബി,
എ.ചന്ദ്രശേഖരന്‍,
എ.കെ.മുഹമ്മദ്
ഹാജി,
ജെ.ജയലക്ഷ്‌മി,
ബി.
കൃഷ്‌ണ
നായക്ക്,
ബഷീര്‍
പള്ളങ്കോട്,
എം.പി.
മൊയ്‌തീന്‍
കുഞ്ഞി,
എ.ധനഞ്ജയന്‍,
എ.വി.ഉഷ,
എച്ച്.
പദ്‌മ,
ഡി.
രാമണ്ണ,
എം.ഗംഗാധരന്‍,
എച്ച്.
രാധാകൃഷ്‌ണ
എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാപഞ്ചായത്ത്
ക്ഷേമകാര്യസ്ഥിരംസമിതി
അധ്യക്ഷയും വിദ്യാലയവികസനസമിതി
ചെയര്‍പേഴ്‌സണുമായ അഡ്വ.
എ.പി.ഉഷ
സ്വാഗതവും പ്രിന്‍സിപ്പാള്‍
ടി.
ശിവപ്പ
നന്ദിയും പറഞ്ഞു.
സ്‌കൂള്‍ പ്രവേശനോത്സവം : കുട്ടികള്‍ക്ക് സ്‌നേഹോപഹാരവുമായി പ്രവാസി കൂട്ടായ്‌മ
അഡൂര്‍
:
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ ഒന്നാം
ക്ലാസില്‍ പ്രവേശനം നേടിയ
മുഴുവന്‍ കുട്ടികള്‍ക്കും
സൗദിഅറേബ്യയിലെ കാസറഗോഡ്
ജില്ലക്കാരുടെ പ്രവാസികൂട്ടായ്‌മയായ
കെസ്‌വ ചാരിറ്റി സംഘടന
പഠനോപകരണങ്ങള്‍ നല്‍കി.
ബാഗ്,
കുട,
വാട്ടര്‍
ബോട്ടില്‍,
പൗച്ച്
എന്നിവയടങ്ങിയ കിറ്റാണ്
നല്‍കിയത്.
സ്‌കൂള്‍
വികസനസമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ.
ചന്ദ്രശേഖരന്‍
വിതരണോല്‍ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍
അധ്യാപക രക്ഷാകര്‍തൃ സമിതി
പ്രസിഡന്റ് എ.കെ.മുഹമ്മദ്
ഹാജി അധ്യക്ഷത വഹിച്ചു.
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ
കമലാക്ഷി,
ബി.
മാധവ,
മദര്‍
പിടിഎ പ്രസിഡന്റ് എ.വി.
ഉഷ,
പ്രിന്‍സിപ്പാള്‍
ടി.ശിവപ്പ,
എ.ബി.മുഹമ്മദ്
ബഷീര്‍ പള്ളങ്കോട്,
അധ്യാപക
രക്ഷാകര്‍തൃ സമിതി വൈസ്
പ്രസിഡന്റുമാരായ ഖാദര്‍
ചന്ദ്രംവയല്‍,
മാധോജി
റാവു,,
സ്റ്റാഫ്
കൗണ്‍സില്‍ സെക്രട്ടറി ഡി.
രാമണ്ണ,
ബി.കൃഷ്‌ണപ്പ
ആശംസകളര്‍പ്പിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
സ്വാഗതവും സ്‌കൂള്‍ സീനിയര്‍
അസിസ്റ്റന്റ് എച്ച്.
പദ്‌മ
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)