അഡൂര്‍ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധറാലി നടത്തി. അഡൂര്‍ ടൗണിലെ കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുമ്പില്‍ ലഘുലേഖ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തി. ആദൂര്‍ പൊലീസിന്റെ സഹകരണത്തോടെ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, സയന്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ആദൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എം.രാജന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിവിരുദ്ധറാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ലഹരിക്കെതിരെയുള്ള 'കരള്‍' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ സ്വാഗതവും ജൂനിയര്‍ റെഡ്ക്രോസ് കോഡിനേറ്റര്‍ എ.രാജാറാമ നന്ദിയും പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഭാസ്‌കരന്‍, എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, അധ്യാപകരായ എ.എം.അബ്‌ദുല്‍ സലാം, വി.ആര്‍.ഷീല, പി.ഇബ്രാഹിം ഖലീല്‍, സന്തോഷ്‌കുമാര്‍, എസ്.കെ.അന്നപൂര്‍ണ, എം.ശബ്‌ന, എം. സുനിത, പി.പി.ധനില്‍, എ.റഫീഖ്, എ.ശാക്കിറ, പി.വി.സ്‌മിത, എ.എ.ഖമറുന്നിസ, കെ.സന്ധ്യ, സി.രമ്യ വിദ്യാര്‍ത്ഥികളായ എച്ച്.മഞ്ജുഷ, എ.എസ്.ഷാനിബ, ഋഷികേഷ്, സുരാജ്, രജിന, നൗഫല്‍, അനഘ, ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 




No comments:
Post a Comment