ജാനകി മുത്തശ്ശിക്ക് ഓണപ്പുടവയുമായി കുട്ടിപ്പൊലീസുകാര്‍ !! |
ജാനകി മുത്തശ്ശിയോടൊപ്പം ഓണമാഘോഷിച്ചും പയസ്വിനി പുഴയെ അടുത്തറിഞ്ഞും
അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്
അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്
അഡൂര്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
ഡോ.പി.ജനാര്‍ദ്ദന പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫയില്‍ നിന്നും ആദ്യലൈഫ് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുന്നു |
അഡൂര്‍
: അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടന ശക്‌തിപ്പെടുത്തുന്നതിന്റെ
ഭാഗമായി മെമ്പര്‍ഷിപ്പ്
കാമ്പയിന്‍ നടത്തുന്നു.
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എ. മുസ്ഥഫ
കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌തു.
മുഴുവന്‍
പൂര്‍വ്വവിദ്യാര്‍ത്ഥികളും
മെമ്പര്‍ഷിപ്പ് എടുത്ത്
സംഘടനയെ ശക്തിപ്പെടുത്തേണ്ടത്
പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക
മുന്നേറ്റത്തിന് അനിവാര്യമാണെന്ന്
അദ്ദേഹം പറഞ്ഞു. റിട്ടയേഡ്
ഡി.എം.ഒ.
ഡോ.
പി.ജനാര്‍ദ്ദന
ആദ്യമെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി.
പ്രസിഡന്റ്
ഗംഗാധര കാന്തടുക്ക അധ്യക്ഷത
വഹിച്ചു. എസ്.എസ്.എല്‍.സി.
ബാച്ച്
അടിസ്ഥാനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി
സംഗമങ്ങള്‍ സംഘടിപ്പിക്കും.
സ്‌കൂളിനെ
അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്
ഉയര്‍ത്തുവാനുള്ള
പ്രവര്‍ത്തനങ്ങളില്‍
പൂര്‍വ്വവിദ്യാര്‍ത്ഥികളും
പങ്കാളികളാകും. കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍,
ഗ്രാമപഞ്ചായത്ത്
വികസനകാര്യ സ്ഥിരം സമിതി
അധ്യക്ഷന്‍ രത്തന്‍ കുമാര്‍
പാണ്ടി, വാര്‍ഡ്
മെമ്പര്‍മാരായ ബി. മാധവ,
എ. ശശികല,
സ്‌കൂള്‍
വികസന സമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍,
പിടിഎ പ്രസിഡന്റ്
എ.കെ.
മുഹമ്മദ്
ഹാജി, ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍,
സ്‌റ്റാഫ്
സെക്രട്ടറി ഡി.രാമണ്ണ
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി
എ.എം.
അബ്‌ദുല്‍
സലാം സ്വാഗതവും എ.രാജാറാം
നന്ദിയും പറഞ്ഞു.
കര്‍മ്മപഥത്തില്‍ നിറസാന്നിദ്ധ്യമാകാന്‍ അഡൂര്‍ സ്‌കൂളിലെ
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയര്‍ റെഡ്ക്രോസ്
പുതിയ ബാച്ചിന്റെ 'സ്‌കാര്‍ഫ് ധരിക്കല്‍ 'ചടങ്ങ് സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്യുന്നു |
അഡൂര്‍
: അന്താരാഷ്‌ട്ര
ജീവകാരുണ്യസംഘടനയായ റെഡ്ക്രോസ്
സൊസൈറ്റിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ജൂനിയര്‍
റെഡ്ക്രോസിന്റെ മൂന്നാമത്
ബാച്ചിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്റെ ഭാഗമായി
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
'സ്‌കാര്‍ഫ്
ധരിക്കല്‍' ചടങ്ങ്
നടന്നു. ജൂനിയര്‍
റെഡ്ക്രോസ് കാസറഗോഡ് ഉപജില്ലാ
കാര്യദര്‍ശിയും ചെര്‍ക്കള
സെന്‍ട്രല്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
അധ്യാപകനുമായ സമീര്‍ തെക്കില്‍
ഉദ്ഘാടനം ചെയ്‌തു.
കുട്ടികളില്‍
സേവനസന്നദ്ധത, സല്‍സ്വഭാവം,
ദയ,
സ്‌നേഹം,
ആതുരശുശ്രൂഷ
തുടങ്ങിയ ഉല്‍കൃഷ്‌ടഗുണങ്ങള്‍
പരിപോഷിപ്പിക്കുകയാണ്
സംഘടനയുടെ ലക്ഷ്യമെന്ന്
അദ്ദേഹം പറഞ്ഞു. സീനിയര്‍
അസിസ്‌റ്റന്റ് എച്ച്.
പദ്‌മ അധ്യക്ഷത
വഹിച്ചു. സ്റ്റാഫ്
സെക്രട്ടറി ഡി. രാമണ്ണ,
അധ്യാപകരായ
പി.ശാരദ,
എ.എം.അബ്‌ദുല്‍
സലാം ആശംസകളര്‍പ്പിച്ചു.
ജെ.ആര്‍.സി.
കൗണ്‍സിലര്‍
എ.രാജാറാം
സ്വാഗതവും വി.ആര്‍.ഷീല
നന്ദിയും പറഞ്ഞു.
ജെ.ആര്‍.സി.
കേഡറ്റ് നളിനി
നേതൃത്വം നല്‍കി. അധ്യാപകരായ
എം.ഉദയകുമാര്‍,
കെ.സുധാമ,
പി.വി.സ്‌മിത,
ബേബി,
ധന്യ,
രമ്യ എന്നിവര്‍
സംബന്ധിച്ചു.
പുരാവസ്‌തുക്കളുടെ അപൂര്‍വ്വശേഖരവുമായി അഡൂര്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്
അഡൂര്‍
: അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ പുരാവസ്‌തു
പ്രദര്‍ശനം സംഘടിപ്പിച്ചു.
അധ്യാപക-രക്ഷാകര്‍തൃസമിതി
ഉപാധ്യക്ഷ പുഷ്‌പ ബന്നൂര്‍
ഉദ്ഘാടനം ചെയ്‌തു.
പ്രധാനധ്യാപകന്‍
അനീസ് ജി.മൂസാന്‍
അധ്യക്ഷത വഹിച്ചു.
നുകം,
കലപ്പ,
റാന്തല്‍വിളക്ക്,
മെതിയടി,
ഉലക്ക,പഴയകാല
അളവുപാത്രങ്ങള്‍,
നാണയങ്ങള്‍
തുടങ്ങി മണ്‍മറഞ്ഞുപോയ
നിരവധി വസ്‌തുക്കള്‍
പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച്
കുട്ടികളുടെ നാടന്‍പാട്ടും
ഉണ്ടായിരുന്നു. എച്ച്.
പദ്‌മ,
പി. ശാരദ,
ശബ്‌ന,
ബി.കൃഷ്‌ണപ്പ,
ക്ലബ് അംഗങ്ങളായ
എച്ച്. മഞ്ജുഷ,
എം.അനുശ്രീ,
ഡി.ശ്രീജ,
സുനീഷ്
ചന്ദ്രന്‍, എം.നിധിന്‍,ശബരീഷ്
എന്നിവര്‍ നേതൃത്വം നല്‍കി.
രജിത സ്വാഗതവും
മുബഷിറ നന്ദിയും പറഞ്ഞു.
എസ്.പി.സി. സ്ഥാപകദിനത്തില്‍ പുസ്തകങ്ങള്‍ സമ്മാനിച്ച്
അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്
അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്
|
അഡൂര്‍
: എസ്.പി.സി.
സ്ഥാപകദിനമായ
ആഗസ്‌റ്റ് രണ്ടിന് വ്യത്യസ്ഥങ്ങളായ
സമ്മാനപ്പൊതികളുമായാണ്
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
കുട്ടിപ്പൊലീസുകാര്‍
സ്‌കൂളിലെത്തിയത്.
പൊതികള്‍
തുറന്നപ്പോള്‍ അതില്‍ നിറയെ
കുട്ടികള്‍ നാട്ടിലെ
വീടുകളില്‍ നിന്ന് ശേഖരിച്ച
വിവിധ ഭാഷകളിലുള്ള വ്യത്യസ്ഥ
എഴുത്തുകാരുടെ മനോഹരങ്ങളായ
പുസ്തകങ്ങളായിരുന്നു.
കഥകള്‍,
കവിതകള്‍,
നോവലുകള്‍
തുടങ്ങി കുഞ്ഞുമനസ്സുകളെ
സ്വാധീനിച്ച പുസ്തകങ്ങള്‍.
എല്ലാം
ഒരുമിച്ചുകൂട്ടി അവരത്
സ്‌കൂള്‍ ലൈബ്രറിയിലേക്ക്
എസ്.പി.സി.യുടെ
ജന്മദിനസമ്മാനമായി നല്‍കി.
സ്‌കൂളിലെ
പ്രീ-പ്രൈമറി
ക്ലാസിലെ കൊച്ചുകൂട്ടുകാരോടൊപ്പം
കേക്ക് മുറിച്ച് പാട്ടുകള്‍
പാടിയും സ്‌കൂള്‍ വളപ്പില്‍
പ്ലാവ്, മാവ്,
ഞാവല്‍,
പുളി തുടങ്ങിയ
ഫലവൃക്ഷങ്ങള്‍ ഓര്‍മ്മമരങ്ങളായി
നട്ടുപിടിപ്പിച്ചും
സ്‌റ്റൂഡന്റ് പൊലീസിന്റെ
സ്ഥാപകദിനത്തെ നന്മയുടെ
നല്ല പാഠങ്ങള്‍ കൊണ്ട്
സമ്പന്നമാക്കിയാണ് അവര്‍
വീടുകളിലേക്ക് മടങ്ങിയത്.
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ
സ്ഥിരം സമിതി അധ്യക്ഷന്‍ സി.
ഗംഗാധര പതാക
ഉയര്‍ത്തിയതോടുകൂടിയാണ്
സ്ഥാപകദിനാഘോഷങ്ങള്‍ക്ക്
തുടക്കം കുറിച്ചത്.
പി.ടി.എ.
പ്രസിഡന്റ്
എ.കെ.
മുഹമ്മദ്
ഹാജി അധ്യക്ഷത വഹിച്ചു.
സീനിയര്‍
അസിസ്‌റ്റന്റ് എച്ച്.
പദ്‌മ
ലൈബ്രറിയിലേക്കുള്ള
പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങി.
കേഡറ്റുകളായ
എ.എസ്.
ഷാനിബ,
എസ്.
ശഫാഅത്തുള്ള,
ആതിര,
സൗമ്യ എന്നിവര്‍
നേതൃത്വം നല്‍കി. വാര്‍ഡ്
മെമ്പര്‍ കമലാക്ഷി,
അധ്യാപകരായ
ഖലീല്‍ അഡൂര്‍, എം.
സുനിത,
എ.എം.
അബ്‌ദുല്‍
സലാം ആശംസകളര്‍പ്പിച്ചു.
എസ്.പി.സി.
എ.സി.പി.ഒ.
പി.ശാരദ
സ്വാഗതവും സി.പി.ഒ.
എ.ഗംഗാധരന്‍
നന്ദിയും പറഞ്ഞു.
കലാം അനുസ്‌മരണം സേവനമാക്കി അഡൂര്‍ സ്‌കൂളിലെ 'നല്ലപാഠം' കൂട്ടുകാര്‍
നല്ലപാഠം കൂട്ടുകാര്‍ ബസ് സ്റ്റാന്റ് പരിസരം വൃത്തിയാക്കിയപ്പോള്‍ |
കലാം അനുസ്‌മരണദിനത്തില്‍ സയന്‍സ് ക്ലബ് കൂട്ടുകാര്‍
ഒരു മണിക്കൂര്‍ നേരത്തെ സ്‌കൂളിലെത്തി
ഒരു മണിക്കൂര്‍ നേരത്തെ സ്‌കൂളിലെത്തി
|
അഡൂര്‍
: ഡോ.എ.പി.ജെ.
അബ്‌ദുല്‍
കലാം ചരമദിനത്തില്‍ അദ്ദേഹത്തോടുള്ള
ബഹുമാനസൂചകമായി അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ വിക്രം
സാരാഭായ് സയന്‍സ് ക്ലബ്
അംഗങ്ങള്‍ ഒരു മണിക്കൂര്‍
നേരത്തെ സ്‌കൂളിലെത്തി
സയന്‍സ് ലാബില്‍ വിവിധ
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
തുടര്‍ന്ന്
പ്രത്യേക സ്‌കൂള്‍ അസംബ്ലി
നടന്നു. അധ്യാപക
രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍
എ.കെ.
മുഹമ്മദ്
ഹാജി, സീനിയര്‍
അസിസ്‌റ്റന്റ് എച്ച്.
പദ്‌മ,
സ്‌കൂള്‍
ലീഡര്‍ എ.എസ്.
ആയിഷത്ത്
ഷാനിബ, സയന്‍സ്
ക്ലബ് പ്രസിഡന്റ് എച്ച്.
മഞ്ജുഷ
എന്നിവര്‍ കലാമിന്റെ
ഛായാചിത്രത്തില്‍
റോസാപ്പൂക്കളര്‍പ്പിച്ചു.
സയന്‍സ് ക്ലബ്
അംഗങ്ങളായ ആര്യശ്രീ,
നളിനി എന്നിവര്‍
ഡോ.എ.പി.ജെ.
അബ്‌ദുല്‍
കലാമിനെയും ഈയിടെ അന്തരിച്ച
പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍
പ്രൊഫ. യു.ആര്‍.
റാവുവിനെയും
അനുസ്‌മരിച്ച് സംസാരിച്ചു.
കലാമിന്റെ
ഉദ്ധരണികളും ചിത്രങ്ങളുമടങ്ങിയ
പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു.
ലോകപ്രശസ്‌തരായ
ശാസ്ത്രജ്ഞരുടെ ഛായാചിത്രങ്ങള്‍
സയന്‍സ് ലാബില്‍ സ്ഥാപിച്ചു.
യു.പി.,
ഹൈസ്‌കൂള്‍
വിഭാഗങ്ങള്‍ക്കായി ബഹിരാകാശ
ക്വിസ് സംഘടിപ്പിച്ചു.
ചാന്ദ്രദിനത്തില്‍ ശാസ്‌ത്രപ്രദര്‍ശനമൊരുക്കി
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍
|
|
|
അഡൂര്‍
:
ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച്
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
'ശാസ്‌ത്രോത്സവം'
എന്ന
പേരില്‍ ശാസ്‌ത്രപ്രദര്‍ശനമൊരുക്കി.
വിവിധ
ശാസ്‌ത്രതത്വങ്ങളെ
അടിസ്ഥാനമാക്കിയുള്ള
പ്രവൃത്തിക്കുന്ന മാതൃകകളും
നിശ്ചല മാതൃകകളും ലഘുപരീക്ഷണങ്ങളും
കുട്ടികളില്‍ ശാസ്‌ത്രാഭിരുചി
വളര്‍ത്താന്‍ സഹായകരമായി.
പുല്ല്
വെട്ട് യന്ത്രം,
ഹൈഡ്രോളിക്
ജാക്ക് തുടങ്ങിയവയുടെ
പ്രവൃത്തിക്കുന്ന മാതൃകകള്‍
ശ്രദ്ധേയമായി.
വിക്രം
സാരാഭായ് സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം
സംഘടിപ്പിച്ചത്.
അധ്യാപകരക്ഷാകര്‍തൃ
സമിതി പ്രസിഡന്റ് എ.കെ.
മുഹമ്മദ്
ഹാജി പരീക്ഷണത്തിലൂടെ
അഗ്നിപര്‍വ്വതസ്‌ഫോടനം
നടത്തി പ്രദര്‍ശനം ഉദ്ഘാടനം
ചെയ്‌തു.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
അധ്യക്ഷത വഹിച്ചു.
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് മെമ്പര്‍
കമലാക്ഷി,
മദര്‍
പിടിഎ പ്രസിഡന്റ് എ.വി.
ഉഷ,
സീനിയര്‍
അസിസ്‌റ്റന്റ് എച്ച്.
പദ്‌മ
ആശംസകളര്‍പ്പിച്ചു.
സ്‌റ്റാഫ്
സെക്രട്ടറി ഡി.
രാമണ്ണ
സ്വാഗതവും എ.രാജാറാമ
നന്ദിയും പറഞ്ഞു.
രുചിയൂറും പ്രഭാതഭക്ഷണം വിളമ്പി അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍
|
അഡൂര്‍
: ഒട്ടിയ
വയറുമായി അഡൂര്‍ സ്‌കൂളിലെ
ഒരു കുട്ടിക്കും ഇനി
ക്ലാസിലിരിക്കേണ്ടിവരില്ല.
സ്‌കൂളിലെ
ഒന്നാം ക്ലാസ് മുതല്‍ ഏഴാം
ക്ലാസ് വരെയുള്ള മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
പ്രഭാതഭക്ഷണം ലഭ്യമാക്കി
അഡൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്‌കൂള്‍
വികസനത്തിന്റെയും നന്മയുടെയും
മറ്റൊരു മാതൃക കൂടി ഇവിടെ
അവതരിപ്പിക്കുകയാണ്.
മലയോരമേഖലയില്‍
സ്ഥിതി ചെയ്യുന്ന സാധാരണക്കാരുടെയും
കര്‍ഷകത്തൊഴിലാളികളുടെയും
മക്കള്‍ പഠിക്കുന്ന ഈ
സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക‌്
മുന്നിലെങ്കിലും വിശപ്പ്
ഒരു വില്ലനായി കടന്നുവരാറുണ്ട്.
ഈ യാഥാര്‍ത്ഥ്യം
മനസ്സിലാക്കിയാണ് ദേലമ്പാടി
ഗ്രാമപഞ്ചായത്തിന്റെ
സാമ്പത്തികസഹകരണത്തോടെ
സ്‌കൂള്‍ അധ്യാപക
രക്ഷാകര്‍തൃസമിതിയുടെ
നേതൃത്വത്തില്‍ പ്രഭാതഭക്ഷണപദ്ധതിക്ക്
തുടക്കമിട്ടിരിക്കുന്നത്.
ആഴ്‌ചയിലെ
അഞ്ച് ദിവസങ്ങളിലും ഇഡ്ഡലി
സാമ്പാറടക്കം വ്യത്യസ്ഥ
വിഭവങ്ങള്‍ പഠനത്തോടൊപ്പം
ഇനി കുട്ടികളുടെ വയറും
മനസ്സും നിറക്കും.
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എ. മുസ്ഥഫ
പ്രഭാതഭക്ഷണ വിതരണത്തിന്റെ
ഉദ്ഘാടനം നിര്‍വഹിച്ചു.
അധ്യാപക
രക്ഷാകര്‍തൃസമിതി പ്രസിഡന്റ്
എ.കെ.
മുഹമ്മദ്
ഹാജി, സ്‌കൂള്‍
വികസന സമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍,
പഞ്ചായത്ത്
മെമ്പര്‍ ബി.മാധവ,
പ്രധാനധ്യാപകന്‍
അനീസ് ജി.മൂസാന്‍
എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലോക ലഹരിവിരുദ്ധ ദിനാചരണം:
ലഹരിവിരുദ്ധറാലിയും ബോധവല്‍ക്കരണവുമായി അഡൂര്‍ സ്‌കൂള്‍ കുട്ടികള്‍
ലഹരിവിരുദ്ധറാലിയും ബോധവല്‍ക്കരണവുമായി അഡൂര്‍ സ്‌കൂള്‍ കുട്ടികള്‍
അഡൂര്‍ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധറാലി നടത്തി. അഡൂര്‍ ടൗണിലെ കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുമ്പില്‍ ലഘുലേഖ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തി. ആദൂര്‍ പൊലീസിന്റെ സഹകരണത്തോടെ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, സയന്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ആദൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എം.രാജന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിവിരുദ്ധറാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ലഹരിക്കെതിരെയുള്ള 'കരള്‍' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ സ്വാഗതവും ജൂനിയര്‍ റെഡ്ക്രോസ് കോഡിനേറ്റര്‍ എ.രാജാറാമ നന്ദിയും പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഭാസ്‌കരന്‍, എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, അധ്യാപകരായ എ.എം.അബ്‌ദുല്‍ സലാം, വി.ആര്‍.ഷീല, പി.ഇബ്രാഹിം ഖലീല്‍, സന്തോഷ്‌കുമാര്‍, എസ്.കെ.അന്നപൂര്‍ണ, എം.ശബ്‌ന, എം. സുനിത, പി.പി.ധനില്‍, എ.റഫീഖ്, എ.ശാക്കിറ, പി.വി.സ്‌മിത, എ.എ.ഖമറുന്നിസ, കെ.സന്ധ്യ, സി.രമ്യ വിദ്യാര്‍ത്ഥികളായ എച്ച്.മഞ്ജുഷ, എ.എസ്.ഷാനിബ, ഋഷികേഷ്, സുരാജ്, രജിന, നൗഫല്‍, അനഘ, ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
44 വര്‍ഷങ്ങള്‍ക്ക് ശേഷം ഗതകാലസ്‌മരണകളുമായി അവര്‍ ഒത്തുകൂടി...!!!
1973 എസ്.എസ്.എല്‍.സി. ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ |
44 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ |
Subscribe to:
Posts (Atom)