അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംവാദം സംഘടിപ്പിച്ചു. "ജനസംഖ്യാവര്‍ദ്ധനവ്-നിയന്ത്രണത്തിന്റെ ആവശ്യകത"എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംവാദത്തില്‍ മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകള്‍ സംബന്ധിച്ചു. സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ എച്ച്. പദ്‌മ, പി. ശാരദ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. രണ്ട് ഗ്രൂപ്പുകളായിതിരിഞ്ഞ് ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് കേഡറ്റുകള്‍ ഉയര്‍ത്തിയത്. വിഷയത്തിന്റെ വിവിധതലങ്ങളെ സ്‌പര്‍ശിക്കുന്നതായിരുന്നു സംവാദം. കേഡറ്റുകളായ ഋഷികേശ്, നിതിന്‍, മഞ്ജുഷ, അനുശ്രീ, ആര്യ തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായിരുന്നു. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിനാ റോയ്, അധ്യാപകനായ എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment