 |
ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി |
|
 |
ലഹരിവിരുദ്ധ പ്രതിജ്ഞ |
|
ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച്
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍
എസ്.പി.സി.
യൂണിറ്റിന്റെ
ആഭിമുഖ്യത്തില്‍
ലഹരിവിരുദ്ധപ്രതിജ്ഞ,
ബോധവല്‍ക്കരണ
റാലി, വീഡിയോ
പ്രദര്‍ശനം,
ബോധവല്‍ക്കരണ
ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
കേഡറ്റ്
ലീഡര്‍ അനുശ്രീ
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആദൂര്‍
പൊലീസ് സബ്
ഇന്‍സ്പെക്ടര്‍ സന്തോഷ്
കുമാര്‍ ലഹരിവിരുദ്ധ കാമ്പയിനില്‍
കുട്ടിപ്പൊലീസുകാരുടെ
ഉത്തരവാദിത്തങ്ങളെക്കുറിച്ച്
സംസാരിക്കുകയും ബോധവല്‍ക്കരണ
റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും
ചെയ്‌തു.
ഹെഡ്‌മിസ്ട്രസ്സ്
ഇന്‍ ചാര്‍ജ് എച്ച്.
പദ്‌മ,
എസ്.പി.സി.എസിപിഒ
പി.ശാരദ,
സിപിഒ
എ.ഗംഗാധരന്‍,
അധ്യാപകരായ
എ.എം.
അബ്‌ദുല്‍
സലാം,
പി.എസ്.
ബൈജു,
വനിതാ
സിവില്‍ പൊലീസ് ഓഫീസര്‍ ജിബിനാ
റോയ് എന്നിവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment