മാടത്തുമലയുടെ നെറുകയില്‍ അഡൂരിലെ കുട്ടിപ്പൊലീസ്...
ഭാസ്കരന്‍ വെള്ളൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
സ്‌റ്റൂഡന്റ് പൊലീസ്
കേഡറ്റുകള്‍ക്കായി വനം
വകുപ്പിന്റെ സോഷ്യല്‍ ഫോറസ്‌ട്രി
വിഭാഗം റാണിപുരത്ത് ഏകദിന
പ്രകൃതി പഠനക്യാമ്പ് ഒരുക്കി.
വിവിധവിഷയങ്ങളെക്കുറിച്ച്
വിദഗ്‌ദരുടെ ക്ലാസുകള്‍,
വനത്തിലൂടെ
മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന
ട്രക്കിംഗ്,
ചിത്രശലഭങ്ങളെയും
അപൂര്‍വ്വസസ്യങ്ങളെയും
പരിചയപ്പെടല്‍ എന്നിവ
ക്യാമ്പിന്റെ ഭാഗമായി നടന്നു.
കോടമഞ്ഞും
മഴനൂലുകളും കൈകോര്‍ക്കുന്ന
റാണിപുരത്തിന്റെ കുളിര്‍മയും
മനോഹാരിതയും കേഡറ്റുകള്‍
അനുഭവിച്ചറിഞ്ഞു.
പച്ചപ്പില്‍
മൂടിക്കിടക്കുന്ന മാനിമലയുടെ
നെറുകയിലെത്തിയപ്പോള്‍
'കുട്ടിപ്പൊലീസുകാര്‍'ക്ക്
ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
ആനയടക്കമുള്ള
വന്യമൃഗങ്ങള്‍ ഇറങ്ങുന്ന
വഴിയിലൂടെയുള്ള യാത്ര
കുട്ടികള്‍ക്ക് പുതിയ അനുഭവം
പകര്‍ന്നു നല്‍കി.
സോഷ്യല്‍
ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍
ഓഫീസര്‍ എന്‍.വി.സത്യന്‍
ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.
സ്‌കൂള്‍
സീനിയര്‍ അസിസ്‌റ്റന്റ്
എച്ച്. പദ്‌മ
അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി
പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍
ബെള്ളൂര്‍, റിട്ടയേര്‍ഡ്
ഫോറസ്‌റ്റര്‍ നാരായണന്‍
വയനാട് എന്നിവര്‍ ക്യാമ്പിന്
നേതൃത്വം നല്‍കുകയും ക്ലാസുകള്‍
കൈകാര്യം ചെയ്യുകയും ചെയ്‌തു.
അധ്യാപകരായ
എ.എം.
അബ്‌ദുല്‍
സലാം, പി.
ഇബ്രാഹിം
ഖലീല്‍, ഓസ്‌റ്റിന്‍
സാംജി രാജ്, ടി.കെ.നാസിമ,
ബി.എം.
റാബിയത്തുല്‍
അദബിയ്യ, സിവില്‍
പൊലീസ് ഓഫീസര്‍ രാജേഷ്,
കേഡറ്റുകളായ
മുജീബ്, മുനാസിയ,
രചന
ആശംസകളര്‍പ്പിച്ചു.
എസ്.പി.സി.
സി.പി.ഒ.
എ.ഗംഗാധരന്‍
സ്വാഗതവും എ.സി.പി.ഒ.
പി.ശാരദ
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)