ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ഇന്ദുമുഖി നിന്‍ മന്ദസ്‌മിതത്തിന്‍
മമ കണ്ണുനീര്‍ പൊഴിയുന്നു
ഒന്നും കാണുന്നില്ലേ നീ, നിലാവേ
എന്‍ പാട്ടിലൊരിത്തിരി നൊമ്പരവും
രുജയാല്‍ പൊഴിയുമെന്‍ നഗ്ന-
നേത്രത്തില്‍ തമസായ് ഗമിക്കുന്നു.
വീണ്ടുമൊരീ ജന്മം വേണ്ടേ വേണ്ട
മറ്റൊരു പുഴയായ് മന്നില്‍
നിലാവേ, കാണുന്നുവോ നീ എന്‍ നൊമ്പരം
കേള്‍ക്കുന്നുവോ എന്‍ വിലാപം
കഥയില്‍ പുഴയൊരു സുന്ദരിയും
കവിതയിലോ പുഴ നര്‍ത്തകിയും
മര്‍ത്ത്യന്റെ ഹീനപ്രവൃത്തിയാല്‍
നാറി ശവമായ് മാറുന്നുഞാന്‍. നിലാവേ,
മനുഷ്യന് സഞ്ചാരപാതയാം
റോഡായി മാറുന്നു ഞാന്‍
ജനനീതന്‍ മടിത്തട്ടിലൊരുപാട് നേരം
തലച്ചായ്‌ച്ചൊഴുകാന്‍ ഭാഗ്യമില്ല
ആ ഭാഗ്യമിന്ന് നിര്‍ഭാഗ്യമാം-
പുഴയുടെ മൃത്യുവായ് പരിണമിക്കുന്നു.
ജനിച്ചു ഞാന്‍ നിലാവേ പുഴയായ്-
മന്നില്‍ മരിക്കുന്നു ഞാന്‍ ഒരു-
  പാഴ്‌വസ്‌തുവായ്.
മര്‍ത്ത്യന്റെ ദുഷ്‌ട പ്രവൃത്തിയാല്‍
എരിഞ്ഞുതീരുന്നുഞാന്‍.
ഓര്‍ക്കുക നീ മനുഷ്യാ-
നീയുമെന്‍ പിന്നാലെ
ഇല്ല, എനിക്കിവരെ ശപിപ്പാന്‍
എന്‍ മക്കളാണിവര്‍ പൊന്നുമക്കള്‍ നിലാവേ,
നിലാവേ, നീ കാണുക
എന്‍ മൃത്യുവിന്‍ ഉത്തരവാദികളെ
ഓര്‍ക്കുന്നുവോ നീ അന്നൊരുനാള്‍
ഇവരെ ഞാന്‍ വൃത്തിയാക്കി
കുളിരുനല്‍കി, സുഖമായ സംഗീതവും
സ്‌നേഹമായ ദിവ്യ ദീപ്‌തമാം അമ്മ-
പ്പോല്‍ താരാട്ടുപാടിയുറക്കി
പക്ഷേ,
ഇന്ന് ഞാന്‍ ഒരു നോക്കുകുത്തി
ചത്തൊടുങ്ങിയ മത്സ്യം,കൂര്‍മത്തിന്‍ ശവകല്ലറ
ചീഞ്ഞുനാറുന്ന പാപത്തിന്‍ കാഴ്‌ചകള്‍
എന്‍ നെഞ്ചിലേറ്റി യാത്രയാക്കുന്നു.
ഓര്‍ക്കുന്നില്ലിവര്‍ പോറ്റമ്മയെ........
********************************

3 comments:

  1. കാലികപ്രസക്തമായ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന നല്ല കാമ്പുള്ള കവിത...ചൈത്തുവിന് അഭിനന്ദനങ്ങള്‍....

    ReplyDelete
  2. നല്ല ചിന്ത
    നല്ല ഭാവന...

    ReplyDelete
    Replies
    1. സുജീഷ് സര്‍.....നന്ദി...

      Delete