ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കുട്ടിപ്പൊലീസുകാരുടെ ക്രിസ്‌മസ് ആഘോഷം കൗശിതക്കൊപ്പം

അഡൂര്‍: എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവി തന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം ഭിന്നശേഷിക്കാരിയായ ഒന്‍‌പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അഡൂര്‍ സഞ്ചക്കടവിലെ എസ്. കൗശിതക്കൊപ്പമായിരുന്നു. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ കൗശിതക്കൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ രത്തന്‍കുമാര്‍ പാണ്ടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കൗഷിതക്ക് പുതുവസ്‌ത്രം ക്രിസ്‌മസ് സമ്മാനമായി നല്‍കി. കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം മാധവന്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സിവില്‍ പൊലീസ് ഓഫീസര്‍ സോന, ഖലീല്‍ മാസ്‌റ്റര്‍ ആശംസകളര്‍പ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്രിസ്‌മസ് അവധിക്കാലക്യാമ്പിന്റെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി. നന്ദിത, ധന്യ, പ്രദീപ്, ഷെഫീക്ക്, ശ്രീജിത്ത്, പ്രതിമ, ഋഷികേഷ് തുടങ്ങിയ കേഡറ്റുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി. രാജേഷ് സ്വാഗതവും എസ്.പി.സി. സി.പി.. . ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment