ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്

ബദിയടുക്ക സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.മധുസൂധനന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസെടുക്കുന്നു
അഡൂര്‍ : സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌തുമസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു. ബദിയടുക്ക സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.മധുസൂധനന്‍ ക്ലാസെടുത്തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി,സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, എച്ച്. പദ്‌മ ടീച്ചര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു, കബീര്‍, ശാലിനി, ശ്രീധരി എന്നിവര്‍ സംബന്ധിച്ചു. കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കി. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് ലീഡര്‍ മുജീബ് നന്ദിയും പറഞ്ഞു. മദ്യം ഒരു വലിയ ലഹരി ആണ്. മനുഷ്യ മനസ്സിനെ അടിമപ്പെടുത്താന്‍ കഴിയുന്ന ഒന്ന്. പലര്‍ക്കും ഒരിക്കല്‍ രുചി അറിഞ്ഞാല്‍ പിന്നെ അതില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. മദ്യപാനം തുടങ്ങുന്നവര്‍ പിന്നീട് അതിനു അടിമപ്പെട്ടു പോകുന്നതും സാധാരണം. നിര്‍ബന്ധത്തിനു വഴങ്ങി ആണ് പലരും മദ്യപാനം ആരംഭിക്കുന്നത്. അതും താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ. ചെറിയ പ്രായത്തില്‍ തന്നെ മദ്യപാനം അടിയുറച്ചു പോയാല്‍ പിന്നെ അത് മാറ്റുക പ്രയാസം. മദ്യപാനത്തില്‍ ഒരാള്‍ ആനന്ദം കണ്ടെത്തുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാതെ മദ്യപാനത്തില്‍ അഭയം പ്രാപിച്ച് ആ പ്രശ്നങ്ങള്‍ ഒക്കെ മറക്കുന്ന എത്ര പേര്‍. കഷ്ടപ്പെട്ട് കയ്യിലെ കാശ് മുടക്കി കുടിക്കുന്ന പാവപ്പെട്ടവന്‍ അറിയുന്നില്ലല്ലോ അതുകൊണ്ട് അവനു യാതൊരു ഗുണവുമില്ല, ലാഭം ഉണ്ടാക്കുന്നത് മുതലാളിമാര്‍. പാവപ്പെട്ടവനു ധനനഷ്ടം, ആരോഗ്യശോഷണം, മാനഹാനി ഒക്കെ മാത്രം ബാക്കി. വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനില്പിനും വളര്‍ച്ചയ്ക്കും മദ്യവും മദ്യപാനവും ഇല്ലതായെ പറ്റൂ. ഒറ്റയടിക്ക് അത് സാധ്യമാവില്ല. വളര്‍ന്നു വരുന്ന തലമുറയെ മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി കൊടുത്ത് അതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മദ്യത്തിനു അടിമകള്‍ അല്ലാത്ത ഇന്നത്തെ തലമുറ പരിശ്രമിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്ക് മുഴുക്കുടിയന്മാരെ പേടിക്കാതെ വഴിനടക്കാന്‍ പറ്റുന്ന ഒരു നല്ല ലോകം ഉണ്ടാകട്ടെ. കൌമാരവും യൌവനവും മദ്യ ലഹരിയില്‍ നുരഞ്ഞ് എരിഞ്ഞടങ്ങാതിരിക്കട്ടെ.

No comments:

Post a Comment