അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതുള്ളതുകൊണ്ട് പതിവ് ആഘോഷപരിപാടികള്‍ ഉണ്ടായിരുന്നില്ല. പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. പി.ടി.എ. വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണ, ആദൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍പൊലീസ് ഓഫീസറും എസ്.പി.സി. ഡ്രില്‍ ഇന്‍സ്ട്രക്ടറുമായ വിനീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച പതിനൊന്ന് കുട്ടികളെയും പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ മൂന്ന് കുട്ടികളെയും എന്‍.എം.എം.എസ്. വിജയിയായ ഒരു കുട്ടിയെയും അനുമോദിച്ചു. ക്യാഷ് അവാര്‍ഡുകള്‍ സ്കൂള്‍ പിടിഎ യും മെമെന്റോ സ്റ്റാഫ് കൗണ്‍സിലും സ്പോണ്‍സര്‍ ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ, പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, സ്റ്റാഫ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി എന്‍. ഹാജിറ എന്നിവര്‍ ക്യാഷ് അവാര്‍ഡും മെമെന്റോയും വിതരണം ചെയ്തു. എല്‍.എസ്.എസ്. നേടിയ എട്ട് കുട്ടികള്‍ക്കും യു.എസ്.എസ്. നേടിയ അഞ്ച് കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡും മെമെന്റോയും അവരുടെ വീടുകളിലെത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി. ശാരദ നന്ദിയും പറഞ്ഞു.
👍👍👍
ReplyDeleteപിന്തുണയ്ക്ക് നന്ദി...
Delete