ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം

എ.കെ.മ‌ുഹമ്മദ് ഹാജി വീണ്ട‌ും പ്രസിഡന്റ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന‌ു. ഉദ‌ുമ എം.എല്‍.. കെ. ക‌ുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഹാജി, വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍ ക‌ുമാര്‍, മെമ്പര്‍മാരായ കമലാക്ഷി, മാധവ, ശശികല, വിദ്യാലയ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍, ക‌ുട‌ുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്‌മി, മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. പൊത‌ുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ ദിലീപ് ക‌ുമാര്‍ പ്രസംഗിച്ച‌ു. സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ നന്ദിയും പറഞ്ഞ‌ു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : .കെ. മുഹമ്മദ് ഹാജി (പ്രസിഡന്റ്), രാധാക‌ൃഷ്‌ണ ചീനപ്പാടി, അബ്‌ദ‌ുല്ല ഹാജി.ടി. (വൈസ് പ്രസിഡന്റ‌ുമാര്‍). .വി. ഉഷ (മദര്‍പി.ടി.. പ്രസിഡന്റ്), ജയലക്ഷ്‌മി( മദര്‍ പി.ടി.. വൈസ് പ്രസിഡന്റ് )

ഓർമ്മ മ‌ുറ്റത്ത് ഒര‌ു വട്ടം ക‌ൂടി....

അഡ‌ൂര്‍: പ‌ുറത്ത് കര്‍ക്കിടകമഴ തിമിര്‍ത്ത‌ുപെയ്യുന്ന‌ുണ്ടായിര‌ുന്ന‌ു. ഒരു മഴക്ക‌ും മായ്‌ക്കാനാവാത്ത മധ‌ുരസ്‌മരണകള‌ുമായി അഡ‌ൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍ 2000-2001 മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ക‌ുടുംബ സംഗമം ദേലംപാടി പഞ്ചായത്ത് ഹാളില്‍ നടന്നു. സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ്, വിപ‌ുലമായ പരിപാടികളോടെ സംഗമം സംഘടിപ്പിച്ചത്. മങ്ങി മാറാല പിടിച്ച ചിത്രങ്ങള‌ായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിപ്പ‌ുള്ള ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടി തട്ടിയെട‌ുത്ത‌ു. വള്ളി നിക്കറിട്ട്,ചെളിവെള്ളം തെറിപ്പിച്ച്, ക‌ുട കറക്കി നടന്ന ആ നല്ല നാള‌ുകള‌ുടെ ഓര്‍മ്മകള്‍ അവര്‍ പങ്ക‌ുവെച്ച‌ു. ഓര്‍മ്മപ്പ‌ുസ്‌തകത്തിന്റെ ഏതോ ഒര‌ു താളില്‍ അടച്ച‌ുവെച്ചിര‌ുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീര്‍പ‌ൂവ് ജീവിതത്തിരക്കിനിടയില്‍ എപ്പോഴോ അതിന്റെ താള‌ുകള്‍ മറിക്ക‌ുമ്പോള്‍ പ‌ുറത്തേക്ക‌ു തെന്നി വീണ അന‌ുഭവം. അവർ ഇവിടെ പലതിനെയും തിരയുന്ന‌ുണ്ടായിരുന്നു. കൂടെപ്പിറപ്പുകളെപോലെ സ്നേഹിച്ച കൂട്ടുകാരേയും, മാതാപിതാക്കളെ പോലെ സ്നേഹിച്ച അധ്യാപകരേയും എന്നോ പറയാതെ പിരിഞ്ഞുപോയ പ്രണയത്തെയുമെല്ലാം...
തങ്ങളുടെ പഴയ ക്ളാസ്സ് മുറികളിൽ എത്തിയ അവർ അപരിചിതരെ പോലെ ഇരിപ്പിടങ്ങളിൽ ഇരുന്നു. ചിലർ അവരുടെ സഹജപ്രകൃതം പുറത്തുകാട്ടി ക്ളാസ്സുകളിൽ കയറാതെയുമിരുന്നു. ഓർമ്മകൾ അയവിറക്കിയും പലരേയും തിരഞ്ഞും അവർ ആ വരാന്തകൾ സജീവമാക്കി. ക്ളാസ്സുകളുമായി പഴയ ശാരദ ടീച്ചറും സലാം മാഷും അവരുടെ മുന്നിലെത്തി. എല്ലാം കേട്ട് പഴയ പത്താം ക്ലാസുകാരായി അവർ ക‌ുറച്ചു നേരം മൗനമായി ഇരുന്നു. പഴയകാല അധ്യാപകൻ ബാലകൃഷ്ണൻ മാഷിന്റെ പാട്ടുകൾ സംഗമത്തെ ആഘോഷത്തിൻെറ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്‌ത‌ു. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ നന്മകൾ അവരുടെ കണ്ണ‌ുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു. പൊടിതട്ടിയെട‌ുത്ത ഒരിക്ക‌ല‌ും മട‌ുപ്പിക്കാത്ത ഓര്‍മ്മകള‌ുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്‌ടവസന്തത്തിന്റെ നൊമ്പരങ്ങള‌ും കോറിയിട്ട്, ‍ വീണ്ട‌ും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ വിദ്യാലയത്തിന്റെ പടികളിറങ്ങി.
സംഗമത്തിൽ പ‌ൂര്‍വ്വവിദ്യാര്‍ത്ഥിക‌ൂടിയായ ഗ്രാമപഞ്ചായത്തംഗം ‌ുഹൈബ് പള്ളങ്കോട് അധ്യക്ഷത വഹിച്ച‌ു. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് .മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്‌ത‌ു. പഴയ കാല അധ്യാപകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ഹെഡ്‌മാസ്റ്റർ അനീസ് ജി.മ‌ൂസാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല, സ്ഥിരംസമിതി ചെയര്‍മാന്‍ രത്തൻ ക‌ുമാർ, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, മാധവൻ, എടപ്പറമ്പ എല്‍.പി. സ്‌ക‌ൂള്‍ ഹെഡ്‌മാസ്‌റ്ററ‌ും പി..സി. കണ്‍വീനറ‌ുമായ കൃഷ്ണ ഭട്ട്, മ‌ുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍, അധ്യാപകരായ എ.എം.അബ്‌ദ‌ുല്‍ സലാം, പി. ശാരദ, കെ. ഗീതസാവിത്രി, കെ. നാരയണ ബെള്ള‌ുള്ളായ, ജെ. ഹരീഷ്, . ധനഞ്ജയൻ, രക്ഷിതാക്കള‌ുടെ പ്രതിനിധി ഡി. ‌ുഞ്ഞമ്പ‌ു തുടങ്ങിയവർ സംസാരിച്ചു. എം.പി.അബ്‌ദ‌ുല്‍ ഖാദര്‍ സ്വാഗതവും ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു.