ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

അഡ‌ൂര്‍ സ്‌ക‌ൂളില്‍ പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ മെമ്പര്‍ഷിപ്പ് കാമ്പയിന് ത‌ുടക്കമായി

ഡോ.പി.ജനാര്‍ദ്ദന പഞ്ചായത്ത് പ്രസിഡന്റ് എ.മ‌ുസ്ഥഫയില്‍
നിന്ന‌ും ആദ്യലൈഫ് മെമ്പര്‍ഷിപ്പ് ഏറ്റ‌ുവാങ്ങ‌ുന്ന‌ു
അഡ‌ൂര്‍ : അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ശക്‌തിപ്പെട‌ുത്ത‌ുന്നതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്ത‌ുന്ന‌ു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌ത‌ു. മ‌ുഴ‌ുവന്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥികള‌ും മെമ്പര്‍ഷിപ്പ് എട‌ുത്ത് സംഘടനയെ ശക്തിപ്പെട‌ുത്തേണ്ടത് പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക മ‌ുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞ‌ു. റിട്ടയേഡ് ഡി.എം.. ഡോ. പി.ജനാര്‍ദ്ദന ആദ്യമെമ്പര്‍ഷിപ്പ് ഏറ്റ‌ുവാങ്ങി. പ്രസിഡന്റ് ഗംഗാധര കാന്തട‌ുക്ക അധ്യക്ഷത വഹിച്ച‌ു. എസ്.എസ്.എല്‍.സി. ബാച്ച് അടിസ്ഥാനത്തില്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങള്‍ സംഘടിപ്പിക്ക‌ും. സ്‌ക‌ൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്ത‌ുവാന‌ുള്ള പ്രവര്‍ത്തനങ്ങളില്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥികള‌ും പങ്കാളികളാക‌ും. കാറഡ‌ുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍ ക‌ുമാര്‍ പാണ്ടി, വാര്‍ഡ് മെമ്പര്‍മാരായ ബി. മാധവ, . ശശികല, സ്‌ക‌ൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍, സ്‌റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ എന്നിവര്‍ ആശംസകളര്‍പ്പിച്ച‌ു. പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി എ.എം. അബ്‌ദ‌ുല്‍ സലാം സ്വാഗതവ‌ും എ.രാജാറാം നന്ദിയ‌ും പറഞ്ഞ‌ു.

കര്‍മ്മപഥത്തില്‍ നിറസാന്നിദ്ധ്യമാകാന്‍ അ‍ഡ‍ൂര്‍ സ്‌ക‌ൂളിലെ
ജ‌ൂനിയര്‍ റെഡ്ക്രോസ്

പ‌ുതിയ ബാച്ചിന്റെ 'സ്‌കാര്‍ഫ് ധരിക്കല്‍ 'ചടങ്ങ്
സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
അഡ‌ൂര്‍ : അന്താരാഷ്‌ട്ര ജീവകാര‌ുണ്യസംഘടനയായ റെഡ്ക്രോസ് സൊസൈറ്റിയ‌ുടെ കീഴില്‍ പ്രവര്‍ത്തിക്ക‌ുന്ന ജ‌ൂനിയര്‍ റെഡ്ക്രോസിന്റെ മ‌ൂന്നാമത് ബാച്ചിന്റെ പ്രവര്‍ത്തനം ആരംഭിക്ക‌ുന്നതിന്റെ ഭാഗമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 'സ്‌കാര്‍ഫ് ധരിക്കല്‍' ചടങ്ങ് നടന്ന‌ു. ജ‌ൂനിയര്‍ റെഡ്ക്രോസ് കാസറഗോഡ് ഉപജില്ലാ കാര്യദര്‍ശിയ‌ും ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ അധ്യാപകന‌ുമായ സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്‌ത‌ു. ക‌ുട്ടികളില്‍ സേവനസന്നദ്ധത, സല്‍സ്വഭാവം, ദയ, സ്‌നേഹം, ആത‌ുരശ‌ുശ്ര‌ൂഷ ത‌ുടങ്ങിയ ഉല്‍കൃഷ്‌ടഗ‌ുണങ്ങള്‍ പരിപോഷിപ്പിക്ക‌ുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞ‌ു. സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ അധ്യക്ഷത വഹിച്ച‌ു. സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ, അധ്യാപകരായ പി.ശാരദ, .എം.അബ്‌ദ‌ുല്‍ സലാം ആശംസകളര്‍പ്പിച്ച‌ു. ജെ.ആര്‍.സി. കൗണ്‍സിലര്‍ എ.രാജാറാം സ്വാഗതവ‌ും വി.ആര്‍.ഷീല നന്ദിയ‌ും പറഞ്ഞ‌ു. ജെ.ആര്‍.സി. കേഡറ്റ് നളിനി നേതൃത്വം നല്‍കി. അധ്യാപകരായ എം.ഉദയക‌ുമാര്‍, കെ.സ‌ുധാമ, പി.വി.സ്‌മിത, ബേബി, ധന്യ, രമ്യ എന്നിവര്‍ സംബന്ധിച്ച‌ു.

പ‌ുരാവസ്‌ത‌ുക്കള‌ുടെ അപ‌ൂര്‍വ്വശേഖരവ‌ുമായി
അഡ‌ൂര്‍ സ്‌ക‌ൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്

അഡ‌ൂര്‍ : അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമ‌ുഖ്യത്തില്‍ പ‌ുരാവസ്‌ത‌ു പ്രദര്‍ശനം സംഘടിപ്പിച്ച‌ു. അധ്യാപക-രക്ഷാകര്‍തൃസമിതി ഉപാധ്യക്ഷ പ‌ുഷ്‌പ ബന്ന‌ൂര്‍ ഉദ്ഘാടനം ചെയ്‌ത‌ു. പ്രധാനധ്യാപകന്‍ അനീസ് ജി.മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. ന‌ുകം, കലപ്പ, റാന്തല്‍വിളക്ക്, മെതിയടി, ഉലക്ക,പഴയകാല അളവ‌ുപാത്രങ്ങള്‍, നാണയങ്ങള്‍ ത‌ുടങ്ങി മണ്‍മറഞ്ഞ‍ുപോയ നിരവധി വസ്‌ത‌ുക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചിര‌ുന്ന‌ു. ഉദ്ഘാടനത്തോടന‌ുബന്ധിച്ച് ക‌ുട്ടികള‌ുടെ നാടന്‍പാട്ട‌ും ഉണ്ടായിര‌ുന്ന‌ു. എച്ച്. പദ്‌മ, പി. ശാരദ, ശബ്‌ന, ബി.കൃഷ്‌ണപ്പ, ക്ലബ് അംഗങ്ങളായ എച്ച്. മഞ്ജ‌ുഷ, എം.അന‌ുശ്രീ, ഡി.ശ്രീജ, സ‌ുനീഷ് ചന്ദ്രന്‍, എം.നിധിന്‍,ശബരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. രജിത സ്വാഗതവ‌ും മ‌ുബഷിറ നന്ദിയ‌ും പറഞ്ഞ‌ു.

എസ്.പി.സി. സ്ഥാപകദിനത്തില്‍ പ‌ുസ്തകങ്ങള്‍ സമ്മാനിച്ച്
അഡ‌ൂര്‍ സ്‌ക‌ൂളിലെ ക‌ുട്ടിപ്പൊലീസ്

ലൈബ്രറിയിലേക്ക‌ുള്ള പ‌ുസ്തകങ്ങള‌ുമായി ക‌ുട്ടിപ്പൊലീസ‌ുകാര്‍
സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഗംഗാധര പതാക ഉയര്‍ത്ത‌ുന്ന‌ു.
അഡ‌ൂര്‍ : എസ്.പി.സി. സ്ഥാപകദിനമായ ആഗസ്‌റ്റ് രണ്ടിന് വ്യത്യസ്ഥങ്ങളായ സമ്മാനപ്പൊതികള‌ുമായാണ് ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുട്ടിപ്പൊലീസ‌ുകാര്‍ സ്‌ക‌ൂളിലെത്തിയത്. പൊതികള്‍ ത‌ുറന്നപ്പോള്‍ അതില്‍ നിറയെ ക‌ുട്ടികള്‍ നാട്ടിലെ വീട‌ുകളില്‍ നിന്ന് ശേഖരിച്ച വിവിധ ഭാഷകളില‌ുള്ള വ്യത്യസ്ഥ എഴ‌ുത്ത‌ുകാര‌ുടെ മനോഹരങ്ങളായ പ‌ുസ്തകങ്ങളായിര‌ുന്ന‌ു. കഥകള്‍, കവിതകള്‍, നോവല‌ുകള്‍ ത‌ുടങ്ങി ക‌ുഞ്ഞ‌ുമനസ്സ‌ുകളെ സ്വാധീനിച്ച പ‌ുസ്തകങ്ങള്‍. എല്ലാം ഒര‌ുമിച്ച‌ുക‌ൂട്ടി അവരത് സ്‌ക‌ൂള്‍ ലൈബ്രറിയിലേക്ക് എസ്.പി.സി.യ‌ുടെ ജന്മദിനസമ്മാനമായി നല്‍കി. സ്‌ക‌ൂളിലെ പ്രീ-പ്രൈമറി ക്ലാസിലെ കൊച്ച‌ുക‌ൂട്ട‌ുകാരോടൊപ്പം കേക്ക് മ‌ുറിച്ച് പാട്ട‌ുകള്‍ പാടിയ‌ും സ്‌ക‌ൂള്‍ വളപ്പില്‍ പ്ലാവ്, മാവ്, ഞാവല്‍, പ‌ുളി ത‌ുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഓര്‍മ്മമരങ്ങളായി നട്ട‌ുപിടിപ്പിച്ച‌ും സ്‌റ്റ‌ൂഡന്റ് പൊലീസിന്റെ സ്ഥാപകദിനത്തെ നന്മയ‌ുടെ നല്ല പാഠങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയാണ് അവര്‍ വീട‌ുകളിലേക്ക് മടങ്ങിയത്. ദേലമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഗംഗാധര പതാക ഉയര്‍ത്തിയതോട‌ുക‌ൂടിയാണ് സ്ഥാപകദിനാഘോഷങ്ങള്‍ക്ക് ത‌ുടക്കം ക‌ുറിച്ചത്. പി.ടി.. പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച‌ു. സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ ലൈബ്രറിയിലേക്ക‌ുള്ള പ‌ുസ്‌തകങ്ങള്‍ ഏറ്റ‌ുവാങ്ങി. കേഡറ്റ‌ുകളായ എ.എസ്. ഷാനിബ, എസ്. ശഫാഅത്ത‌ുള്ള, ആതിര, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, അധ്യാപകരായ ഖലീല്‍ അഡ‌ൂര്‍, എം. സ‌ുനിത, .എം. അബ്‌ദ‌ുല്‍ സലാം ആശംസകളര്‍പ്പിച്ച‌ു. എസ്.പി.സി. .സി.പി.. പി.ശാരദ സ്വാഗതവ‌ും സി.പി.. .ഗംഗാധരന്‍ നന്ദിയ‌ും പറഞ്ഞ‌ു.