ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കലാം അന‌ുസ്‌മരണം സേവനമാക്കി അ‌ഡ‌ൂര്‍ സ്‌ക‌ൂളിലെ 'നല്ലപാഠം' ക‌ൂട്ട‌ുകാര്‍

നല്ലപാഠം ക‌ൂട്ട‌ുകാര്‍ ബസ് സ്റ്റാന്റ് പരിസരം വ‌ൃത്തിയാക്കിയപ്പോള്‍
അ‌ഡ‌ൂര്‍ : "എന്റെ മരണദിവസം നിങ്ങള്‍ അവധി നല്‍കര‌ുത്. ക‌ൂട‌ുതല്‍ സമയം പ്രവൃത്തിക്ക‌ുക" എന്ന മ‌ുന്‍ രാഷ്‌ട്രപതി ഡോ. .പി.ജെ. അബ്‌ദ‌ുല്‍ കലാമിന്റെ വാക്ക‌ുകള്‍ പ്രായോഗികമാക്കി കലാം അന‌ുസ്‌മരണദിനത്തില്‍ പഠനസമയശേഷം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച് അ‌ഡ‌ൂര്‍ സ്‌ക‌ൂളിലെ നല്ലപാഠം വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സ്‌ക‌ൂളിന് സമീപം സ്ഥിതിചെയ്യ‌ുന്ന ബസ് സ്‌റ്റാന്റ് പരിസരം വൃത്തിയാക്കിയതില‌ൂടെ പരിസരശ‌ുചിത്വമെന്ന നല്ലപാഠം ഒരിക്കല്‍ ക‌ൂടി സമ‌ൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ ക‌ുട്ടികള്‍ക്ക് സാധിച്ച‌ു. പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയ‌ുള്ളവ വിദ്യാര്‍ത്ഥികള‌ുടെ ക‌ൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി നീക്കം ചെയ്യപ്പെട്ട‌ു. ധാരാളം ബസ്സ‌ുകള‌ും ഓട്ടോകള‌ും സര്‍വ്വീസ് നടത്ത‌ുകയ‌ും നിരവധി കടകള്‍ സ്ഥിതിചെയ്യ‌ുകയ‌ും ചെയ്യ‌ുന്ന അ‌ഡ‌ൂരിലെ ബസ് സ്‌റ്റാന്റില്‍ നിന്ന് മിനിറ്റ‌ുകള്‍ക്കകം കിലോക്കണക്കിന് മാലിന്യങ്ങളാണ് ക‌ുട്ടികള്‍ ശേഖരിച്ച് നീക്കം ചെയ്‌തത്. പ‌ുഞ്ചിരിക്ക‌ുന്ന ക‌ുട്ടികളില്‍നിന്ന് പ‌ുഞ്ചിരിക്ക‌ുന്ന സമ‌ൂഹത്തിലേക്ക‌ുള്ള ഈ നല്ല പ്രവൃത്തിയില്‍ നല്ല പാഠം കോഡിനേറ്റര്‍മാരായ എ.എം. അബ്‌ദ‌ുല്‍ സലാം, ഖലീല്‍ അഡ‌ൂര്‍, എം. സ‌ുനിത, ക്ലബ് അംഗങ്ങളായ സ‌ുരാജ്, സ‌ുനീഷ് ചന്ദ്രന്‍, മഞ്ജ‌ുഷ, അന‌ുശ്രീ, ആര്യശ്രീ, ഷാനിബ ത‌ുടങ്ങിയവര്‍ സംബന്ധിച്ച‌ു.

കലാം അന‌ുസ്‌മരണദിനത്തില്‍ സയന്‍സ് ക്ലബ് ക‌ൂട്ട‌ുകാര്‍
ഒര‌ു മണി‌ക്ക‌ൂര്‍ നേരത്തെ സ്‌ക‌ൂളിലെത്തി

ഡോ.എ.പി.ജെ.അബ്‌ദ‌ുല്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പ‌ൂക്കളര്‍പ്പിക്ക‌ുന്ന‌ു.
കലാമിനോട‌ുള്ള ആദരസ‌ൂചകമായി സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒര‌ു മണിക്ക‌ൂര്‍ നേരത്ത സ്‌ക‌ൂളിലെത്തിയപ്പോള്‍...
അഡ‌ൂര്‍ : ഡോ..പി.ജെ. അബ്‌ദ‌ുല്‍ കലാം ചരമദിനത്തില്‍ അദ്ദേഹത്തോട‌ുള്ള ബഹ‌ുമാനസ‌ൂചകമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ വിക്രം സാരാഭായ് സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒര‌ു മണി‌ക്ക‌ൂര്‍ നേരത്തെ സ്‌ക‌ൂളിലെത്തി സയന്‍സ് ലാബില്‍ വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട‌ു. ത‌ുടര്‍ന്ന് പ്രത്യേക സ്‌ക‌ൂള്‍ അസംബ്ലി നടന്ന‌ു. അധ്യാപക രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍ എ.കെ. മ‌ുഹമ്മദ് ഹാജി, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌ക‌ൂള്‍ ലീഡര്‍ എ.എസ്. ആയിഷത്ത് ഷാനിബ, സയന്‍സ് ക്ലബ് പ്രസിഡന്റ് എച്ച്. മഞ്ജ‌ുഷ എന്നിവര്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പ‌ൂക്കളര്‍പ്പിച്ച‌ു. സയന്‍സ് ക്ലബ് അംഗങ്ങളായ ആര്യശ്രീ, നളിനി എന്നിവര്‍ ഡോ..പി.ജെ. അബ്‌ദ‌ുല്‍ കലാമിനെയ‌ും ഈയിടെ അന്തരിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ. യ‌ു.ആര്‍. റാവ‌ുവിനെയ‌ും അന‌ുസ്‌മരിച്ച് സംസാരിച്ച‌ു. കലാമിന്റെ ഉദ്ധരണികള‌ും ചിത്രങ്ങള‌ുമടങ്ങിയ പോസ്റ്ററ‌ുകള്‍ പ്രദര്‍ശിപ്പിച്ച‌ു. ലോകപ്രശസ്‌തരായ ശാസ്ത്രജ്ഞര‌ുടെ ഛായാചിത്രങ്ങള്‍ സയന്‍സ് ലാബില്‍ സ്ഥാപിച്ച‌ു. യ‌ു.പി., ഹൈസ്‌ക‌ൂള്‍ വിഭാഗങ്ങള്‍ക്കായി ബഹിരാകാശ ക്വിസ് സംഘടിപ്പിച്ച‌ു.

ചാന്ദ്രദിനത്തില്‍ ശാസ്‌ത്രപ്രദര്‍ശനമൊര‌ുക്കി
അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുട്ടികള്‍

പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
റോക്കറ്റ‌ുമായി അഞ്ചാം ക്ലാസിലെ ക‌ുട്ടികള്‍
ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനം ക‌ുട്ടികള്‍ വിശദീകരിക്കുന്നു
മദര്‍ പിടിഎ പ്രസിഡന്റിന്റെ ബിപി പരിശോധിക്ക‌ുന്ന ക‌ുട്ടികള്‍
ഇംപ്രൊവൈസ് ചെയ്ത സ്‌റ്റെതെസ്‌കോപ്പുമായി ക‌ുട്ടികള്‍
ചോക്ക‌ുവിളക്ക‌ുമായി ഒമ്പതാം ക്ലാസിലെ ക‌ുട്ടികള്‍
അഡ‌ൂര്‍ : ചാന്ദ്രദിനാചരണത്തോടന‌ുബന്ധിച്ച് അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 'ശാസ്‌ത്രോത്സവം' എന്ന പേരില്‍ ശാസ്‌ത്രപ്രദര്‍ശനമൊര‌ുക്കി. വിവിധ ശാസ്‌ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയ‌ുള്ള പ്രവൃത്തിക്ക‌ുന്ന മാതൃകകള‌ും നിശ്ചല മാതൃകകള‌ും ലഘ‌ുപരീക്ഷണങ്ങള‌ും ക‌ുട്ടികളില്‍ ശാസ്‌ത്രാഭിര‌ുചി വളര്‍ത്താന്‍ സഹായകരമായി. പ‌ുല്ല് വെട്ട് യന്ത്രം, ഹൈഡ്രോളിക് ജാക്ക് ത‌ുടങ്ങിയവയ‌ുടെ പ്രവൃത്തിക്ക‌ുന്ന മാതൃകകള്‍ ശ്രദ്ധേയമായി. വിക്രം സാരാഭായ് സയന്‍സ് ക്ലബിന്റെ ആഭിമ‌ുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അധ്യാപകരക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി പരീക്ഷണത്തില‌ൂടെ അഗ്നിപര്‍വ്വതസ്‌ഫോടനം നടത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്‌ത‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ച‌ു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കമലാക്ഷി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ ആശംസകളര്‍പ്പിച്ച‌ു. സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ സ്വാഗതവ‌ും എ.രാജാറാമ നന്ദിയ‌ും പറഞ്ഞ‌ു.

ര‌ുചിയ‌ൂറ‌ും പ്രഭാതഭക്ഷണം വിളമ്പി അഡ‌ൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍

            അഡ‌ൂര്‍ : ഒട്ടിയ വയറ‌ുമായി അഡ‌ൂര്‍ സ്‌ക‌ൂളിലെ ഒര‌ു ക‌ുട്ടിക്ക‌ും ഇനി ക്ലാസിലിരിക്കേണ്ടിവരില്ല. സ്‌ക‌ൂളിലെ ഒന്നാം ക്ലാസ് മ‌ുതല്‍ ഏഴാം ക്ലാസ് വരെയ‌ുള്ള മ‌ുഴ‌ുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക‌ും പ്രഭാതഭക്ഷണം ലഭ്യമാക്കി അഡ‌ൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍ വികസനത്തിന്റെയ‌ും നന്മയ‌ുടെയ‌ും മറ്റൊര‌ു മാതൃക ക‌ൂടി ഇവിടെ അവതരിപ്പിക്ക‌ുകയാണ്. മലയോരമേഖലയില്‍ സ്ഥിതി ചെയ്യ‌ുന്ന സാധാരണക്കാര‌ുടെയ‌ും കര്‍ഷകത്തൊഴിലാളികള‌ുടെയ‌ും മക്കള്‍ പഠിക്ക‌ുന്ന ഈ സ്‌ക‌ൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക‌് മ‌ുന്നിലെങ്കില‌ും വിശപ്പ് ഒര‌ു വില്ലനായി കടന്ന‌ുവരാറ‌ുണ്ട്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് ദേലമ്പാടി ഗ്രാമപഞ്ചായത്ത‌ിന്റെ സാമ്പത്തികസഹകരണത്തോടെ സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയ‌ുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണപദ്ധതിക്ക് ത‌ുടക്കമിട്ടിരിക്ക‌ുന്നത്. ആഴ്‌ചയിലെ അഞ്ച് ദിവസങ്ങളില‌ും ഇഡ്ഡലി സാമ്പാറടക്കം വ്യത്യസ്ഥ വിഭവങ്ങള്‍ പഠനത്തോടൊപ്പം ഇനി ക‌ുട്ടികള‌ുടെ വയറ‌ും മനസ്സ‌ും നിറക്ക‌ും.
            ദേലമ്പാടി ഗ്രാമപഞ്ചായത്ത‌് പ്രസിഡന്റ് എ. മ‌ുസ്ഥഫ പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച‌ു. അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, സ്‌ക‌ൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പഞ്ചായത്ത് മെമ്പര്‍ ബി.മാധവ, പ്രധാനധ്യാപകന്‍ അനീസ് ജി.മ‌ൂസാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച‌ു.