ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം"
ക‌ുട്ടികള‌ുടെ ഐ.സി.ടി. ക‌ൂട്ടായ്‌മയ്‌ക്ക് അഡ‌ൂര്‍ സ്‌ക‌ൂളില്‍ ത‌ുടക്കമായി

"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം"പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്യ‌ുന്ന‌ു
ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ അധ്യക്ഷതവഹിച്ച‌് സംസാരിക്ക‌ുന്ന‌ു
സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ എ.എം. അബ്‌ദ‌ുല്‍സലാം വിഷയമവതരിപ്പിക്ക‌ുന്ന‌ു
"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" അംഗങ്ങള്‍ സെമിനാറില്‍ സംബന്ധിക്ക‌ുന്ന‌ു
വിവരവിനിമയസാങ്കേതികവിദ്യയോട‌ുള്ള വിദ്യാര്‍ത്ഥികള‌ുടെ ആകാംക്ഷയ‌ും കൗത‌ുകവ‌ും ഗ‌ുണപരമായ രീതിയില്‍ പ്രയോജനപ്പെട‌ുത്ത‌ുന്നതിനായി പൊത‌ുവിദ്യാലയങ്ങളില്‍ ഐടി അറ്റ് സ്‌ക‌ൂള്‍ ആവിഷ്‌കരിച്ച‌ു നടപ്പിലാക്ക‌ുന്ന സമഗ്ര ന‌ൂതനപദ്ധതിയാണ് "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം". .സി.ടി. യില്‍ ക‌ൂട‌ുതല്‍ ആഭിമ‌ുഖ്യവ‌ും താല്‍പര്യവ‌ുമ‌ുള്ള ഹൈസ്‌ക‌ൂള്‍ ക്ലാസ‌ുകളിലെ തെരെഞ്ഞെട‌ുക്കപ്പെട‌ുന്ന ക‌ുട്ടികളാണ് ഈ ക‌ൂട്ടായ്‌മയിലെ അംഗങ്ങള്‍. സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍ എന്നിവര‌ുടെ ച‌ുമതലയിലാണ് ക‌ുട്ടിക്ക‌ൂട്ടത്തിന്റെ പ്രവര്‍ത്തനം. വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് ക‌ുട്ടികള്‍ സ്വാഭാവികമായി പ്രകടിപ്പിക്ക‌ുന്ന താല്‍പര്യത്തെ പരിപോഷിപ്പിക്ക‌ുക, വിദ്യാലയത്തിലെ .സി.ടി. അധിഷ്ഠിതപഠനത്തിന്റെ മികവ് ക‌ൂട്ടാന‌ും സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന‌ും വിദ്യാര്‍ത്ഥികള‌ുടെ സഹകരണം ഉറപ്പാക്ക‌ുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ ക‌ുറ്റകൃത്യങ്ങള്‍ എന്നിവയെക്ക‌ുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്ക‌ുകയ‌ും ഇത‌ുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്ക‌ുകയ‌ും ചെയ്യ‌ുക, ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് ക‌ുട്ടികളെ ബോധവാന്മാരാക്ക‌ുകയ‌ും വിവിധ ഭാഷാകമ്പ്യ‌ൂട്ടിങ് പ്രവര്‍ത്തനങ്ങല്‍ ഏറ്റെട‌ുത്ത് പ്രവര്‍ത്തിക്കാന‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുകകയ‌ും ചെയ്യ‌ുക, പ‌ത‌ുതലമ‌ുറ സാങ്കേതികഉപകരണങ്ങള്‍ പരിചയപ്പെടാന‌ും അവ ഉപയോഗിച്ച് വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന‌ുമ‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുക, വിദ്യാര്‍ത്ഥികളില്‍ ഭാവനയ‌ും സര്‍ഗാത്മകതയ‌ും വളര്‍ത്ത‌ുന്നതിന് ആനിമേഷന്‍ സിനിമാനിര്‍മാണത്തില്‍ പരിശീലനം നല്‍‌ക‌ുക, പഠനപ്രോജക്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക‌ുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന‌ുള്ള താല്‍പര്യം വളര്‍ത്തിയെട‌ുക്ക‌ുക എന്നിവയാണ് പദ്ധതിയ‌ുടെ പ്രധാനലക്ഷ്യങ്ങള്‍. ആനിമേഷന്‍ ആന്റ് മള്‍ട്ടിമീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഫിസിക്കല്‍ കമ്പ്യ‌ൂട്ടിങ്, ഭാഷാ കമ്പ്യ‌ൂട്ടിങ്, ഇന്റര്‍നെറ്റ‌ും സൈബര്‍ സ‌ുരക്ഷയ‌ും എന്നീ അഞ്ച് മേഖലകളില്‍ ക‌ുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍ക‌ും.
"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" ഒന്നാംഘട്ടപരിശീലനപരിപാടിയ‌ുടെ ഭാഗമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ നടന്ന സെമിനാര്‍ പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്‌ത‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. അധ്യാപകരായ കെ. സത്യശങ്കര, വിനോദ് ക‌ുമാര്‍ ആശംസകളര്‍പ്പിച്ച‌ു. സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ എ.എം. അബ്‌ദ‌ുല്‍സലാം വിഷയമവതരിപ്പിച്ച‌ു. ക‌ുട്ടിക്ക‌ൂട്ടം അംഗങ്ങളായ എച്ച്. മഞ്ജ‌ുഷ സ്വാഗതവ‌ും കെ. അന‌ുശ്രീ നന്ദിയ‌ും പറഞ്ഞ‌ു.

ഡ്രൈവര്‍മാര്‍ക്ക് മധ‌ുരമ‌ൂറ‌ും സന്ദേശവ‌ുമായി ക‌ുട്ടിപ്പൊലീസ്

അഡൂര്‍ : 'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി സ്‌റ്റുഡന്റ് പൊലീസ് രംഗത്ത്. അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡെറ്റ്സ് വിദ്യാര്‍ത്ഥികള്‍ ആദ‌ൂര്‍ ജനമൈത്രി പൊലീസ‌ുമായി സഹകരിച്ച് കൊട്ട്യാടി ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ സന്ദേശമടങ്ങിയ നോട്ടീസ‌ും ക‌ൂടെ ഒര‌ു മിഠായിയ‌ും വിതരണം നടത്തി. ബസ്, ലോറി, കാര്‍, ജീപ്പ്, സ്‌കൂള്‍ വാന്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. അമിത വേഗത, അശ്രദ്ധ എന്നിവ ഒഴിവാക്കുക, ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും കണക്കിലെടുത്ത് ശ്രദ്ധിച്ച് വണ്ടിയോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത് , ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കരുത്, യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍‌റ്റ് ഉപയോഗിക്കുക, ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യരുത്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഇരുചക്രവാഹനം ഓടിക്കമ്പോള്‍ ഹെല്‍മ‌റ്റ് ധരിക്കണം, എല്ലാ ട്രാഫിക് നിയമങ്ങളും നിര്‍ബന്ധമായും പാലിക്കുക എന്നീ അഭ്യര്‍ത്ഥനകളടങ്ങിയ സ്ലിപ്പുകള്‍ കേഡറ്റുകള്‍ വിതരണം ചെയ്‌ത് എല്ലാവര്‍ക്കും ശുഭയാത്ര ആശംസിച്ചു .ആദ‌ൂര്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ക‌ുഞ്ഞമ്പ‌ു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, ദിനേശന്‍, സി.പി.. .ഗംഗാധരന്‍, .സി.പി.. പി.ശാരദ, അധ്യാപകരായ വിനോദ് ക‌ുമാര്‍, പി. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പാസിങ് ഔട്ട് കഴിഞ്ഞ‌ു...
ക‌ുട്ടിപ്പൊലീസ‌ുകാര്‍ ഇനി സമ‌ൂഹത്തിലേക്ക്...

ആദ‌ൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് പരേഡ് പരിശോധിക്ക‌ുന്ന‌ു
പരേഡ് കമാന്‍ഡര്‍ ദീക്ഷയ‌ുടെ നേതൃത്വത്തില്‍ കേഡറ്റ‌ുകള്‍ പരേഡില്‍ അണിനിരക്ക‌ുന്ന‌ു
ആദ‌ൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് പരേഡില്‍ സല്യ‌ൂട്ട് സ്വീകരിക്ക‌ുന്ന‌ു
പരേഡ് കമാന്‍ഡര്‍ ദീക്ഷ ഇന്‍സ്‌പെക്‌ടര്‍ സിബി തോമസില്‍ നിന്ന‌ും ട്രോഫി സ്വീകരിക്ക‌ുന്ന‌ു
പ്ലറ്റ‌ൂണ്‍ കമാന്‍ഡര്‍ മഞ്ജ‌ുഷ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.പി. ഉഷയില്‍ നിന്ന‌ും ട്രോഫി സ്വീകരിക്ക‌ുന്ന‌ു
പ്ലറ്റ‌ൂണ്‍ കമാന്‍ഡര്‍ പല്ലവി പഞ്ചായത്ത് പ്രസിഡന്റ് എ.മ‌ുസ്ഥഫയില്‍ നിന്ന‌ും ട്രോഫി സ്വീകരിക്ക‌ുന്ന‌ു
അഡ‌ൂര്‍ : അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ സീനിയര്‍ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള‌ുടെ പാസിങ്ഔട്ട് പരേഡ് നടന്ന‌ു. ഇന്‍ഡോര്‍-ഔട്ട് ഡോര്‍ ക്ലാസുകള്‍, ആഴ്‌ചയില്‍ രണ്ട‌ുവീതം പരേഡുകള്‍, റോഡ് വാക്ക് ആന്റ് റണ്‍, ക്രോസ് കണ്‍ട്രി, യോഗ, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകള്‍, ലഹരിവിര‌ുദ്ധപ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, റാലി, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഓണം-ക്രിസ്‌മസ്-സമ്മര്‍ അവധിക്കാല ക്യാമ്പ‌ുകള്‍, ട്രക്കിങ് ത‌ുടങ്ങിയവ ഉള്‍പ്പെട‌ുന്ന രണ്ട‌ു വര്‍ഷത്തെ പരിശീലനത്തിന് ശേഷം നടന്ന എഴ‌ുത്ത് പരീക്ഷയില‌ും പ്രായോഗികപരീക്ഷയില‌ും വിജയിച്ച 44 കേഡറ്റ‌ുകളാണ് പരേഡില്‍ പങ്കെട‌ുത്തത്. വിദ്യാലയത്തിലെ മ‌ൂന്നാം ബാച്ചാണ് പരിശീലനം പ‌ൂര്‍ത്തിയാക്കിയത്. ആദ‌ൂര്‍ പോലീസിന്റെ കീഴിലാണ് കേഡറ്റ‌ുകള്‍ പരിശീലനം നേടിയത്. ആദ‌ൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ (സി.) സിബി തോമസ് പരേഡ് പരിശോധിക്ക‌ുകയ‌ും സല്യ‌ൂട്ട് സ്വീകരിക്ക‌ുകയ‌ും ചെയ്‌ത‌ു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച‌ു. പ്ലറ്റ‌ൂണ്‍ കമാന്‍ഡര്‍മാരായ മഞ്ജ‌ുഷ, പല്ലവി പരേഡ് കമാന്‍ഡര്‍ കെ.പി. ദീക്ഷ എന്നിവര്‍ക്കുള്ള ട്രോഫികള്‍ കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. .പി. ഉഷ വിതരണം ചെയ്‌ത‌ു. സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍, സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി.ശാരദ, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ എന്നിവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പ‌ൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ട‌ുകാര്‍ തുടങ്ങിയ വലിയ ഒര‌ു ജനസഞ്ചയം പരേഡ് വീക്ഷിക്കാനെത്തിയിര‌ുന്ന‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍ സ്വാഗതവ‌ും സ്‌റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ നന്ദിയ‌ും പറഞ്ഞ‌ു.