ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ക‌ുമ്പള ഉപജില്ലാ സ്‌ക‌ൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്‌ത‌ു

ക‌ുമ്പള ഉപജില്ലാ കേരള സ്‌ക‌ൂള്‍ കലോത്സവ ലോഗോ ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ‌ും സംഘാടകസമിതി ചെയര്‍മാന‌ുമായ എ. മുസ്ഥഫ പ്രകാശനം ചെയ്യ‌ുന്ന‌ു
അഡൂര്‍ : ഈ വര്‍ഷത്തെ ക‌ുമ്പള ഉപജില്ലാ കേരളസ്‌ക‌ൂള്‍ കലോത്സവം നവംബര്‍ 29,30, ഡിസംബര്‍ 1,2,3 തിയ്യതികളിലായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുകയാണ്. കലോത്സവ ലോഗോ ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ‌ും സംഘാടകസമിതി ചെയര്‍മാന‌ുമായ എ. മുസ്ഥഫ പ്രകാശനം ചെയ്‌തു. സ്‌ക‌ൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ക‌ൂടിയായ അഡൂരിലെ ജെ. ശ്രീശയനന്‍ തയ്യാറാക്കിയ ലോഗോയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍, ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ഗംഗാധരന്‍, രത്തന്‍ ക‌ുമാര്‍ പാണ്ടി, പി. സിന്ധ‌ു, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, ബി.മാധവന്‍, ശുഐബ് പള്ളങ്കോട്, ഗ‌ുലാബി, അയിത്തപ്പ നായ്‌ക്ക, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌ും വര്‍ക്കിങ് ചെയര്‍മാന‌ുമായ എ. ചന്ദ്രശേഖരന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി.ശിവപ്പ, ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറം കണ്‍വിനര്‍ ബി. വിഷ‌്‌ണ‌ുപാല്‍, മുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ പ്രസംഗിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞ‌ു.

No comments:

Post a Comment