ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്‌ടോബര്‍ 28ന് ജി.എച്ച്.എസ്.എസ്.അഡൂരില്‍

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്‌ടോബര്‍28ന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദുമ എം.എല്‍.. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത അധ്യക്ഷത വഹിക്കും. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.കെ.കുമാരന്‍, അഡ്വ..പി.ഉഷ, ജില്ലാപഞ്ചായത്തംഗം എം.തിമ്മയ്യ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി തുടങ്ങിയവര്‍ സംബന്ധിക്കും. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌‌പെക്‌ടര്‍ സതീഷ്‌കുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. പി.ടി..പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍, കുമ്പള എ... കെ.കൈലാസമൂര്‍ത്തി, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.കുമ്പള ഉപജില്ലയിലെ 114 വിദ്യാലയങ്ങളില്‍ നിന്നായി മൊത്തം 1624 കുട്ടികള്‍ മേളയില്‍ പ്രതിഭ തെളിയിക്കാനെത്തും. ശാസ്‌ത്രമേളയില്‍ 347 കുട്ടികളും ഗണിതശാസ്‌ത്രമേളയില്‍ 265 കുട്ടികളും സാമൂഹ്യശാസ്‌ത്രമേളയില്‍ 251കുട്ടികളും പ്രവൃത്തിപരിചയമേളയില്‍ 665കുട്ടികളും ഐടി മേളയില്‍ 96കുട്ടികളും ഇരുനൂറ്റിഅമ്പതോളം വ്യത്യസ്തഇനങ്ങളിലായി മത്സരിക്കും. എല്‍.പി.,യു.പി.,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കായി വെവ്വേറെ മത്സരങ്ങള്‍ നടക്കും.

No comments:

Post a Comment