കുട്ടികള്‍ക്ക്
പ്രിയങ്കരനായിരുന്ന
മുന്‍രാഷ്ട്രപതി ഡോ.
എ.പി.ജെ.
അബ്ദുള്‍ കലാമിന്
അഡൂര്‍ ഗവ.ഹയര്‍
സ്‌കൂളിലെ കുട്ടികളും അധ്യാപകരും
ആദരാഞ്ജലിയര്‍പ്പിച്ചു.
രാമേശ്വരത്തിനടുത്ത്
പേയ്ക്കരിമ്പില്‍ രാവിലെ
11ന് അദ്ദേഹത്തിന്റെ
ശവസംസ്‌കാരംനടക്കുന്ന സമയത്ത്
തന്നെ സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ ഡോ.കലാമിന്റെ
ഛായാചിത്രത്തിന് മുന്നില്‍
ആയിരത്തിഇരുന്നൂറില്‍പരം
കുട്ടികളും അമ്പതില്‍പരം
അധ്യാപകരും പൂക്കളും
സന്ദേശവാക്യങ്ങളും സമര്‍പ്പിച്ച്
പ്രിയനേതാവിന് വിടനല്‍കി.
അദ്ദേഹത്തിന്റെ
പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളുടെ
ശബ്‌ദരേഖയുടെ പശ്ചാത്തലവും
ഒരുക്കിയിരുന്നു.കലാമിന്റെ ജീവചരിത്രവും
സന്ദേശങ്ങളും അപൂര്‍വചിത്രങ്ങളുമടങ്ങിയ
പോസ്റ്ററുകളുടെ ക്ലാസടിസ്ഥാനത്തിലുള്ള
പ്രദര്‍ശനവും നടന്നു.
അദ്ദേഹത്തിന്റെ
ജീവിതത്തെ അടിസ്ഥാനമാക്കി
കുട്ടികള്‍ക്ക് ഉപന്യാസരചനാമത്സരവും
സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍, സീനിയര്‍
അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി,
സ്‌റ്റാഫ് കൗണ്‍സില്‍
സെക്രട്ടറിഎ.എം.അബ്‌ദുല്‍
സലാം, മാധവ
തെക്കേക്കര, ബി.കൃഷ്‌ണപ്പ,
സ്‌കൂള്‍ ലീഡര്‍
മുനാസിയ എന്നിവര്‍ നേതൃത്വം
നല്‍കി.
ആരോഗ്യസര്‍വ്വേ-സ്‌കൂള്‍ കുട്ടികളിലധികവും പോഷണവൈകല്യമുള്ളവര്‍
സംസ്ഥാന
ആരോഗ്യവകുപ്പിന്റെ കീഴില്‍
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന
പോഷകാഹാരഗവേഷണകേന്ദ്രത്തിന്റെ
നേതൃത്വത്തില്‍ അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
പോഷണനിലവാരനിര്‍ണയ സര്‍വ്വേ
നടത്തി. ഡി.എം.ഒ.യിലെയും
അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും
ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ആറ്,
ഏഴ്,
എട്ട്
ക്ലാസുകളില്‍ പഠിക്കുന്ന
405 കുട്ടികളുടെ
നീളം, തൂക്കം
എന്നിവ രേഖപ്പെടുത്തിയതിന്
ശേഷം ബോഡിമാസ് ഇന്‍ഡക്‌സ്(BMI)
കണക്കാക്കിയാണ്
പഠനം നടത്തിയത്.
പ്രാഥമികവിശകലനപ്രകാരം
68 ശതമാനം
കുട്ടികളും പോഷണവൈകല്യമുള്ളവരാണ്.
ഇതില്‍
പന്ത്രണ്ട് ശതമാനം കുട്ടികള്‍
ഗുരുതരമായ പോഷണവൈകല്യമുള്ളവരാണെന്നുള്ളത്
ഏവരുടെയും കണ്ണുതുറപ്പിക്കേണ്ട
കണ്ടെത്തലാണ്.
ആരോഗ്യമേഖലയില്‍
ഗുരുതരവും ദൂരവ്യാപകവുമായ
പ്രത്യാഘാതം സൃഷ്‌ടിക്കുന്ന
ഈ അവസ്ഥയ്‌ക്ക് സത്വരപരിഹാരം
തേടേണ്ടതുണ്ട്.
കൗമാരപ്രായത്തിലുള്ള
സ്‌കൂള്‍ കുട്ടികള്‍,
അധ്യാപകര്‍,
രക്ഷകര്‍ത്താക്കള്‍,
സാമൂഹ്യ-സന്നദ്ധപ്രവര്‍ത്തകര്‍
എന്നിവര്‍ക്ക് പോഷകാഹാരത്തിന്റെ
ആവശ്യകതയേയും പ്രാധാന്യത്തെയും
സംബന്ധിക്കുന്ന അവബോധം
സൃഷ്‌ടിക്കുകയാണ് കുട്ടികളിലെ
പോഷണക്കുറവ് പരിഹരിക്കാനുതകുന്ന
വിവിധ പ്രവര്‍ത്തനങ്ങളില്‍
പ്രധാനമെന്ന് പോഷകാഹാരഗവേഷണകേന്ദ്രം
ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
കുട്ടികളിലുണ്ടാകുന്ന
വിരശല്യവും തെറ്റായ ആഹാരരീതികളും
കഴിക്കുന്ന ഭക്ഷണത്തിലെ
പോഷകങ്ങള്‍ ശരീരത്തിലേക്ക്
ശരിയായി ആഗിരണം ചെയ്യപ്പെടുന്നതിന്
തടസ്സമാകുന്നതായും അവര്‍
പറഞ്ഞു. പോഷണവൈകല്യം
കണ്ടെത്തിയ 68 ശതമാനം
കുട്ടികള്‍ക്കിടയില്‍ അവരുടെ
അമ്മമാരുടെ സഹകരണത്തോടെ
പോഷകാഹാര നിലവാര നിര്‍ണയ
സര്‍വ്വേ നടത്തും.
ബന്ധപ്പെട്ട
ക്ലാസ് ടീച്ചര്‍മാര്‍ ഇതിന്
നേതൃത്വം നല്‍കും.
ഇതിലൂടെ
പോഷണവൈകല്യത്തിന്റെ യഥാര്‍ത്ഥ
കാരണം കണ്ടെത്താനാകുമെന്നാണ്
പ്രതീക്ഷ.
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് കൗണ്‍സലിംഗ് ക്ലാസ്സ്
ഏകദിന കൗണ്‍സലിംഗ് പ്രോഗ്രാം ആദൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ടി.പി. ദയാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
സ്‌റ്റുഡന്റ് പൊലീസ്
കേഡറ്റുകള്‍ക്ക് ഏകദിന
കൗണ്‍സലിംഗ് ക്ലാസ്സ്
സംഘടിപ്പിച്ചു.
കേഡറ്റുകളില്‍
മൂല്യബോധവും ആത്മവിശ്വാസവും
വളര്‍ത്തുന്നതിനായി
സംസ്ഥാനത്തുടനീളം നടത്തുന്ന
പ്രത്യേകകൗണ്‍സലിംഗ്
പരിപാടിയുടെ ഭാഗമാണ് ക്ലാസ്സ്.
ആദൂര്‍
പ്രിന്‍സിപ്പല്‍ സബ്
ഇന്‍സ്‌പെക്‌ടര്‍(സ്‌റ്റേഷന്‍
ഹൗസ് ഓഫീസര്‍)
ടി.പി.
ദയാനന്ദന്‍
ഉദ്ഘാടനം ചെയ്‌തു.
സമൂഹത്തില്‍
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
അക്രമവാസനയും ലഹരിവസ്‌തുക്കളുടെ
ഉപയോഗവും കുറച്ചുകൊണ്ടുവരുന്നതിനായി
സ്‌റ്റുഡന്റ് പൊലീസ്
കേഡറ്റുകള്‍ക്ക് പലതും
ചെയ്യാന്‍ സാധിക്കുമെന്ന്
അദ്ദേഹം പറഞ്ഞു.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷനും സ്ക്കൂള്‍
പിടിഎ പ്രസിഡന്റുമായ
സി.കെ.കുമാരന്‍
അധ്യക്ഷത വഹിച്ചു.
ചെമ്മനാട്
ജമാഅത്ത് ഹയര്‍ സെക്കന്ററി
സ്‌കൂളിലെ വിജയന്‍ മാസ്‌റ്റര്‍
ക്ലാസ്സെടുത്തു.
നൂറ്റിപ്പതിനഞ്ച്
കേഡറ്റുകള്‍ സംബന്ധിച്ചു.
ആദൂര്‍
പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍
രാജേഷ് മുഖ്യാതിഥിയായിരുന്നു.
എസ്.പി.സി.
എസിപിഒ
പി.ശാരദ,
സിവില്‍
പൊലീസ് ഓഫീസര്‍ പ്രസീത എന്നിവര്‍
ആശംസകളര്‍പ്പിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ സ്വാഗതവും
എസ്.പി.സി.സിപിഒ
എ.ഗംഗാധരന്‍
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)