ജി.എച്ച്.എസ്.എസ്.ചായ്യോത്ത് സ്കൂളിലെ സീനിയര്‍ എസ്.പി.സി.കേഡറ്റായ ഷബ്നയുടെ ചികിത്സാ സഹായനിധിയിലേക്ക് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി ടീച്ചര്‍ക്ക് കൈമാറുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഷബ്ന തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. നിര്ദ്ദനകുടുംബാംഗമാണ്. |
No comments:
Post a Comment