പ്രസന്ന ടീച്ചര്‍ ക്ലാസെടുക്കുന്നു. വാഹനഅപകടങ്ങളില്‍ ഉറ്റവരെ നഷ്‌ടപ്പെട്ട ഹരിണാക്ഷി,ഇര്‍ഫാന,എസ്.പി.സി. എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ വേദിയില്‍. |
Nov.18: Traffic Accident Victims Remembrance day പ്രമാണിച്ച് സ്‌കൂള്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്‌റ്റ് യൂണിറ്റ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വാഹന അപകടങ്ങളുടെ ഇരകളായവരും അവരുടെ ബന്ധുക്കളായ കുട്ടികളും പരിപാടിയില്‍ സംബന്ധിച്ച് അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്‌തു. സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി തനിക്കുണ്ടായ വാഹനഅപകടത്തെക്കുറിച്ചും അതുമൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും എസ്‌പിസി കാഡറ്റുകള്‍ക്ക് ക്ലാസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കേണ്ടതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ടീച്ചര്‍ വിശദീകരിച്ചു. സഹോദരനും അച്ഛനും വാഹനഅപകടത്തില്‍ മരണപ്പെട്ട ഹരിണാക്ഷി, സഹോദരനെ നഷ്‌ടപ്പെട്ട ഫാത്തിമത്ത് ഇര്‍ഫാന എന്നീ വിദ്യാര്‍ത്ഥിനികള്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്‌തു. വളരെ വികാരനിര്‍ഭരമായിരുന്നു പരിപാടി. വാഹനഅപകടങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തിനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സംബന്ധിച്ചു. സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് എ.സി.പി.ഒ. പി.ശാരദ സ്വാഗതവും സി.പി.ഒ. എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment