മഹാത്മാഗാന്ധിയുടെ
നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്
കേന്ദ്ര-സംസ്ഥാന
ഗവണ്‍മെന്റുകളുടെയും വിവിധ
സന്നദ്ധ സംഘടനകളുടെയും
നേതൃത്വത്തില്‍ വിവിധങ്ങളായ
ശുചീകരണ പരിപാടികള്‍ നാടെങ്ങും
തകൃതിയായി നടക്കുകയാണ്.
ഒക്‌ടോബര്‍ 2 മുതല്‍ നവമ്പര്‍ 1 വരെ നീണ്ടുനില്‍ക്കുന്ന ഒരു മാസത്തെ 'ശുചിത്വ കാമ്പയിന്‍' സംസ്ഥാനതലത്തില്‍ നടക്കുകയാണ്. ശുചീകരണ മാസാചരണത്തിന്റെ
ഭാഗമായി അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
സ്‌റ്റാഫ് കൗണ്‍സിലിന്റെയും
എസ്.പി.സി.
യൂണിറ്റിന്റെയും
നേതൃത്വത്തില്‍ കുട്ടികളും
അധ്യാപകരും ചേര്‍ന്ന് സ്‌കൂളും
പരിസരവും വൃത്തിയാക്കി.
സ്‌കൂള്‍ കോമ്പൗണ്ടിനെ
വിവിധമേഖലകളായി തിരിച്ചാണ്
ശുചീകരണം നടത്തിയത്.
ടോയ്‌ലറ്റുകളും
മൂത്രപ്പുരകളും ശുചീകരിച്ചു.
സ്‌കൂള്‍ കോമ്പൗണ്ടില്‍
കമ്പോസ്‌റ്റ് കുഴി ഉണ്ടാക്കി. പാചകപ്പുരയും
പരിസരവും വൃത്തിയാക്കി. ഫലവൃക്ഷത്തോട്ടം
, ഔഷധത്തോട്ടം
എന്നിവ പുല്ലും മറ്റു കളകളും
പറിച്ചെടുത്ത് വൃത്തിയാക്കി.
ജൈവവേലി നവീകരിച്ചു.
മുഴുവന്‍ സ്‌റ്റാഫ്
അംഗങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍
നേരിട്ട് പങ്കാളികളായി.
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ ശുചീകരണപ്രവര്‍ത്തികള്‍
ഉദ്‌ഘാടനം ചെയ്‌തു.
കമ്പോസ്‌റ്റ് കുഴി നിര്‍മ്മിക്കുന്നു |
No comments:
Post a Comment