സ്‌കൂളിലെ
പത്താംതരം കുട്ടികള്‍ക്ക്
മോട്ടിവേഷന്‍ ക്ലാസ്
സംഘടിപ്പിച്ചു. കാസറഗോഡ്
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ
നേതൃത്വത്തില്‍ നടപ്പിലാക്കുന്ന
STEPS പദ്ധതിക്ക്
വേണ്ടി ഡയറ്റ് തയ്യാറാക്കിയ
മൊഡ്യൂള്‍ പ്രകാരമായിരുന്നു
ക്ലാസ്. പ്രത്യേകപരിശീലനം
ലഭിച്ച അധ്യാപകരാണ് ക്ലാസ്
കൈകാര്യം ചെയ്‌തത്. കന്നഡ
മാധ്യമത്തില്‍ രണ്ടും
മലയാളത്തില്‍ മൂന്നും
ബാച്ചുകളുണ്ടായിരുന്നു.
കന്നടയില്‍ മുള്ളേരിയ
ഗവ.വക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്‌കൂളിലെ
രാമചന്ദ്ര മണിയാണി, കാറഡുക്ക ഗവ.വക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശങ്കര്‍രാജ്,
മലയാളത്തില്‍
ജി.എച്ച്.എസ്.എസ്.
പാണ്ടിയിലെ പ്രശാന്ത്,
ജി.എച്ച്.എസ്.എസ്.
ബെള്ളൂരിലെ നജ്മുന്നിസ,
ദേലമ്പാടി ഗവ.വക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്‌കൂളിലെ
അബ്‌ദുല്‍ റഹിമാന്‍ എന്നീ
അധ്യാപകരാണ് ക്ലാസുകള്‍ക്ക്
നേതൃത്വം നല്‍കിയത്.
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ഗെയിം, ഗ്രൂപ്പ് ഷെയറിംഗ്, മെഡിറ്റേഷന്‍ എന്നിവയുള്‍ക്കൊള്ളുന്ന ക്ലാസ് കുട്ടികള്‍ക്ക് നവ്യാനുഭവമായി. ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ വ്യത്യസ്‌തമായി ചിന്തിക്കണമെന്ന വസ്‌തുത കുട്ടികള്‍ക്ക് ബോധ്യപ്പെട്ടു. തങ്ങളുടെ ലക്ഷ്യം കുറിച്ചിട്ട കടലാസ് റോക്കറ്റുകള്‍ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍ അതവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ച അനുഭവമാണ് കുട്ടികള്‍ പങ്കുവെച്ചത്. പരിമിതികളെ തങ്ങളുടെതന്നെ സവിശേഷമായ കഴിവുകള്‍ കൊണ്ട് മറികടന്ന് പൂമ്പാറ്റകളെപ്പോലെ കഠിനപ്രയത്നത്തിലൂടെ പറന്ന് പറന്ന് ലക്ഷ്യത്തിലെത്തുമെന്ന പ്രതിജ്ഞ കുട്ടികളെടുത്തു. ലക്ഷ്യം നേടുന്നതിന് തടസ്സം നില്‍ക്കുന്ന മോശമായ ശീലങ്ങളെ അല്‍പം വേദന സഹിച്ചാണെങ്കിലും മാറ്റിവെക്കാനുള്ള ഉറച്ച തീരുമാനമാണ് അവരെടുത്തത്. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം, എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി. രാമണ്ണ, പി.എസ്. ബൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

The Video in the following LINK may be useful....
ReplyDeletehttp://ghssadoor.blogspot.in/2012/09/orphanage-to-ias-inspirational-video.html