|
എല്‍.പി.വിഭാഗത്തില്‍ നിന്നും എക്‌സലന്‍സ് അവാര്‍ഡ് നേടിയവര്‍ |
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് എന്ന പേരില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. സാധാരണയായി, കലാ-കായിക രംഗങ്ങളിലെ മികവുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ക്ലാസ്സ്
അടിസ്ഥാനത്തില്‍ പഠനമികവിന് അംഗീകാരം ലഭിക്കുക വളരെ വിരളമാണ്. പാദവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ നൂറില്‍ പരം കുട്ടികള്‍ക്കാണ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നേതൃത്വം നല്‍കി.
|
യു.പി. വിഭാഗം |
|
|
ഹൈസ്‌കൂള്‍ വിഭാഗം |
|
Awardin arharaaya yellaa vidhyarthi vidhyaarthinikalkum abhinandhanangal nerunnu ....
ReplyDeleteഎക്സലന്റ് അവാര്‍ഡ് എങ്ങനെയാണ് ? തെരഞ്ഞെടുപ്പു രീതി വ്യക്തമാക്കുമോ?
ReplyDeleteകലാധരന്‍ സാര്‍...'മലയോരവിശേഷ'ത്തിലേക്ക് സ്വാഗതം...നിശ്ചിതഗ്രേഡില്‍ കൂടുതല്‍ ലഭിച്ച മുഴുവന്‍ കുട്ടികള്‍ക്കും അവാര്‍ഡ് നല്‍കി...കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സാറില്‍ നിന്നും പ്രതീക്ഷിക്കുന്നു...
ReplyDelete