'വീടറിയല്‍' ഗൃഹസമ്പര്‍ക്ക പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് ഉല്‍ഘാടനം ചെയ്യുന്നു
സ്ക്കൂള്‍
സ്റ്റാഫ് കൗണ്‍സില്‍ അദ്ധ്യാപക-രക്ഷാകര്‍തൃസമിതിയുടെ സഹകരണത്തോടെ
നടപ്പിലാക്കുന്ന 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിക്ക് തുടക്കമായി. അഡൂര്‍
ഓടാരിമൂല പട്ടികജാതി കോളനിയില്‍ സന്ദര്‍ശനം നടത്തി, കാറഡുക്ക ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ക്കൂളിലെ
മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ക്ലാസ്സദ്ധ്യാപകരുടെ നേതൃത്വത്തില്‍
സന്ദര്‍ശനം നടത്തും. സന്ദര്‍ശനവേളയില്‍ വീടിനെക്കുറിച്ചും വീട്ടിലെ
സാഹചര്യങ്ങളെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ സ്ക്കൂള്‍ ഡയറിയില്‍
രേഖപ്പെടുത്തും. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളെയും രക്ഷിതാക്കളെയും
നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രാദേശിക വിദ്യാഭ്യാസ സംരക്ഷണ സമിതികള്‍
രൂപീകരിക്കും. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഈ സമിതികളുടെ
നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കും. അടിസ്ഥാനശേഷികള്‍
കൈവരിക്കാത്ത കുട്ടികള്‍ക്ക് വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും
പ്രത്യേകക്ലാസ്സുകള്‍ സംഘടിപ്പിക്കും.കുട്ടിയുടെ വീട്ടിലെ
സാഹചര്യങ്ങളെക്കൂടി നേരിട്ട് മനസ്സിലാക്കിയുള്ള ഇടപെടലുകള്‍ പഠനനിലവാരം
ഉയര്‍ത്തുന്നതിലും സ്വഭാവരൂപീകരണത്തിലും നിര്‍ണായകസ്വാധീനം ചെലുത്തുമെന്ന
വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
സാമ്പത്തിക-ആരോഗ്യമേഖലകളില്‍ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി
ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും പദ്ധതി ഉപകരിക്കും.
ആരോഗ്യ-ശുചിത്വ ശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ പദ്ധതിയുടെ ഭാഗമായി നടത്തും.
ഉദ്ഘാടനപരിപാടിയില്‍ പിടിഎ
പ്രസിഡന്റ് സി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ്
എന്‍.പ്രസന്നകുമാരി,സ്റ്റാഫ് സെക്രട്ടറി എ.എം.അബ്ദുല്‍ സലാം,എ.രാജാരാമ,
എ.ഗംഗാധരന്‍, പി.എസ്.ബൈജു, ബി.പി.സുജിത്ത്, എം.രതീഷ് പ്രസംഗിച്ചു.
ഹെഡ്മാസ്റ്റര്‍ എം.ഗംഗാധരന്‍ സ്വാഗതവും ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ നന്ദിയും
പറഞ്ഞു.
|