അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ
വാര്‍ഷിക ജനറല്‍ ബോഡിയോഗം
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
വച്ച് നടന്നു.
കാസറഗോഡ്
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷ അഡ്വ.
എ.പി.
ഉഷ
ഉദ്ഘാടനം ചെയ്‌തു.
അധ്യാപക-രക്ഷാകര്‍തൃ
സമിതി പ്രസിഡന്റ് എ.കെ.
മുഹമ്മദ്
ഹാജി അധ്യക്ഷത വഹിച്ചു.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍,
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് മെമ്പര്‍
കമലാക്ഷി,
വിദ്യാലയ
വികസനസമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍,
മദര്‍
പി.ടി.എ.
അധ്യക്ഷ
എ.വി.
ഉഷ
സംബന്ധിച്ചു.
സീനിയര്‍
അസിസ്റ്റന്റ് പി.ശാരദ
റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പ്രിന്‍സിപ്പാള്‍
ലക്ഷ്മണന്‍ സ്വാഗതവും സ്റ്റാഫ്
കൗണ്‍സില്‍ സെക്രട്ടറി
രാമചന്ദ്ര മണിയാണി നന്ദിയും
പറഞ്ഞു.
അധ്യാപക-രക്ഷാകര്‍തൃ
സമിതിയുടെ ഭാരവാഹികള്‍ :
ഹരീഷന്‍.
ജെ
(പ്രസിഡന്റ്),
രാധാകൃഷ്‌ണ
ചീനപ്പാടി,
അബ്‌ദുല്ല
ഹാജി.ടി.എ
(വൈസ്
പ്രസിഡന്റുമാര്‍),
ജയലക്ഷ്‌മി(
മദര്‍
പി.ടി.എ.
പ്രസിഡന്റ്
)
മെഹ്റൂഫ്, അഡൂര്‍ സ്‍കൂളിന്റെ അഭിമാനതാരം
മെഹ്റൂഫ്, അഡൂര്‍ സ്‍കൂളിന്റെ അഭിമാനതാരം
|
|
| Viral Video | Media One | Manorama News | One India | Mallu Trending |
|---|
ദേലമ്പാടി
പഞ്ചായത്തിലെ പരപ്പ എന്ന
കൊച്ചുഗ്രാമം ലോകത്തിന്റെ
ശ്രദ്ധാകേന്ദ്രമായത് വളരെ
പെട്ടെന്നാണ്.
ലോകഫുട്ബോള്‍
താരങ്ങളുടെവരെ അഭിനന്ദനം
ഏറ്റുവാങ്ങിയ പരപ്പയിലെ
കൊച്ചുമിടുക്കന്‍ മഹ്റൂഫ്
സോഷ്യല്‍ മീഡിയയില്‍ താരമായത്
നിമിഷനേരംകൊണ്ടാണ്.
മഴവെള്ളംനിറഞ്ഞ
പാടത്ത് ഗോള്‍വല ലക്ഷ്യമാക്കി
കുതിക്കുന്ന 'ലിറ്റില്‍
മെസി'യുടെ
ദൃശ്യം ശഫീഖ് എന്ന ഒരു സുഹൃത്താണ്
വീഡിയോ എടുത്ത്
സാമൂഹ്യമാധ്യങ്ങളിലെത്തിച്ചത്.
ഇത്
മഹ്റൂഫിന്റെ കായികജീവിതത്തില്‍
ഒരു വഴിത്തിരിവായി.
തന്നേക്കാള്‍
മുതിര്‍ന്നവരെപ്പോലും
കാഴ്ചക്കാരാക്കി ഫുട്ബോളുമായി
മൈതാനത്ത് കുതിക്കുന്നതിന്റെ
ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍
വൈറലായതോടെയാണ് പ്രശസ്ത
ഫുട്ബോള്‍താരം ഇയാന്‍ഹ്യൂമടക്കം
മഹ്റൂഫിന് പിന്തുണയുമായി
രംഗത്തെത്തിയത്.
ഇതിനുപിന്നാലെ
നിരവധി സംഘടനകളും ഫുട്ബോള്‍
സ്നേഹികളുമാണ് മഹ്റൂഫിനെ
അഭിനന്ദിക്കാനും സമ്മാനങ്ങള്‍
നല്‍കാനുമായി വീട്ടിലും
സ്‍കൂളിലുമായി എത്തിയത്.
പരപ്പയിലെ
ബി.പി.
മുഹമ്മദിന്റെയും
മിസ്‍രിയയുടെയും മകനായ
മഹ്റൂഫ് അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‍കൂളിലെ ഏഴാം
ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ബംഗളുരു
എഫ്‍സിയില്‍ ട്രയല്‍സില്‍
പങ്കെടുക്കാന്‍ സാധിച്ചതിന്റെ
ത്രില്ലിലാണ് മഹ്റൂഫ്
ഇപ്പോള്‍.
സംസ്ഥാന
സ്പോര്‍ട്ട്സ് കൗണ്‍സിലും
സയായവാഗ്ദാനവുമായി രംഗത്തുണ്ട്.
പഠനത്തിലും
മികവ് കാണിക്കാറുള്ള മഹ്റൂഫ്
നല്ലൊരു അത്‍ലറ്റും ഗായകനും കൂടിയാണ്. മികച്ച പ്രൊഫഷണല്‍ പരിശീലനം ലഭിച്ചാല്‍ മഹ്റൂഫിന് ലോകമറിയപ്പെടുന്ന താരമായി ഉയരാനുള്ള പ്രതിഭയുണ്ടെന്നാണ് പ്രശസ്ത ഫുട്ബോളര്‍ മുഹമ്മദ് റാഫിയുള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. മെഹ്റൂഫിനെപ്പോലെത്തന്നെ സ്പോര്‍ട്ട്സിലും ഗെയിംസിലും പ്രതിഭയുള്ള നിരവധി കുട്ടികള്‍ സ്‍കൂളിലുണ്ടെങ്കിലും അവര്‍ക്കനുയോജ്യമായ പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തത ആശങ്കയുളവാക്കുന്നതാണ്.നല്ലൊരു ഗ്രൗണ്ടും സ്ഥിരം കായികാധ്യാപകരെയും ലഭിക്കുകയാണെങ്കില്‍ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന താരങ്ങളെ സംഭാവന ചെയ്യാന്‍ സാധിക്കുമെന്നാണ് സ്‍കൂളധികൃതര്‍ പറയുന്നത്.
അഡൂർ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി
2001 SSLC മലയാളം ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ...
2001 SSLC മലയാളം ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ...
അഡൂർ
സ്‌കൂൾ പരിസരം ഇനി സി.സി
ടിവി നിരീക്ഷണത്തിലായിരിക്കും.
2001 ൽ
അഡൂർ സ്കൂളിൽ നിന്നും
പഠിച്ചിറങ്ങിയ എസ് എസ് എൽ സി
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ്
ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം
രൂപ ചിലവിൽ സ്‌കൂളിനും നാടിനും
ഉപകരിക്കുന്ന ഈ മാതൃകാപ്രവർത്തനത്തിന്
മുന്നിട്ടിറങ്ങിയത്.
പഠിച്ചിറങ്ങിയാൽ
പിന്നീട് നമ്മൾ പലരും
മാതൃവിദ്യാലയത്തെ മറക്കുകയാണ്
പതിവ്.
എന്നാൽ
അക്ഷരവെളിച്ചം നൽകിയ
വിദ്യാലയത്തിന് ഏറ്റവും
ആവശ്യമായ സൗകര്യമൊരുക്കി
അത്ഭുതപ്പെടുത്തുകയാണ്
മനസ്സിൽ നന്മ മാത്രം കൊണ്ട്
നടക്കുന്ന ഈ പൂർവ്വ
വിദ്യാർത്ഥികൂട്ടായ്മ.
മാസങ്ങൾക്ക്
മുമ്പ് ഇവർ സംഘടിപ്പിച്ച
പൂർവ്വ വിദ്യാർത്ഥി സംഗമവും
സംഘാടന മികവ് കൊണ്ട് ഏവരെയും
അസൂയപ്പെടുത്തുന്നതായിരുന്നു.
നൂതനമായ
ഏറ്റവും മികച്ച സി സി ടി വി
ക്യാമറ വൻ ജനാവലിയുടെ മുമ്പിൽ
പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ
സ്കൂളിന് സമർപ്പിച്ചു.
ചടങ്ങിൽ
സംബന്ധിച്ച മുഴുവനാളുകൾക്കും
പായസം വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ
അനീസ് ജി മൂസാൻ,
പ്രിൻസിപ്പാൾ
ഇൻ ചാർജ് ശശിധരന്‍,
പി
ടി എ പ്രസിഡണ്ട് എ.കെ.മുഹമ്മദ്
ഹാജി,
പി
ടി എ വൈസ് പ്രസിഡണ്ടുമാരായ
ബി.രാധാകൃഷ്ണ,
ടി.എ.അബ്ദുല്ല
ഹാജി, വ്യാപാരി
വ്യവസായി ഏകോപന സമിതി പ്രസിഡന്റ്
എം.പി.മൊയ്തീൻ
കുഞ്ഞി,
ശാരദ
ടീച്ചർ,
അധ്യാപകരായ
എ.രാജാറാമ,
മാധവ
തെക്കേക്കര,
എ.എം.അബ്‌ദുല്‍
സലാം,
പൂർവ
വിദ്യാർത്ഥികളായ ശുഹൈബ്,
ശിഹാബ്,
സതീഷൻ,
കിരൺ,
സത്യൻ,
റാഷിദ്,
ശ്രീശയൻ,
ഹാരിസ്
,സവിത,
ശശികല,
ചിത്ര,
സൗമ്യ
തുടങ്ങിയവർ സംബന്ധിച്ചു.
പ്രിയപ്പെട്ട
2001
ലെ
SSLC
മലയാളം
മീഡിയം ബാച്ചിലെ കൂട്ടുകാരെ,
നിങ്ങൾ പിന്നെയും പിന്നെയും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ. പഠിച്ച വിദ്യാലയത്തിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങളെ അസൂയപ്പെടുത്തുന്നു. നിങ്ങളുടെ ബാച്ചിൽ പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ച് പോവുന്നു. എന്നും ഈ അക്ഷരമുറ്റം നിങ്ങളെ ഓർമ്മിക്കും.നിങ്ങളുടെ നല്ല പ്രവർത്തനങ്ങളെയും .
നന്ദി... ഈ നന്മ വിളയുന്ന വിദ്യാലയത്തെ മറക്കാതിരുന്നതിന്ന്. പുതിയ തലമുറക്ക് നല്ല മാതൃകകൾ കാണിച്ചു തന്നതിന്. അതിലുപരി ഈ സ്കൂളിന്റെ യാത്രക്ക് കൂട്ടിരുന്നതിന്...
നിങ്ങൾ പിന്നെയും പിന്നെയും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ. പഠിച്ച വിദ്യാലയത്തിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങളെ അസൂയപ്പെടുത്തുന്നു. നിങ്ങളുടെ ബാച്ചിൽ പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ച് പോവുന്നു. എന്നും ഈ അക്ഷരമുറ്റം നിങ്ങളെ ഓർമ്മിക്കും.നിങ്ങളുടെ നല്ല പ്രവർത്തനങ്ങളെയും .
നന്ദി... ഈ നന്മ വിളയുന്ന വിദ്യാലയത്തെ മറക്കാതിരുന്നതിന്ന്. പുതിയ തലമുറക്ക് നല്ല മാതൃകകൾ കാണിച്ചു തന്നതിന്. അതിലുപരി ഈ സ്കൂളിന്റെ യാത്രക്ക് കൂട്ടിരുന്നതിന്...
ഇനിയും
കാത്തിരുന്നോട്ടെ...
നിങ്ങളുടെ
അടുത്ത അത്ഭുതപ്പെടുത്തലുകൾക്കായ്....
രാമണ്ണമാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്
![]() | |
| സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് കുട്ടികള്‍ രാമണ്ണമാസ്‌റ്റര്‍ക്ക് പൂച്ചെണ്ട് നല്‍കുന്നു |
![]() |
| രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ് |
അഡൂര്‍: എച്ച്.എസ്.എ.(കന്നഡ)യായുള്ള ദീര്‍ഘകാലത്തെ സേവനത്തിന്ശേഷം ആദൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ച രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി. ഫലപുഷ്‌പം, ഷാള്‍, മെമെന്റോ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ, അധ്യാപകരായ കെ.ശശിധരന്‍, കെ.ഗീതാസാവിത്രി, കെ. നാരായണ ബള്ളുള്ളായ, എ.എം. അബ്‌ദുല്‍ സലാം, ബി.കൃഷ്‌ണപ്പ, ടി.മാധവ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സംഗീതാധ്യാപിക നിഷ ഗാനമാലപിച്ചു. രാമണ്ണ മാസ്‌റ്റര്‍ മറുപടിപ്രസംഗം നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.രാജാറാമ സ്വാഗതവും ജോ.സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് കൂട്ടികള്‍ അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കി ആദരിക്കുകയും ഗുരുവന്ദനഗീതം ആലപിക്കുകയുംചെയ്‌തു.
സ്പോർട്സിലും തിളങ്ങി ജീ.എച്ച്.എസ്.എസ് അഡൂരിലെ താരങ്ങൾ...
|
|
|
|
കുമ്പള
സബ്‌ജില്ലാതല സ്പോർട്സ്
മീറ്റിൽ അഡൂർ ഗവ.ഹയര്‍
സെക്കന്ററിസ്ക്കൂളിന് ചില
മിന്നും വിജയങ്ങൾ.
മാസങ്ങളായി
പരിശീലനവും മറ്റും ലഭിച്ച്
വരുന്ന മികച്ച താരങ്ങളെ
മലർത്തിയടിച്ച് അഡൂര്‍
സ്‌കൂളിലെ ചുണക്കുട്ടികള്‍
ചില മികച്ച വിജയങ്ങൾ
നേടിയിരിക്കുന്നു.
ജൂനിയർ
വിഭാഗത്തിലെ ഗ്ലാമർ ഇനങ്ങളായ
3000
മീറ്ററിലും
800
മീറ്ററിലും
എതിരാളികളെ ബഹുദൂരം പിന്നിലാക്കി
ജുനൈദും ലോങ്ജംപിൽ ഫയാസും
ട്രിപ്പിൾജംപിൽ അൻഷിഫും
സബ്‌ജൂനിയർ വിഭാഗം ഷോർട്പുട്ടിൽ
മുദസിറും ഒന്നാം സ്ഥാനം
കരസ്ഥമാക്കി.
മറ്റു
നിരവധി സമ്മാനങ്ങളും അഡൂര്‍
സ്‌കൂളിലെ കുട്ടികൾ
നേടുകയുണ്ടായി.
പരിമിതികൾക്കിടയിൽ
നിന്നും ഇവർ നേടിയ ഈ വിജയങ്ങൾ
ചില പ്രതീക്ഷകൾ നൽകുന്നു.
സ്‌കൂള്‍ കാമ്പസിനെ കാന്‍വാസിലേക്ക് പകര്‍ത്തിയ പ്രജ്ജ്വലിന് സമ്മാനവുമായി
പൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് കൂട്ടായ്‌മ
പൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് കൂട്ടായ്‌മ
അവൻ വരച്ച ചിത്രത്തിന് താഴെ അവർ ഇങ്ങനെ കുറിച്ചുവെച്ചു...
"പ്രജ്ജ്വൽ.... വിരലുകളിൽ വിസ്‌മയം ഒളിപ്പിച്ച പ്രിയ കൂട്ടുകാരാ.....
അഡൂർ സ്‌കൂളിന്റെ പുറം കാഴ്ച്ചകൾക്ക് പെൻസിൽ മുനകൾ കൊണ്ട് ജീവൻ നൽകിയ നീ ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോടാ മോനെ..."
എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി അവർ തിരിച്ച് പോയി...
പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഗംഗാധരൻ കാൻത്തടുക്ക, സെക്രട്ടറി സലാം മാസ്റ്റർ, ഹെഡ്‌മാസ്റ്റർ അനീസ് ജി. മൂസാൻ, പൂർവ്വ വിദ്യാർത്ഥികളായ ഹരീഷ് മാസ്റ്റർ, റഹീം അഡൂർ, പ്രണവ് അഡൂർ, ഉദയ ദേവറഡുക്ക, സ്റ്റാഫ് സെക്രട്ടറി രാജാറാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Subscribe to:
Posts (Atom)













