'സഹപാഠിക്കൊരു കൈത്താങ്ങ് '-എസ്.പി.സി.യൂണിറ്റ് മാതൃകയായി
റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിഞ്ഞ് അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് '
സമുദ്ര
നിരപ്പില്‍ നിന്നും ഏതാണ്ട്
1000 മീറ്റര്‍
ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന
നിത്യഹരിത വനങ്ങളും,
പച്ചപ്പുല്‍മേടുകളും
കൊണ്ട് സമ്പന്നമായ പനത്തടി
പഞ്ചായത്തിലെ റാണിപുരം,
പ്രകൃതിഭംഗി
കൊണ്ടും ജൈവവൈവിധ്യം കൊണ്ടും
ശ്രദ്ധേയമാണ്.
കര്‍ണ്ണാടകയിലെ
ടൂറിസം കേന്ദ്രങ്ങളായ കുടക്,
മടിക്കേരി,
തലക്കാവേരി
എന്നീ പ്രദേശങ്ങളോട്
തൊട്ട്കിടക്കുന്ന പ്രദേശമാണ്
'കേരളത്തിന്റെ
ഊട്ടി 'എന്നറിയപ്പെടുന്ന
റാണിപുരം. മാടത്തുമല
എന്ന് അറിയപ്പെട്ടിരുന്ന ഈ
സ്ഥലം 1970-കളില്‍
കോട്ടയത്തെ കത്തോലിക്കാ രൂപത
കോടോത്തുകുടുംബത്തില്‍
നിന്നും കുടിയേറ്റത്തിനുവേണ്ടി
വാങ്ങുകയായിരുന്നു.
കുടിയേറ്റക്കാര്‍
ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ
ഓര്‍മ്മയ്ക്കായി റാണിപുരം
എന്ന പേരുകൊടുത്തു.
കാഞ്ഞങ്ങാടിന്
48 കിലോമീറ്റര്‍
കിഴക്കായി പാണത്തൂര്‍
| ജൈവവൈവിധ്യത്തെക്കറിച്ച് കോഴിക്കോട് വനവിജ്ഞാന കേന്ദ്രത്തിലെ പ്രഭാകരന്‍ ക്ലാസെടുക്കുന്നു |
റോഡ്
പാനത്തടിയില്‍ പിരിയുന്ന
ഇടത്തു നിന്നും ഒമ്പതു
കിലോമീറ്റര്‍ അകലെയാണ്
റാണിപുരത്തിന്റെ സ്ഥാനം.
വിനോദസഞ്ചാരത്തിനായി
മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ്
റാണിപുരം. രണ്ട്
മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന
നിത്യഹരിത വനങ്ങള്‍ക്ക്
ഇടയ്ക്കുകൂടി ഉണ്ട്.
മലകയറ്റ
പാതയില്‍ ഇടയ്‌ക്കിടക്കായി
മലചെത്തിയ പടികള്‍
ഉണ്ടാക്കിയിട്ടുണ്ട്.
ഈ കാട്ടുവഴികളിലെ
പ്രകൃതിസൗന്ദര്യം മനോഹരമാണ്.
മലമുകളില്‍
എത്തുമ്പോഴുള്ള കാഴ്ച
അതിമനോഹരമാണ്.
വിവിധ
ഇനത്തില്‍പ്പെട്ട ഇരുന്നോറോളം
പക്ഷികളും ഉഗ്രവിഷ പാമ്പുകളായ
രാജവെമ്പാല, മൂര്‍ഖന്‍,
അണലി
തുടങ്ങിയവയും ഇവിടെ ധാരാളമായി
കണ്ടുവരുന്നു.
ഒപ്പം
വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ്
പശ്ചിമഘട്ട മലനിരകളില്‍
പെടുന്ന റാണിപുരം.
പക്ഷി
നിരീക്ഷണത്തിനും സാഹസിക
യാത്രകള്‍ക്കുമായി നിരവധി
ആളുകളാണ് ഇവിടേക്കെത്തുന്നത്.
ഒക്ടോബര്‍
മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിനും സാഹസിക - വിനോദ സഞ്ചാരികള്‍ക്കും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും കൊണ്ട് അനുഗ്രഹിതമായ ഇവിടം. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച് പഠനം നടത്തുവാനും ഇവിടെ ആളുകളെത്തുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പ് റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക്
ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് റേഞ്ച് ഓഫീസര്‍ ഡെല്‍റ്റോ എല്‍. മറോക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ വിനു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍, കോഴിക്കോട് വനവിജ്ഞാനകേന്ദ്രത്തില്‍ നിന്നുള്ള പ്രഭാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, എസ്.എസ്. രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത, കേഡറ്റുകളായ ജെ. ചൈതന്യ, പി. മെഹറൂഫ്, അബൂബക്കര്‍ സിദ്ദീഖ്, അബ്‌ദുല്‍ ബഷീര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.

|
|
മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം
'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ് അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത്
വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത് ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്.
ഇതുമൂലം
കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു. പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍ നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍ ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍ നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അഡൂര്‍ പാടത്ത്
യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ
നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു
നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും
പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ
ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം
കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്.
ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും
സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍ സ്വയംപര്യാപ്‌തമായ
ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും.
തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ
ദൌത്യമാണ്. പക്ഷെ,
താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും
വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ കൂട്ടായ്മ നല്‍കുന്നത്
അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ
നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ
നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ
കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍
അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, കര്‍ഷകര്‍,
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍
എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍, അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
![]() |
| കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം |
![]() |
| മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു |
![]() |
| കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...! |
കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
സ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി
സ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി
|
ഗതാഗതം നിയന്ത്രിക്കുന്ന കുട്ടിപ്പൊലീസുകാര്‍
|
ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികളുടെ സേവനം ശ്രദ്ധിക്കപ്പെട്ടു. കുമ്പള ഉപജില്ലയില്‍ അഡൂര്‍ സ്‌കൂളില്‍ മാത്രമാണ് 'കുട്ടിപ്പൊലീസ് ' യൂണിറ്റുള്ളത്. മൊത്തം എണ്‍പത്തിയെട്ട് പേരുള്ള യൂണിറ്റിനെ മൂന്ന് ഗ്രൂപ്പുകളാക്കി ഓരോ ദിവസങ്ങളിലായി ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. എസിപിഒ പി.ശാരദ, സിപിഒ എ.ഗംഗാധരന്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രാഫിക് നിയന്ത്രണം, മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികളിലെ അച്ചടക്കപരിപാലനം മുതലായവയാണ് കേഡറ്റുകള്‍ക്ക് നല്‍കിയ ചുമതലകള്‍.
കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍
അറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍
ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള
ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍
എഴുപത്തിനാല് പോയിന്റ് നേടി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്മാരായി. എഴുപത് പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍ രണ്ടാം സ്ഥാനവും അറുപത്തിയെട്ട് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍
ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പതിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണത്തിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ
ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത
നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം),
അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം),സഫീദ യാസ്‌മിനും സംഘവും(ചിത്രീകരണം). വിജയികളായ കുട്ടികളെയും നേതൃത്വം നല്‍കിയ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ പി. ഇബ്രാഹിം ഖലീലിനെയും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാറും പി.ടി.എ. പ്രസിഡന്റ് സി.കെ.കുമാരനും അഭിനന്ദിച്ചു. യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Subscribe to:
Posts (Atom)