ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കുമ്പള ഉപജില്ലാ കായികമേള:മികച്ച പ്രകടനവുമായി അഡൂരിലെ കുട്ടികള്‍

ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവര്‍
അബ്‌ദുല്‍ റിയാസ്.എം
ജാവലിന്‍ ത്രോ
(സീനിയര്‍ ആണ്‍കുട്ടികള്‍)
മുഹമ്മദ് നൗഫല്‍
1500 മീറ്റര്‍
(ജൂനിയര്‍ ആണ്‍കുട്ടികള്‍)
ദിവ്യ. പി
200 മീറ്റര്‍
(സബ്‌ജൂനിയര്‍പെണ്‍കുട്ടികള്‍)
ആയിഷത്ത് ഷബാന
200 മീറ്റര്‍
(സീനിയര്‍ പെണ്‍കുട്ടികള്‍)
ആയിഷത്ത് സുഹാന
ട്രിപ്പിള്‍ ജമ്പ്
(ജൂനിയര്‍ പെണ്‍കുട്ടികള്‍)
അബ്‌ദുല്‍ ബഷീര്‍
800 മീറ്റര്‍
(ജൂനിയര്‍ ആണ്‍കുട്ടികള്‍)

കാസറഗോഡ് സമ്പൂര്‍ണ ബ്ലോഗധിഷ്ഠിതജില്ല
'മലയോരവിശേഷ'ത്തിന് ജില്ലയിലെ മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം

പി.കരുണാകരന്‍ എം.പി. ബ്ലെന്‍ഡ് പരിപാടി
പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുന്നു
ജില്ലയിലെ എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗുകള്‍ മുഖേന പരസ്​പരം ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പരിപാടി പൂര്‍ത്തിയായി. ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെ 589 സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലെന്‍ഡ് പരിപാടിയിലൂടെ പരസ്​പരം ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ്, ഡയറ്റ്, ആര്‍.എം.എസ്.എ., എസ്.എസ്.എ., ഐ.ടി. അറ്റ് സ്‌കൂള്‍, അധ്യാപകസംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിലാണ്‌  ബ്ലെന്‍ഡ് പരിപാടി ആവിഷ്‌കരിച്ചത്.
       മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. എല്‍.പി തലത്തില്‍ ജി.ബി.എല്‍പി സ്‌കൂള്‍ ഹേരൂര്‍, ജി.എല്‍.പി.എസ്. ഉദുമ, ജി.എല്‍.പി.എസ്. വടക്കെ പുലിയന്നൂര്‍. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ്. കരിച്ചേരി, ജി.യു.പി.എസ്. അരയി, എ.യു.പി.എസ്. ധര്‍മത്തടുക്ക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്.അഡൂര്‍, എച്ച്.എസ്.എസ്. വരക്കാട്, ജി.എച്ച്.എസ്.എസ്. കൊട്ടോടി, എസ്.എച്ച്.എസ്.എസ്.എസ്. ഷേണി എന്നീ സ്‌കൂളുകള്‍ക്കാണ് മികച്ച

അഡൂര്‍ സ്‌കൂളില്‍ ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസിന് സൗകര്യമൊരുങ്ങി

കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ നെറ്റ് പ്രാക്‌ടീസിനുള്ള സൗകര്യം എ.ബി. മുഹമ്മദ് ബഷീര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്യുന്നു
സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ക്രിക്കറ്റ് പ്രാക്‌ടീസ് നെറ്റ്

നവമ്പര്‍ 5: ക്രിക്കറ്റ് എന്ന ഗെയിം 'രക്തത്തില്‍ തന്നെ ലയിച്ചു ചേര്‍ന്നവരാ'ണ് മലയോരത്തെ നല്ലൊരുശതമാനം കുട്ടികള്‍. കഴിഞ്ഞ വര്‍ഷം അഡൂര്‍ സ്‌കൂളിലെ ക്രിക്കറ്റ് ടീം സബ്‌ജില്ലാ-ജില്ലാതലമത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. സംസ്ഥാന സിലക്ഷന്‍ ക്യാമ്പില്‍ വരെ അഡൂര്‍ സ്‌കൂളിന്റെ സാന്നിധ്യമുണ്ടായി. എന്നാല്‍ ശാസ്‌ത്രീയമായ പരിശീലനത്തിന്റെ അഭാവം മികച്ച ഫോം നിലനിറുത്തുന്നതിന്  കുട്ടികള്‍ക്ക് വിലങ്ങുതടിയാകുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരത്തിന്റെ ആദ്യപടി എന്ന നിലയിലാണ് നെറ്റ് പ്രാക്‌ടീസിനുള്ള സൗകര്യം ഒരുക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ നെറ്റ് പ്രാക്‌ടീസിനുള്ള സൗകര്യം എ.ബി. മുഹമ്മദ് ബഷീര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ സ്ഥാപിച്ച പതിനാറാമത് പ്രാക്‌ടീസ് നെറ്റാണ് അഡൂരിലേത്. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ.ടി. നിയാസ് സ്വാഗതവും സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റുമാരായ പെരുമ്പള അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, എന്‍.എം. സലീം, നെറ്റ്സ് കമ്മിറ്റി ചെയര്‍മാന്‍ അന്‍സാര്‍ പള്ളം, സ്‌കൂള്‍ സീനിയര്‍ അസി‌സ്റ്റന്റ് എന്‍. പ്രസന്നകുമാരി, അധ്യാപകരായ എസ്.എസ്.രാഗേഷ്, പി.എസ്.ബൈജു, കെ.സുധാമ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആനക്കൂട്ടം ജനവാസമേഖലയില്‍; ദേലംപാടിയില്‍ ദ്രുതകര്‍മസേന ഇറങ്ങി

ദേലംപാടിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആനക്കൂട്ടം എത്തി. പാണ്ടിവനത്തില്‍നിന്ന് പയസ്വിനിപ്പുഴ കടന്ന് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാത കടന്നാണ് മയ്യളയില്‍ ആനക്കൂട്ടം എത്തിയത്. ജനവാസകേന്ദ്രത്തോടു ചേര്‍ന്ന കൃഷിയിടത്തിലാണ് ആനക്കൂട്ടമുള്ളത്. ജില്ലാ വനംഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് ദ്രുതകര്‍മസേനയെത്തി. ടീം ലീഡര്‍ കാട്ടേരി രാജേഷിന്റെ നേതൃത്വത്തില്‍ ജയപ്രസാദ്, രാജന്‍, സത്യന്‍, ഹരീഷ് എന്നിവരോടൊപ്പം പരപ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്റെ നേതൃത്വത്തില്‍ പ്രശാന്ത്, നാരായണന്‍, സുരേഷ്, നരംസിഹന്‍, മഹേഷ് എന്നിവരുമുണ്ട്. മൂന്നുകൂട്ടങ്ങളായാണ് കാറഡുക്ക, അഡൂര്‍, മയ്യള ഭാഗങ്ങളില്‍ ആനകള്‍ ഉള്ളത്. കാറഡുക്ക കൊട്ടംകുഴിയിലുള്ള ആനക്കൂട്ടം രാത്രി മാത്രമാണ് കൃഷിയിടത്തി റങ്ങുന്നത്. പകല്‍ വനമേഖലയിലേക്ക് പോകുന്നു. മയ്യളയില്‍ കൃഷിയിടത്തോട് ചേര്‍ന്ന് വനംമേഖലയില്ലാത്തതിനാല്‍ കൃഷിയിടത്തില്‍ത്തന്നെയാണ് പകലും ആനക്കൂട്ടമുള്ളത്. ആവശ്യത്തിന് ഭക്ഷണം കിട്ടാതെവരുമ്പോള്‍ ആനക്കൂട്ടം അക്രമാസക്തരാകുന്നതിനാല്‍ ഭീതിയോടെയാണ് ദേലംപാടിക്കാര്‍ കഴിയുന്നത്. വീട്ടിനുവെളിയില്‍ ഇറങ്ങാന്‍വരെ ആള്‍ക്കാര്‍ ഭയക്കുന്നു. ദേലംപാടി പഞ്ചായത്തിലെ മയ്യള, ബെനാറി എന്നിവടങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഒരു കുട്ടിയാന അടക്കം ആറ് ആനകളാണ് മയ്യളയില്‍ ഉള്ളത്. സി.കെ.അബ്ദുള്‍ഖാദറിന്റെയും നാരായണന്റെയും കൃഷി ആന നശിപ്പിച്ചിരുന്നു.

പുരസ്‌കാരനിറവില്‍ 'മലയോരവിശേഷ'വും അഡൂര്‍ സ്‌കൂളും

കാസറഗോഡ് വിദ്യാഭ്യാസജില്ലയിലെ മികച്ച സ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ  ശ്രിമതി സുജാത അവര്‍കളില്‍നിന്നും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കലാമോള്‍ ടീച്ചര്‍ ഏറ്റുവാങ്ങുന്നു. കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്‌ദുല്ല, മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ജി.നാരായണന്‍,  കാസറഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്‌ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ. സദാശിവനായിക്ക്, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ്  തുടങ്ങിയവര്‍ സമീപം.

സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് - പരേഡ് ഇന്‍‌സ്‌പെക്ഷന്‍

സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് യൂണിറ്റിന്റെ പരേഡ് ഇന്‍‌സ്‌പെക്ഷന്‍ നടന്നു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ ഇന്‍‌സ്‌പെ‌ക്ഷന് നേതൃത്വം നല്‍കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതികുമാര്‍, സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്‌കുമാര്‍, എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി. ശാരദ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാഡറ്റ് ലീഡര്‍ ജെ. ചൈതന്യ പരേഡ് നയിച്ചു. സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. അദ്ദേഹം കാഡറ്റുകളുമായി സംവദിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. എട്ട്, ഒന്‍പത് ക്ലാസുകളിലെ മൊത്തം എണ്‍പത്തിയെട്ട് കുട്ടികളടങ്ങിയതാണ് സ്‌കൂള്‍ എസ്.പി.സി. യൂണിറ്റ്.
ആദൂര്‍ സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നു
ആദൂര്‍ സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കാഡറ്റുകളുമായി സംവദിക്കുന്നു

സ്‌കൂള്‍ ശാസ്‌ത്രോത്സവക്കാഴ്‌ചകളിലൂടെ....

പുല്ലുവെട്ടുയന്ത്രത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി നിധിനും സുനീഷ് ചന്ദ്രനും
അഗ്നിപര്‍വ്വതത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി നഫീസയും കൂട്ടുകാരും
വിദേശനാണയശേഖരവുമായി മുബാറക്കിന്റെ നേതൃത്വത്തില്‍ അറബിക്ക് ക്ലബിലെ കൂട്ടുകാര്‍
ഐടി ക്ലബിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ പ്രദര്‍ശനം
പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പരീക്ഷണത്തിലൂടെ ബോധ്യപ്പെടുത്തുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍
സൂര്യഗ്രഹണത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി ഗ്രീഫിത്ത്‌രാജും പ്രമോദും
ജനറേറ്ററിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി മുഹമ്മദ് ആഷിക്കും ശക്കീറും
കരകൗശലവസ്‌തുക്കളുടെ ശേഖരവുമായി ഫൈന്‍ആര്‍ട്ട്സ് ക്ലബിലെ കൂട്ടുകാര്‍