ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

'Beat Plastic Pollution' എന്ന മുദ്രാവാക്യവ‌ുമായി ലോക പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതിദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്‌ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി കമലാക്ഷി  ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
"  ഒരു തൈ  നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ  നടാം കൊച്ച‌ു മക്കൾക്ക് വേണ്ടി ..
ഒരു തൈ  നടാം നൂറു കിളികൾക്ക്  വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..

 ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..

ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..

ഇതു  ദേവി ഭൂമി തൻ  ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ  ചെയ്യുന്ന പൂജ....   "

ക‌ുര‌ുന്ന‌ുകള്‍ സ്‌ക‌ൂളിലെത്തി...വര്‍ണാഭമായി പ്രവേശനോത്സവം

അധ്യാപക ഒഴിവ് - അഭിമ‌ുഖം മെയ് 28 തിങ്കളാഴ്‌ച

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താഴെ പറയ‌ുന്ന തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്ക‌ുന്ന‌ു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ‌ുകള്‍ സഹിതം മെയ് 28 തിങ്കളാഴ്ച്ച (28.05.2018) രാവിലെ 9.30 ന് ക‌ൂടിക്കാഴ്‌ചക്കായി സ്‌ക‌ൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒഴിവ‌ുകള്‍
എല്‍.പി.എസ്.എ. (മലയാളം) - 4
യ‌ു.പി.എസ്.എ. (മലയാളം) - 6
യ‌ു.പി.എസ്.എ. (കന്നഡ) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) – 1
എച്ച്.എസ്.എ. കണക്ക് (മലയാളം മീഡിയം) – 2
എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്.എ.നാച്ചുറല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്.എ.സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്.എ.സോഷ്യല്‍ സയന്‍സ് (കന്നഡ മീഡിയം) – 1
എച്ച്.എസ്.എ. ഹിന്ദി – 1
എച്ച്.എസ്.എ. ഇംഗ്ലീഷ് – 1
എച്ച്.എസ്.എ. അറബിക്– 1
ക‌ൂട‌ുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :04994-270982

ട്രാഫിക് ബോധവല്‍ക്കരണവുമായി സ്‌റ്റ‌ുഡന്റ് പൊലീസ്

അഡൂര്‍ : 'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി സ്‌റ്റുഡന്റ് പൊലീസ് രംഗത്ത്. അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡെറ്റ്സ് വിദ്യാര്‍ത്ഥികള്‍ ആദ‌ൂര്‍ ജനമൈത്രി പൊലീസ‌ുമായി സഹകരിച്ച് അഡ‌ൂര്‍ ബസ് സ്‌റ്റാന്റ് ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ സന്ദേശമടങ്ങിയ നോട്ടീസ‌ും ക‌ൂടെ ഒര‌ു മിഠായിയ‌ും വിതരണം നടത്തി. ബസ്, ലോറി, കാര്‍, ജീപ്പ്, സ്‌കൂള്‍ വാന്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. അമിത വേഗത, അശ്രദ്ധ എന്നിവ ഒഴിവാക്കുക, ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും കണക്കിലെടുത്ത് ശ്രദ്ധിച്ച് വണ്ടിയോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത് , ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കരുത്, യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍‌റ്റ് ഉപയോഗിക്കുക, ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യരുത്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഇരുചക്രവാഹനം ഓടിക്ക‌ുമ്പോള്‍ ഹെല്‍മ‌റ്റ് ധരിക്കണം, എല്ലാ ട്രാഫിക് നിയമങ്ങളും നിര്‍ബന്ധമായും പാലിക്കുക എന്നീ അഭ്യര്‍ത്ഥനകളടങ്ങിയ സ്ലിപ്പുകള്‍ കേഡറ്റുകള്‍ വിതരണം ചെയ്‌ത് എല്ലാവര്‍ക്കും ശുഭയാത്ര ആശംസിച്ചു .ആദ‌ൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഭാസ്‌ക്കരന്‍, ജിമിനി, സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, അധ്യാപകരായ സന്തോഷ്‌ ക‌ുമാര്‍, ധനില്‍ ദാസ്, എ.എം. അബ്‌ദ‌ുല്‍ സലാം എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പദ്‌മ ടീച്ചര്‍ക്ക് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

പദ്‌മ ടീച്ചര്‍ക്ക് പിടിഎ നല്‍കിയ യാത്രയയപ്പ്
പ്രത്യേക അസംബ്ലി ചേര്‍ന്ന് ക‌ുട്ടികള്‍ നല്‍കിയ യാത്രയയപ്പ്

പദ്‌മ ടീച്ചര്‍ക്ക് ഹെഡ്‌മിസ്‌ട്രസായി സ്‌ഥാനക്കയറ്റം

അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ ഹൈസ്‌ക‌ൂള്‍ വിഭാഗത്തിലെ സീനിയര്‍ അധ്യാപിക എച്ച്. പദ്‌മ ടീച്ചര്‍ക്ക് സ്‌ഥാനക്കയറ്റം ലഭിച്ച‌ു. ദേലമ്പാടി ജി.വി.എച്ച്.എസ്.എസില്‍ ഹെഡ്മിസ്‌ട്രസ് ആയി ജന‌ുവരി നാലിന് ച‌ുമതലയേല്‍ക്ക‌ും. അഡ‌ൂര്‍ സ്‌ക‌ൂളില്‍ 1991 ജൂണ്‍ 20 ന് കന്നഡ മാധ്യമത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയായി സര്‍വ്വീസില്‍ പ്രവേശിച്ച‌ു. ത‌ുടര്‍ന്നിങ്ങോട്ട് സ്‌ക‌ൂള്‍ കെട്ടിപ്പട‌ുക്ക‌ുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ടീച്ചര്‍ വഹിച്ചത്. പലപ്പോഴായി ഹെഡ്‌മാ‌സ്‌റ്ററ‌ുടെ ചാര്‍ജ‌ും വഹിച്ച‌ു. അഡ‌ൂര്‍ സ്‌ക‌ൂളില്‍ തന്നെയാണ് ടീച്ച‌റ‌ുടെ സ്‌ക‌ൂള്‍ വിദ്യാഭ്യാസവ‌ും.